ഫ്രാക്റ്റല്‍ അനലിറ്റിക്സിന്റെ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) തിങ്കളാഴ്ച (ഫെബ്രുവരി 9) ആരംഭിക്കും. ഓഹരിയൊന്നിന് 857 -900 രൂപ (ഇഷ്യുവില) നിരക്കില്‍ 16 ഓഹരികളുടെ ഒരു ലോട്ടിനും ഗുണിതങ്ങള്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. ഒരു ലോട്ടാണ് കുറഞ്ഞ അപേക്ഷ പരിധി. ആങ്കര്‍ നിക്ഷേപകരുടെ സബ്സ്ക്രിപ്ഷന് വെള്ളിയാഴ്ച ആരംഭിച്ചു.

ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് വില
കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത ഓഹരി നിലവില്‍ 98 രൂപ പ്രീമിയത്തില്‍ വ്യാപാരം നടത്തുന്നു. വിദഗ്ധര്‍ ഓഹരിയുടെ ലിസ്റ്റിംഗ് വിലയായി 998 രൂപ കണക്കുകൂട്ടുന്നു. നേട്ടം 10.98 ശതമാനം.
ഐപിഒ വലിപ്പം
1023.5 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1810.4 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലുമുള്പ്പടെ (ഒഎഫ്എസ്) 2834 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുന്നത്. ഒഎഫ്എസ് വഴി നിലവിലെ ഓഹരിയുടമകള്‍ തങ്ങളുടെ ഇക്വിറ്റികള്‍ വില്പന നടത്തും. പുതിയ ഓഹരി വഴി സമാഹരിക്കുന്ന തുക കടങ്ങള്‍ തീര്‍ക്കാനും അനുബന്ധ സ്ഥാപനത്തെ സഹായിക്കാനും മൂലധന ചെലവിനുമായി വിനിയോഗിക്കും. ഐപിഒയുടെ 75 ശതമാനം, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കും (ക്യുഐബി) 15 ശതമാനത്തില്‍ കൂടാത്ത ഭാഗം സ്ഥാപനേതര നിക്ഷേപകര്‍ക്കും (എന്‍ഐഐ) 10 ശതമാനത്തില്‍ കൂടാത്ത ഭാഗം ചെറുകിട നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. . ജീവനക്കാര്‍ക്ക് 600 മില്യണ്‍ രൂപയുടെ ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്യാം.
അലോട്ട്മെന്റ് തീയതി
ഫെബ്രുവരി 12 ന് റീഫണ്ടുകള്‍ ആരംഭിക്കുന്ന കമ്പനി, ഫെബ്രുവരി 13 ന് ഓഹരികള്‍ അലോട്ട് ചെയ്യും. ഓഹരിയുടമകള്‍ക്ക് ഈ തീയതിയില്‍ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരി നേടാം.
കമ്പനി
എന്റര്‍പ്രൈസ് എഐ, അനലിറ്റിക്സ് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു ആഗോള കമ്പനിയാണ് ഫ്രാക്റ്റല്‍ അനലിറ്റിക്സ്. 2000 മാര്‍ച്ചില്‍ സ്ഥാപിതമായ കമ്പനി, തങ്ങളുടെ എഐ, അനലിറ്റിക്സ് ടൂളുകള്‍ ഉപയോഗിച്ച് വലിയ സ്ഥാപനങ്ങളെ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ സഹായിക്കുന്നു. 2025 സെപ്റ്റംബര്‍ 30 ന് ഇവര്‍, സേവനങ്ങളെ രണ്ടായി തിരിച്ചു. കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ ഫ്രാക്ടല് എഐയും നൂതനത്വം പ്രോത്സാഹിപ്പിക്കുന്ന ഫ്രാക്ടല് ആല്‍ഫയും. ഇതില്‍ ഫ്രാക്ടല് എഐ, കമ്പനിയുടെ ഏജന്റിക് എഐ പ്ലാറ്റ്ഫോമായ കോജന്റിക്ക് വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
