രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ഒരു ഫ്രീഡം സ്റ്റോക്കിന്‍റെ വിവരങ്ങൾ നമുക്ക് പരിശോധിക്കാം. ഫ്രീഡം സ്റ്റോക്ക് എന്നത് ദീർഘകാലത്തേക്ക് വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന നിക്ഷേപമാണ്. മികച്ച വരുമാനം ലക്ഷ്യമിടുന്ന സമയത്ത് സമ്മർദ്ദരഹിതരായിരിക്കാൻ ഈ രീതി നിക്ഷേപകനെ സഹായിക്കുന്നു. ശക്തമായ അടിസ്ഥാനകാര്യങ്ങൾ, ഉറച്ച ട്രാക്ക് റെക്കോർഡ്, വളർച്ചാ സാധ്യത എന്നിവയുള്ള കമ്പനികളെ തെരഞ്ഞെടുക്കുക എന്നതാണ് ഫ്രീഡം സ്റ്റോക്ക് എന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ചുരുക്കം.
ഡോലറ്റ് അൽഗോടെക് ലിമിറ്റഡ്
ബ്രോക്കറേജ് സേവനങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്ന കമ്പനിയാണ് ഡോലറ്റ് അൽഗോടെക് ലിമിറ്റഡ്. 2,559 കോടി രൂപയാണ് വിപണി മൂലധനം. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ട്രേഡിംഗ് കം സെൽഫ് ക്ലിയറിംഗ് അംഗമാണ് കമ്പനി. പങ്കാളിത്ത സ്ഥാപനമായ ഡോലാറ്റ് ട്രേഡ്‌കോർപ്പാണ് അതിൻ്റെ അനുബന്ധ സ്ഥാപനം.
ഓഹരി വിപണിയിലെ പ്രകടനം
2.11 ശതമാനം നേട്ടത്തോടെ 146 രൂപ എന്ന നിലയിലാണ് ബുധാഴ്ച ഡോലറ്റ് അൽഗോടെക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 10.86 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 81.59 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 127.59 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഡോലറ്റ് അൽഗോടെക് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 228.46 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കമ്പനിക്ക് സാധിച്ചു. 169.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 43.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വിദഗ്ധരുടെ വിലയിരുത്തൽ
ഡോലറ്റ് അൽഗോടെക് 3 വർഷത്തേക്ക് കൈവശം വയ്ക്കുന്നത് 100% ഉയർച്ച വാഗ്ദാനം ചെയ്യുമെന്നാണ് വിശ്വാസമെന്നാണ് മാർക്കറ്റ് വിദഗ്ധനായ രാഘവേന്ദ്ര കേഡിയ പറയുന്നത്. 320 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് അദ്ദേഹം ശുപാർശ ചെയ്യുന്നത്. കമ്പനിക്ക് 74.5 ശതമാനം പ്രൊമോട്ടർ ഹോൾഡിംഗ് ഉണ്ട്. ഇത് നല്ല കോർപ്പറേറ്റ് ഭരണത്തിൻ്റെ ശക്തമായ സൂചകമാണ്. അതുകൊണ്ടു തന്നെ ഡോലറ്റ് അൽഗോടെക് ഓഹരിയെ ഒരു മികച്ച നിക്ഷേപ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു എന്നും രാഘവേന്ദ്ര കേഡിയ വ്യക്തമാക്കി.
കമ്പനിയുടെ ഗുണങ്ങൾ
1. കമ്പനി കടം കുറച്ചു.
2. കമ്പനിയുടെ ഇക്വിറ്റി ട്രാക്ക് റെക്കോർഡ് മികച്ചതാണ്. 3 വർഷത്തെ റിട്ടേൺ ഓൺ ഇക്വിറ്റി 25.3 ശതമാനം.

ടിടിഎം പി/ഇ: 11.06
സെക്ടർ പി/ഇ: 25.28
ലാഭവിഹിതം: 0.17 %
വരുമാനത്തിൽ വർധനവ്
ഡോലറ്റ് അൽഗോടെകിന്‍റെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 220.58% ഉയർന്ന് 151.73 കോടിയായി. അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 456.95 ശതമാനം ഉയർന്ന് 71.68 കോടി രൂപയായി. ത്രൈമാസ വളർച്ചാ അടിസ്ഥാനത്തിൽ, ഡോലറ്റ് അൽഗോടെക് ലിമിറ്റഡ് കഴിഞ്ഞ 3 മാസങ്ങൾ മുതൽ അറ്റാദായത്തിൽ 5.33% കുതിപ്പ് സൃഷ്ടിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications