ധനമന്ത്രി നിർമ്മല സീതാരാമൻ കൃഷി, തൊഴിൽ സൃഷ്ടിക്കൽ, സ്വർണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറയ്ക്കൽ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലൂടെ നടത്തിയത്. ഈ പ്രഖ്യാപനങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുമെന്ന് വിപണി വിദഗ്ധർ വിശ്വസിക്കുന്ന അഞ്ച് ഓഹരികൾ നമുക്ക് പരിശോധിക്കാം.
1. ഗോദ്‌റെജ് അഗ്രോവെറ്റ്
കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇടക്കാല ബജറ്റിൽ വകയിരുത്തിയ 1.27 ലക്ഷം കോടിയിൽ നിന്ന് വലിയ വർധനവുണ്ട്. കൂടാതെ, ചെമ്മീൻ വളർത്തുമൃഗങ്ങൾക്കായി ന്യൂക്ലിയസ് ബ്രീഡിംഗ് സെൻ്ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ചെമ്മീൻ, മത്സ്യ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചു. ഈ ഘടകങ്ങൾ ഗോദ്‌റെജ് അഗ്രോവെറ്റ് പോലുള്ള കാർഷിക അധിഷ്ഠിത ഓഹരികൾക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഓഹരി വില
എൻഎസ്ഇയിൽ 857.15 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.68 ശതമാനം വളർച്ച ഓഹരി നേടി. 62.34 ശതമാനം മുന്നേറ്റമാണ് ആറ് മാസം കൊണ്ട് നേടിയത്.

2. അദാനി വിൽമർ
പയർവർഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്, അവയുടെ ഉത്പാദനം, സംഭരണം, വിപണനം എന്നിവ സർക്കാർ ശക്തിപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. സോയാബീൻ ഓയിൽ, പാമോയിൽ, സൂര്യകാന്തി എണ്ണ, അരി തവിട്, കടുകെണ്ണ, നിലക്കടല എണ്ണ എന്നിവയും മറ്റും നിർമ്മിക്കുന്നതിനാൽ അദാനി വിൽമർ ഇത് പ്രയോജനപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഓഹരി വില
325.95 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.75 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ആറ് മാസത്തിനിടെ 6.79 ശതമാനം ഇടിവും ഓഹരിക്ക് സംഭവിച്ചു.
3. ബോറോസിൽ റിന്യൂവബിൾസ്
ആഭ്യന്തര സോളാർ ഗ്ലാസ് നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനായി സോളാർ ഗ്ലാസിൻ്റെ കസ്റ്റംസ് തീരുവ സർക്കാർ വർദ്ധിപ്പിച്ചു. കൂടാതെ, സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചില അധിക മൂലധന വസ്തുക്കളുടെ തീരുവ ഒഴിവാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം സോളാർ ഗ്ലാസ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോറോസിൽ റിന്യൂവബിൾസ് പോലുള്ള കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കും.
ഓഹരി വില
എൻഎസ്ഇയിൽ 557.50 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.56 ശതമാനവും ഒരു മാസത്തിനിടെ 9.96 ശതമാനവും വളർച്ച ഓഹരി നേടി.

4. ടൈറ്റൻ കമ്പനി
സ്വർണ്ണത്തിൻ്റെയും വിലയേറിയ ലോഹ ആഭരണങ്ങളുടെയും ആഭ്യന്തര മൂല്യവർദ്ധനവ് വർദ്ധിപ്പിക്കുന്നതിനായി, സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായി കുറച്ചു. കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് ടൈറ്റൻ കമ്പനിയെപ്പോലുള്ളവർക്ക് ഗുണം ചെയ്യും. കാരണം കമ്പനിയുടെ ഉൽപ്പന്ന വിഭാഗത്തിൻ്റെ 87 ശതമാനവും ആഭരണങ്ങളാണ്. ജ്വല്ലറി സെഗ്‌മെൻ്റിൽ ഉയർന്ന മത്സരമുണ്ടെങ്കിലും, ടൈറ്റൻ കമ്പനി മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണ്, കാരണം അതിൻ്റെ പുതിയ ഫോർമാറ്റുകളായ കാരാറ്റ്‌ലെയ്ൻ, മിയ, സോയ എന്നിവ വരും വർഷങ്ങളിൽ വളർച്ചയെ നിലനിറുത്താൻ സഹായിക്കും.
ഓഹരി വില
3,498.60 രൂപ എന്നതാണ് നിലവിലെ ഓഹരി വില. അഞ്ച് ദിവസത്തിനിടെ 8.67 ശതമാനവും ഒരു മാസത്തിനിടെ 2.53 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications