അസംസ്കൃത വസ്തുക്കളുടെ വിലയിൽ വർധനവുണ്ടായതിനാൽ ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഓട്ടോ ഭീമനായ മാരുതി വിവിധ കാറുകളുടെ വില എത്ര വീതം വർദ്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വില വർദ്ധനവ് വിവിധ മോഡലുകളിലുടനീളം വ്യത്യാസപ്പെടുമെന്ന് പറഞ്ഞു.
നിർമ്മാണ ചെലവുകളുടെ വർദ്ധനവ് കാരണം കഴിഞ്ഞ ഒരു വർഷത്തിൽ കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു. അതിനാൽ, 2021 ജനുവരിയിലെ വില വർധനയിലൂടെ മുകളിൽ പറഞ്ഞ അധിക ചെലവിന്റെ സ്വാധീനം ഉപയോക്താക്കളിലേയ്ക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നതായി കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റെഗുലേറ്ററി ഫയലിംഗിലാണ് മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചത്.

നിലവിൽ, ആൾട്ടോ (2.99 ലക്ഷം രൂപ, എക്സ്ഷോറൂം) മുതൽ എക്സ്എൽ 6 (9.84 ലക്ഷം രൂപ, എക്സ്ഷോറൂം) വരെയുള്ള 14 കാറുകളാണ് മാരുതിയ്ക്ക് കീഴിലുള്ളത്. മാരുതി സുസുക്കി അടുത്തിടെ വിവിധ മോഡലുകളിൽ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസത്തിലെ വിൽപ്പന റിപ്പോർട്ടുകൾ നോക്കുമ്പോൾ കമ്പനി മൊത്തം 1,35,775 യൂണിറ്റ് പാസഞ്ചർ വാഹന വിൽപ്പന നടത്തി.
ഇവയിൽ, മിനി, കോംപാക്റ്റ് കാറുകളെ വളരെയധികം ആശ്രയിക്കുന്ന ഉപവിഭാഗങ്ങളുടെ വിൽപ്പന 5.1 ശതമാനം കുറഞ്ഞു. മൊത്തത്തിൽ, കാർ നിർമാതാക്കളുടെ വിൽപ്പന 2020 നവംബറിൽ 1.7 ശതമാനം വളർച്ച രേഖപ്പെടുത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
