9-5 ജോലിയോടുള്ള മടുപ്പില്‍ ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആരംഭിക്കുന്ന നിരവധി പേര്‍ ചുറ്റിലും കാണാം. ആശയത്തിനപ്പുറം സാമ്പത്തികമില്ലാത്തതിനാലാകും പലരുടെയും ശ്രമങ്ങള്‍ ട്രാക്കിലെത്താത്തത്. എന്നാല്‍ അധിക ചെലവിലില്ലാതെ അധിക റിസ്‌കില്ലാതെ വിജയിപ്പിച്ചെടുക്കാന്‍ പറ്റുന്ന ബിസിനസ് മാര്‍ഗമാണ് ഫ്രാഞ്ചൈസികള്‍.
നിലവില്‍ വിജയകരമായി പ്രവര്‍ത്തി്ച്ചുകൊണ്ടിരിക്കുന്ന ബ്രാന്‍ഡ് അതിന്റെ ഉത്പ്പന്നങ്ങള്‍, ബ്രാന്‍ഡിംഗ്, സപ്പോര്‍ട്ട്, പരിശീലനം എന്നിവ ഉപയോഗപ്പെട്ടുത്താന്‍ ഒരു ലൈസന്‍സ് നല്‍കുന്നതാണ് ഫ്രാഞ്ചൈസി രീതി. ലൈസന്‍സ് ഉപയോഗിക്കുന്നതിനായി ഫ്രാഞ്ചൈസര്‍ ഫ്രാഞ്ചൈസിക്ക് ഫ്രാഞ്ചൈസി ഫീസ് നല്‍കണം. സ്ഥിരമായ റോയല്‍റ്റിയും നല്‍കണം.
എങ്ങനെ ഫ്രാഞ്ചൈസി തിരഞ്ഞെടുക്കാം
ഭക്ഷണം, ജുവലറി, ഓട്ടോമൊബൈല്‍ തുടങ്ങി സര്‍വ മേഖലകളിലും ഇന്ന് ഫ്രാഞ്ചൈസി ബിസിനസ് സജീവമാണ്. ഓരോ വിഭാഗത്തിലും ബജറ്റിന് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി കയ്യില്‍ കുറവ് മൂലധനമുള്ള വ്യക്ിത്ക്ക് 5-10 ലക്ഷം രൂപയ്ക്ക് കിയോസ്‌ക് മാത്രം ആവശ്യമുള്ള ഒരു ചെറിയ ഫുഡ് കമ്പനിയുടെ ഫ്രാഞ്ചൈസി വാങ്ങാം.
അതേസമയം അന്താരാഷ്ട്ര ബ്രാന്‍ഡുള്ള റെസ്റ്റോറന്റിന് ഒരു കോടിയോളം ചെലവ് വരും. തിരഞ്ഞെടുക്കുന്ന ബിസിനസിനോടുള്ള താല്‍പര്യം പ്രധാനമാണ്. താല്‍പര്യമുള്ള മേഖലയിലെ ഫ്രാഞ്ചൈസി അവസരങ്ങള്‍ ഏതെന്ന് കണ്ടെത്തി സ്വന്തം ബജറ്റിന് അനുയോജ്യമായവ തിരഞ്ഞെടുക്കാം. franchiseindia. com, franchisemart.in, franchisebazar. com, businessbazaar.com എന്നീ വെബ്‌സൈറ്റുകള്‍ ഇതിന് ഉപകാരപ്പെടും.

ഫ്രാഞ്ചൈസി നേട്ടങ്ങൾ
സ്വന്തമായൊരു സംരംഭം തുടങ്ങുന്നതിനേക്കാള്‍ ഫ്രാഞ്ചൈസി മോഡല്‍ സംരംഭത്തിന് നേട്ടങ്ങളുണ്ട്. നിലവിലെ വിപണിയില്‍ വിജയിച്ച ബിസിനസ് മോഡലിലാണ് നിക്ഷേപം നടത്തുന്നതെന്നാണ് ആദ്യത്തേത്. മികച്ച ബ്രാന്‍ഡ് നെയിം ബിസിനസിന് മുതല്‍ കൂട്ടാണ്. സ്ഥലം കണ്ടെത്തല്‍, ജീവനക്കാരെ നിയമിക്കല്‍, പരിശീലനം എന്നിവയില്‍ ഫ്രാഞ്ചൈസറുടെ ഭാഗത്ത് നിന്ന് സഹായമുണ്ടാക്കും. ഇത്തരത്തിൽ സ്വന്തം സംരംഭം ആരംഭിക്കുന്നതിലുണ്ടാകുന്ന റിസ്ക് വളരെയധികം കുറയ്ക്കാം.
ഫ്രാഞ്ചൈസി ആശയങ്ങൾ
3 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്നവര്‍ക്ക് പറ്റിയ 8 ഫ്രാഞ്ചൈസി ബിസിനസ് ആശയങ്ങള്‍ ചുവടെ വിശദമാക്കാം. 3 മാസം മുതല്‍ 1 വര്‍ഷം വരെയാണ് ഈ ഫ്രാഞ്ചൈസികളുടെ ബ്രേക്ക് ഇവന്‍ പിരിയഡ്. 1-3 വര്‍ഷം വരെയാണ് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്.
ഫുഡ് ആന്‍ഡ് ബിവറേജ് സെഗ്മെന്റില്‍ കിയോസ്‌കുകള്‍ തുടങ്ങാന്‍ ശരാശരി 10-20 ലക്ഷത്തിന്റെ നിക്ഷേപം വേണം. 80 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലവും ആവശ്യമാണ്. റസ്റ്റോറന്റിന് 30-60 ലക്ഷവും 500 ചതുരശ്ര അടി സ്ഥലവും വേണം. അമൂല്‍ സ്‌കൂപ്പ്, സബ്വേ, ഡോമിനസ്, പിസാ ഹട്ട്, കെഎഫ്‌സി, കഫേ കോഫി ഡേ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ ഫ്രാഞ്ചൈസി നല്‍കുന്നു.
ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് വിഭാഗത്തില്‍ ലക്‌മേ സലൂണ്‍, ടോണി ആന്‍ ഗേ, ഡോ. ഭത്രസ് ക്ലിനിക്ക്, അഫിനിറ്റി തുടങ്ങിയ കമ്പനികള്‍ ഫ്രാഞ്ചൈസികള്‍ നല്‍കുന്നുണ്ട്. 20-60 ലക്ഷം രൂപ വരെ നിക്ഷേിപിച്ചാല്‍ ഫ്രാഞ്ചൈസി ലഭിക്കും. 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ആവശ്യമാണ്.
കൊറിയര്‍ ആന്‍ഡ് ഡെലിവറി മേഖലയില്‍ ഇന്‍എക്‌സ്പ്രസ്, ടിഡിഡിസി കൊറിയര്‍, ഡെല്‍ഹിവെറി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നുണ്ട്. 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ചെലവില്‍ 400 ചതരുശ്ര അടി സ്ഥലത്ത് സംരംഭം ആരംഭിക്കാം.
റീട്ടെയില്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ കിയോസ്‌കുകളായും സ്‌റ്റോറുകളായും ഫ്രാഞ്ചൈസി തുടങ്ങാം. ലെന്‍സ്‌കാര്‍ട്ട്, ഫാബ് ഇന്ത്യ, ഫസ്റ്റ്‌ക്രൈ, പതഞ്ജലി, മീ ആന്‍ഡ് മോംമ്‌സ് എന്നി പേരുകേട്ട ബ്രാന്‍ഡുകള്‍ ഫ്രാഞ്ചൈസി അനുവദിക്കുന്നവയാണ്. കിയോസ്‌കിനായി 8-15 ലക്ഷവും 100 ചതുരശ്ര അടിയും സ്റ്റോറിന് 30-50 ലക്ഷവും 1,000 ചതുരശ്ര അടി സ്ഥലവും വേണം.

ഹെല്‍ത്ത്‌കെയര്‍ മേഖല കുറഞ്ഞ ചെലവില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാന്‍ സാധിക്കുന്നൊരിടമാണ്. കലക്ഷന്‍ സെന്ററാണെങ്കില്‍ 3-5 ലക്ഷം രൂപയ്ക്ക് നിക്ഷേപം മതിയാകും. 150-300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ആവശ്യമാണ്. ഡയഗ്നോസ്റ്റിക് സെന്റര്‍ ആരംഭിക്കുമ്പോള്‍ 25 ലക്ഷവും 3,500 ചതുരശ്ര അടി വിസ്തീര്‍ണവും ആവശ്യമാണ്. ഡോ. ലാല്‍ പാത്ത്‌ലാബ്, ലൈഫ്‌കെയര്‍ ഡയഗ്നോസിസ് എന്നിവയെ ഫ്രാഞ്ചൈസിക്കായി സമീപിക്കാം.


Click it and Unblock the Notifications