രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്പനികളിലൊന്നാണ് ടാറ്റാ ഗ്രൂപ്പ്. ഉപ്പ് നിർമ്മാണം മുതൽ വാഹന നിർമ്മാണം വരെ കമ്പനിയുടെ കീഴിലുണ്ട്. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടം സമ്മാനിച്ച കമ്പനി കൂടിയാണ് ടാറ്റാ. എന്തായാലും ടാറ്റയുടെ 4 ഓഹരികൾ വരും ആഴ്ചകളിൽ നിക്ഷേപകരുടെ കീശ നിറയ്ക്കാൻ പോവുകയാണ്. എങ്ങനെ എന്നല്ലേ... ടാറ്റ പവർ, ടാറ്റ എൽക്‌സി തുടങ്ങിയ ഓഹരികളാണ് ലാഭവിഹിതം നൽകാൻ വേണ്ടി തയ്യാറെടുക്കുന്നത്.
1. ടാറ്റ പവർ
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നാണ് ടാറ്റ പവർ. വൈദ്യുതി ഉത്പാദനവും വിതരണവും പ്രസരണവും സോളാർ പാനൽ നിർമാണവും ഉൾപ്പെടെ വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രവർത്തന സാന്നിധ്യമുണ്ട്.
ടാറ്റ പവർ 2024 മെയ് 8 ന് ലാഭവിഹിതവും ക്യു 4 വരുമാനവും ചർച്ച ചെയ്യാൻ യോഗം ചേരും. കമ്പനിയുടെ ഓഹരികൾ നിലവിൽ 429.30 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 1,37,175.93 കോടി രൂപയാണ് വിപണി മൂല്യം. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്നതും താഴ്ന്നതുമായ വില യഥാക്രമം 444.10 രൂപയും 193.05 രൂപയുമാണ്. കമ്പനി 2023 സാമ്പത്തിക വർഷത്തിൽ 200% അന്തിമ ലാഭവിഹിതം നൽകി.

2. ടാറ്റ എൽക്‌സി
വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്‍പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
ലാഭവിഹിതത്തിന്‍റെ ശുപാർശ പരിഗണിക്കാൻ ഏപ്രിൽ 23 കമ്പനി യോഗം ചേരുന്നുണ്ട്. ക്യു 4 വരുമാനവും കമ്പനി അന്ന് പരിഗണിക്കും. 2023-ൽ, ടാറ്റ എൽക്‌സി ഒരു ഓഹരിക്ക് 60.60 രൂപ ലാഭവിഹിതം നിക്ഷേപകർക്ക് നൽകി. നിലവിൽ ടാറ്റ എൽക്‌സിയുടെ ഓഹരി വില 7546 രൂപയാണ്. 46,993.80 കോടി രൂപ വിപണി മൂല്യമുണ്ട്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്നതും താഴ്ന്നതുമായ വില യഥാക്രമം 9,191.10 രൂപയും 6,186.00 രൂപയുമാണ്.
3. ടാറ്റ കമ്മ്യൂണിക്കേഷൻസ്
ടാറ്റ ഗ്രൂപ്പിൻ്റെ പിന്തുണയുള്ള ടെലികോം ഭീമനായ ടാറ്റ കമ്മ്യൂണിക്കേഷൻ 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ക്യു 4 ഫലങ്ങൾ പരിഗണിക്കുന്നതിനും എന്തെങ്കിലും ഡിവിഡൻ്റ് ശുപാർശ ചെയ്യുന്നതിനുമായി ബോർഡ് യോഗം ഏപ്രിൽ 17 ചേരും. 2023ൽ കമ്പനി ഒരു ഓഹരിക്ക് 21 രൂപ അല്ലെങ്കിൽ 210% എന്ന അന്തിമ ലാഭവിഹിതം നൽകി.
1890.55 രൂപയാണ് നിലവിലെ ഓഹരി വില. 53,880.68 കോടി രൂപയാണ് വിപണി മൂല്യം. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്നതും താഴ്ന്നതുമായ വില യഥാക്രമം 2,085 രൂപയും 1,175 രൂപയുമാണ്.

4. ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ
ടാറ്റയുടെ ഫണ്ടിംഗ് കമ്പനിയായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ 2023-24 സാമ്പത്തിക വർഷത്തേക്ക് ഏപ്രിൽ 24 ന് Q4 വരുമാനത്തിനൊപ്പം ഡിവിഡൻ്റും ശുപാർശ ചെയ്യും. 2023-ൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് ഒരു ഓഹരിക്ക് 48 രൂപ ലാഭവിഹിതം നൽകി.
ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് ഓഹരി വില നിലവിൽ 6880 രൂപയാണ്. 34,809.56 കോടി രൂപയാണ് വിപണി മൂലധനം. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ വില യഥാക്രമം 9,744.40 രൂപയും 2,030.05 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications