സ്വർണ വില ഓരോ ദിവസവും കുതിക്കുന്നു. സാധാരണക്കാരെ നിരാശയിലാഴ്ത്തി മാർച്ച് 18ന് ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തി. കണക്ക് പ്രകാരം 1990-ൽ മാരുതി 800 വാങ്ങാൻ ഒരു കിലോഗ്രാം സ്വർണം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ബി.എം.ഡബ്ല്യു അല്ലെങ്കിൽ ഔഡി വാങ്ങാൻ സാധിക്കും. അത്രയും വില ഉയർന്നു.
ഇന്നലെ 24 കാരറ്റിൻ്റെ 10 ഗ്രാമിന് 90,000 രൂപ എന്ന റെക്കോർഡ് വിലയിലെത്തി. അതായത് ഒരു കിലോഗ്രാം സ്വർണത്തിന് 90 ലക്ഷം രൂപയാണ്. ബി.എം.ഡബ്ല്യു എക്സ്1, പുതിയ എക്സ്3 പെട്രോൾ/ഡീസൽ മോഡലുകളുടെ പ്രാരംഭ എക്സ്-ഷോറൂം വിലകൾ യഥാക്രമം 50.80 ലക്ഷം രൂപയും 97.80 ലക്ഷം രൂപയുമാണ്. ഈ തുക ഉപയോഗിച്ച്, എ4, എസ്5, എ6, ക്യു3 തുടങ്ങിയ ഓഡി മോഡലുകളും വാങ്ങാം.
സ്വർണ വിലയും കാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവേഷണ വിശകലന വിദഗ്ദ്ധൻ എ കെ മന്ദൻ മാർച്ച് 16 ന് ഒരു ട്വീറ്റിൽ പറയുന്നു. അതായത് കാർ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ വില എങ്ങനെ മാറിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
"1990 ൽ ഒരു കിലോ സ്വർണം ഉപയോഗിച്ച് മാരുതി 800 വാങ്ങാൻ കഴിഞ്ഞു. 2000 ആകുമ്പോഴേക്കും, ഒരു മാരുതി സുസുക്കി എസ്റ്റീം വാങ്ങാൻ സാധിച്ചു. 2005 ൽ, ഒരു ടൊയോട്ട ഇന്നോവയും 2010 ആകുമ്പോഴേക്കും ഒരു ടൊയോട്ട ഫോർച്യൂണറും വാങ്ങാൻ കഴിഞ്ഞു. 2019 ആകുമ്പോഴേക്കും, ഒരു കിലോ സ്വർണം ഉപയോഗിച്ച് ഒരു ബിഎംഡബ്ല്യു എക്സ്1 വാങ്ങാൻ കഴിഞ്ഞു."
"ഒരു കിലോ സ്വർണം സൂക്ഷിക്കൂ, 2040 വരെ കാത്തിരിക്കൂ....നിങ്ങൾക്ക് ഒരു സ്വകാര്യ ജെറ്റ് വാങ്ങാൻ കഴിഞ്ഞേക്കും," അദ്ദേഹം ട്വീറ്റ് ചെയ്തു.

2024 ലെ സ്വർണക്കുതിപ്പ്...
സ്വർണ വിലയിൽ നാഴികക്കല്ലായി മാറിയ വർഷമായിരുന്നു 2024. കാരണം ഒരു ദശകത്തിനിടയിലെ ഏറ്റവും മികച്ച വിലക്കയറ്റമാണ് 2024ൽ കാണാൻ സാധിച്ചത്. 26% വാർഷിക വളർച്ചയായിരുന്നു 2024ൽ പ്രകടമായത്. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിയതും, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങളും, ആഗോള കേന്ദ്ര ബാങ്കുകളുടെ അനുകൂലമായ പണ നയങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്.
2024 ൽ ഇതുവരെ സ്വർണ വില 15% വർദ്ധിച്ച് 10 ഗ്രാമിന് ഏകദേശം 11,735 രൂപയായി എന്ന് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി & കറൻസി മേധാവി അനുജ് ഗുപ്ത പറഞ്ഞു.
രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്ന സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ സ്വർണ വിലയിൽ ഇപ്പോഴും ഉയർച്ചയുണ്ടെന്ന് എൽ.കെ.പി സെക്യൂരിറ്റീസിലെ വൈസ് പ്രസിഡന്റും കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് അനലിസ്റ്റുമായ ജതീൻ ത്രിവേദി അഭിപ്രായപ്പെട്ടു. ചെങ്കടൽ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ യെമനിലെ ഹൂത്തികൾക്കെതിരായ യു.എസ് ആക്രമണം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞയെടുത്തു. ഇതും സ്വർണത്തിന് അനുകൂല കാലാവസ്ഥയാണ്.
സ്വർണ വിലയും നിക്ഷേപവും...
സ്വർണ വില കുതിച്ചുയരുകയാണ്. ഇന്നലെ ഏറ്റവും വലിയ വിലക്കയറ്റം രേഖപ്പെടുത്തിയപ്പോൾ രാജ്യാന്തര വിപണിയും കുതിച്ചു. യു.എസിൻ്റെ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധിയും ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ പ്രതിസന്ധികളും സ്വർണ വിലക്ക് ആക്കം കൂട്ടുന്നു. 2025ൻ്റെ തുടക്കത്തിലെ ആവേശം ഇനിയും തുടർന്നാൽ 10 ഗ്രാമിന് ഉടൻ തന്നെ 1 ലക്ഷം കടന്നേക്കും. ഇത് സ്വർണം വാങ്ങുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് അനുകൂലമായ കാലാവസ്ഥയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications