ജനുവരി ഒന്ന് മുതൽ ഇന്ത്യയിലെ വാഹന കമ്പനികൾ വില ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് മുതൽ ബിഎംഡബ്ല്യു വരെ മിക്കവാറും എല്ലാ പ്രമുഖ കാർ നിർമാതാക്കളും വിലവർദ്ധനവ് പ്രഖ്യാപിച്ചു. വർദ്ധിച്ച നിർമ്മാണ ചെലവുകളെയും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തെയും തുടർന്നാണ് വില വർദ്ധനവ്. വിലവർദ്ധനവ് പ്രഖ്യാപിച്ച കാർ നിർമ്മാതാക്കൾ താഴെ പറയുന്നവാണ്.
മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി 2021 ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വ്യത്യസ്ത മോഡലുകളിൽ വില വർദ്ധനവ് വ്യത്യാസപ്പെടുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
മോഡലുകളിലുടനീളമുള്ള പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ ശ്രേണിയിലുള്ള വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് എം ആൻഡ് എം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ചരക്കുകളുടെ വിലയിലുണ്ടായ വർധനയും മറ്റ് ഇൻപുട്ട് ചെലവുകളും കാരണം വില വർദ്ധന അനിവാര്യമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഹ്യുണ്ടായ്
ഇൻപുട്ടിന്റെയും മെറ്റീരിയൽ ചെലവുകളുടെയും വർദ്ധനവ് ചൂണ്ടിക്കാട്ടി ഹ്യുണ്ടായിയും വാഹനങ്ങളുടെ വില വർധിപ്പിക്കും. വിലക്കയറ്റം 2021 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമ്പോൾ വർദ്ധനവിന്റെ അളവ് മോഡ്, ഇന്ധന തരം, ഏത് വേരിയന്റ് എന്നിവയെ ആശ്രയിച്ച് വിലയിൽ മാറ്റമുണ്ടാകും.
ടാറ്റ മോട്ടോഴ്‌സ്
എല്ലാ കാർ നിർമാതാക്കളും ബോർഡിലുടനീളം വിലവർദ്ധനവ് നടത്തുമ്പോൾ, ടാറ്റാ മോട്ടോഴ്‌സ് 2021 ജനുവരി 1 മുതൽ വാണിജ്യ വാഹന ശ്രേണിയിൽ മാത്രം വില വർദ്ധിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
റെനോ ഇന്ത്യ
ഡസ്റ്റർ, ക്വിഡ് എന്നിവ വിൽക്കുന്ന റിനോ ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങളുടെയും വില ജനുവരി മുതൽ 28,000 രൂപ വരെ വർദ്ധിപ്പിക്കും.
ഫോർഡ് ഇന്ത്യ
ജനുവരി മുതൽ തങ്ങളുടെ വാഹനങ്ങളുടെ വില 3 ശതമാനം വരെ വർധിപ്പിക്കുമെന്ന് ഫോർഡ് ഇന്ത്യയും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മോഡലിനെ ആശ്രയിച്ച് 1-3% വർദ്ധനവ് അഥവാ 5,000 മുതൽ 35,000 രൂപ വരെ വർദ്ധിക്കും.
ഓഡി
ജനുവരി 1 മുതൽ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിക്കിമെന്ന് ആഡംബര കാർ നിർമാതാക്കളായ ഓഡി വ്യക്തമാക്കിയിരുന്നു. എല്ലാ മോഡലുകളുടെയും വില 2 ശതമാനം വരെ ഉയർത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
