ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. മാറ്റൊന്ന്, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരി വിലയെത്തിയാല്‍ വിറ്റുമാറി ലാഭം എടുക്കുകയുമാകാം.
അതുപോലെ ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. അതേസമയം, അടിസ്ഥാനപരമായി മികച്ച കമ്പനിയാണെങ്കില്‍ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ലാഭവിഹിതം നല്‍കാനുള്ള തീരുമാനം അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെ 30 ദിവസത്തിനുള്ളിലോ പണം ഓഹരിയുടമകള്‍ക്ക് കൈമാറുകയാണ് പതിവ്. അതേസമയം, ഡിവിഡന്റ് നല്കുന്ന ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതിന് താഴെ പറയുന്ന 3 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
- ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3 ശതമാനത്തിന് മുകളിലാവണം.
- ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം).
- ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
ഈയാഴ്ച ലാഭവിഹിതം നല്കുന്ന 4 ഓഹരികളും അതിന്റെ വിശദാംശവും താഴെ ചേര്‍ക്കുന്നു.
ഷാഫ്ലര് ഇന്ത്യ
പ്രതിയോഹരി 16 വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17-നായിരുന്നു ഇതു സംബന്ധിച്ച തീരുമാനം കമ്പനി സ്വീകരിച്ചത്.
ഐഡിഎഫ്സി
ഓഹരിയൊന്നിന് 1 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 19-നും റെക്കോഡ് ഡേറ്റ് 20-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹുംതമാകി ഇന്ത്യ
പ്രതിയോഹരി 1 രൂപ വീതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 20-നാണ് നിശ്ചയിച്ചിരിക്കുന്നത്.
നെസ്ലെ
ഒരേസമയം ഇടക്കാല ലാഭവിഹിതവും മുന്‍ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 25 രൂപയും അന്തമി ലാഭവിഹിതമായി 65 രൂപയും ലഭിക്കും. അതായത് പ്രതിയോഹരി 90 രൂപ ആകെ ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈമാസം 21-നും റെക്കോഡ് ഡേറ്റ് 22-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications