1 വര്‍ഷം കൊണ്ട് മികച്ച ലാഭം തരാന്‍ സാധ്യതയുള്ള 12 സ്‌റ്റോക്കുകള്‍; യെസ് സെക്യുരിറ്റീസ് അറിയിക്കുന്നു

വീണ്ടുമൊരു ദീപാവലി കാലം കടന്നുവരുന്നു. കഴിഞ്ഞവര്‍ഷത്തെ ദീപാവലി തൊട്ട് ഓഹരി വിപണി വലിയ കുതിച്ചുച്ചാട്ടം നടത്തുകയാണ്. കോവിഡ് ഭീതി വിട്ടുമാറി വ്യവസായ രംഗങ്ങള്‍ കൂടുതല്‍ സജീവമാകുന്ന വേളയില്‍ മുന്നോട്ടുള്ള നാളുകള്‍ ഉയര്‍ച്ചയുടേതായിരിക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നു. ഈ അവസരത്തില്‍ ആഭ്യന്തര ബ്രോക്കറേജുകളില്‍ ഒന്നായ യെസ് സെക്യുരിറ്റീസ് 12 കമ്പനികളുടെ സ്റ്റോക്കുകളില്‍ ബൈ റേറ്റിങ് നല്‍കി രംഗത്തുവരികയാണ്.

12 സ്റ്റോക്കുകൾ

പ്രിന്‍സ് പൈപ്പ്‌സ്, ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്, അപ്പോളോ പൈപ്പ്‌സ്, അക്രിസില്‍, ഡാല്‍മിയ ഭാരത്, ഇന്ത്യാമാര്‍ട്ട്, പിഎന്‍സി ഇന്‍ഫ്രാ, പോളികാബ്, ഐസിഐസിഐ ബാങ്ക്, ഗ്ലാന്‍ഡ് ഫാര്‍മ, എസ്ബിഐ കാര്‍ഡ്‌സ്, ക്രിസില്‍ സ്റ്റോക്കുകളിലാണ് യെസ് സെക്യുരിറ്റീസ് വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഭേദപ്പെട്ട ലാഭം നല്‍കാന്‍ ഈ സ്റ്റോക്കുകള്‍ക്ക് കഴിയുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. ഓരോ സ്‌റ്റോക്കിലും യെസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളുടെ ചുവടെ അറിയാം.

പ്രിന്‍സ് പൈപ്പ്‌സ്

പ്രിന്‍സ് പൈപ്പ്‌സ്

ശക്തമായ ബ്രാന്‍ഡ് ഇമേജും തന്ത്രപ്രധാനമായ കൂട്ടുകെട്ടുകളും മുന്‍നിര്‍ത്തിയാണ് പ്രിന്‍സ് പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിങ്‌സില്‍ യെസ് സെക്യുരിറ്റീസ് പച്ചക്കൊടി വീശുന്നത്. വരും നാളുകളില്‍ കമ്പനി വിപണി വിഹിതം വര്‍ധിപ്പിക്കുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു. ഇതിനിടെ, പൈപ്പ് വ്യവസായം കൂടുതല്‍ സംഘടിതമാകുന്ന സാഹചര്യം കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടും.

അറ്റാദായം 63.39 ശതമാനം ഉയര്‍ത്തിക്കൊണ്ടാണ് സെപ്തംബര്‍ പാദം പ്രിന്‍സ് പൈപ്പ്‌സ് പിന്നിട്ടത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ 76.09 കോടി രൂപ അറ്റാദായമായി കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞു. ഇക്കാലയളവില്‍ വില്‍പ്പന വരുമാനം 65.92 ശതമാനം വര്‍ധിച്ച് 761.01 കോടി രൂപയിലുമെത്തി. 1,091 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ യെസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 759.90 രൂപയാണ്.

ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്

ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്

470 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസില്‍ യെസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. മൊത്തം കടബാധ്യതകള്‍ കുറച്ച് ബാലന്‍സ് ഷീറ്റ് ദൃഢപ്പെടുത്തിയ കമ്പനിയുടെ നീക്കം സ്റ്റോക്കിലുള്ള ബ്രോക്കറേജിന്റെ വിശ്വാസം വര്‍ധിപ്പിക്കുകയാണ്. ചൊവാഴ്ച്ച 2.19 ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 385 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 395 രൂപയിലെത്തി.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.49 ശതമാനവും ഒരു മാസത്തിനിടെ 15.72 ശതമാനവും നേട്ടം കുറിക്കാന്‍ സ്‌റ്റോക്കിന് സാധിച്ചിട്ടുണ്ട്. ആറു മാസം കൊണ്ട് 67.73 ശതമാനം ഉയര്‍ന്ന ഗ്രീന്‍പാല്‍ ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം ഇതുവരെ 211.51 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 405.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 76 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

അക്രിസില്‍ ലിമിറ്റഡ്

അക്രിസില്‍ ലിമിറ്റഡ്

കോമ്പോസൈറ്റ് ക്വാര്‍ട്ട്‌സ് ഗ്രാനൈറ്റ് കിച്ചണ്‍ സിങ്കുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് അക്രിസില്‍ ലിമിറ്റഡ്. ക്വാര്‍ട്ട്‌സ് സിങ്കുകള്‍ക്ക് ആഗോള ഡിമാന്‍ഡ് ഉയരാനിരിക്കെ അക്രിസില്‍ ലിമിറ്റഡിന് വലിയ വളര്‍ച്ചാ സാധ്യതയാണ് യെസ് സെക്യുരിറ്റീസ് കല്‍പ്പിക്കുന്നത്. അതുകൊണ്ട് 995 രൂപയുടെ ടാര്‍ഗറ്റ് വില സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നു.

ചൊവാഴ്ച്ച 0.99 ശതമാനം ഇടിവോടെയാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 727 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 716 രൂപയിലേക്ക് ചുരുങ്ങി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.98 ശതമാനവും ഒരു മാസത്തിനിടെ 9.10 ശതമാനവും ഇടിവ് കമ്പനി നേരിടുന്നുണ്ട്. എന്നാല്‍ ആറു മാസം കൊണ്ട് 122.50 ശതമാനം ഉയര്‍ച്ച കുറിക്കാന്‍ അക്രിസില്‍ ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. മെയ് 3 -ന് 321 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 830 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 181.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഡാല്‍മിയ ഭാരത്

ഡാല്‍മിയ ഭാരത്

ഭാവിയിലെ മൂലധന ചിലവുകളെ പിന്തുണയ്ക്കുന്ന അടിയറുച്ച ബാലന്‍സ് ഷീറ്റും ലാഭക്ഷമതയും അടിസ്ഥാനപ്പെടുത്തി ദൃഢമേറിയ പണമൊഴുക്ക് കണ്ടെത്താന്‍ ഡാല്‍മിയ ഭാരത്തിന് കഴിയുമെന്നാണ് യെസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. സ്റ്റോക്കില്‍ 2,640 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്.

ചൊവാഴ്ച്ച 0.12 ശതമാനം നേട്ടത്തിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 2,018.80 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.01 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 5.150 ശതമാനം ഇടിവുമാണ് കമ്പനി രേഖപ്പെടുത്തുന്നത്. എന്നാല്‍ ആറു മാസം കൊണ്ട് 30.54 ശതമാനം ഉയര്‍ച്ച കുറിക്കാന്‍ ഡാല്‍മിയ ഭാരത് ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. മെയ് 3 -ന് 1,546.45 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,548.40 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 825.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഇന്ത്യാമാർട്ട്

ഇന്ത്യാമാര്‍ട്ട്

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് രംഗത്തെ അതികായനാണ് ഇന്ത്യാമാര്‍ട്ട്. ശക്തമായ വളര്‍ച്ചാ സാധ്യതയും പോസിറ്റീവ് പ്രവര്‍ത്തന ലിവറേജ് ആധാരമാക്കിയുള്ള മാര്‍ജിന്‍ ഉയര്‍ച്ചയും ഓണ്‍ലൈന്‍ ക്ലാസിഫൈഡ് രംഗത്ത് ഇന്ത്യാമാര്‍ട്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അടുത്ത 12 മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 10,200 രൂപ വരെ ഉയരാമെന്നാണ് യെസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍.

ചൊവാഴ്ച്ച 0.29 ശതമാനം ഇടിവ് കുറിച്ചുകൊണ്ടാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 7,250 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 7,170 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.92 ശതമാനവും ഒരു മാസത്തിനിടെ 16.10 ശതമാനവും ഇടിവ് കമ്പനി നേരിടുന്നുണ്ട്. ആറു മാസം കൊണ്ട് 7.29 ശതമാനം താഴേക്ക് പോയ കഥയാണ് ഇന്ത്യാമാര്‍ട്ട് ഓഹരികള്‍ പറഞ്ഞുവെയ്ക്കുന്നത്. മെയ് 3 -ന് 7,733.45 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 9,950 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4,515 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

പിന്‍എസി ഇന്‍ഫ്രാടെക്ക്

പിന്‍എസി ഇന്‍ഫ്രാടെക്ക്

അടുത്തിടെയുള്ള ഓര്‍ഡര്‍ വരവുകള്‍, അസറ്റ് മോണിറ്റൈസേഷനില്‍ ചെലുത്തുന്ന ശ്രദ്ധ, ഭേദപ്പെട്ട ബാലന്‍സ് ഷീറ്റ് എന്നിവ മുന്‍നിര്‍ത്തിയാണ് പിഎന്‍സി ഇന്‍ഫ്രായില്‍ യെസ് സെക്യുരിറ്റീസ് ബൈ റേറ്റിങ് നല്‍കുന്നത്. സ്‌റ്റോക്കില്‍ 460 രൂപയാണ് ബ്രോക്കറേജിന്റെ ടാര്‍ഗറ്റ് വില. ബുധനാഴ്ച്ച 326.70 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചതും.

പോളികാബ് ഇന്ത്യ

ഇലക്ട്രിക്കല്‍ മേഖലയിലെ മറ്റു കമ്പനികളുമായി താരതമ്യം ചെയ്താല്‍ ഡിസ്‌കൗണ്ട് വിലയിലാണ് പോളികാബ് ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ ഇപ്പോഴുള്ളതെന്ന് യെസ് സെക്യുരിറ്റീസ് പറയുന്നു. 3,300 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്. ബുധനാഴ്ച്ച 2,390 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചതും.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

റിസ്‌ക് കാലിബ്രേറ്റ് ചെയ്ത് ഉയര്‍ന്ന ആദായം നല്‍കുന്ന വായ്പകളുടെ വിഹിതം കൂട്ടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഐസിഐസിഐ ബാങ്ക്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില 1,112 രൂപ വരെ ഉയരുമെന്ന് യെസ് സെക്യുരിറ്റീസ് പ്രവചിക്കുന്നു. ബുധനാഴ്ച്ച 806 രൂപയിലാണ് ബാങ്ക് വ്യാപാരം ആരംഭിച്ചതും.

ഗ്ലാന്‍ഡ് ഫാര്‍മ

പെപ്‌റ്റൈഡുകള്‍, ഹോര്‍മോണുകള്‍ തുടങ്ങിയ സങ്കീര്‍ണമായ ഇഞ്ചക്ഷന്‍ രംഗത്തുള്ള ചുവടുവെയ്പ്പും പേനകള്‍, കാട്രിഡ്ജുകള്‍ പോലുള്ള പുതിയ ഡോസേജ് രീതികളുടെ ആവിഷ്‌കരണവും ഗ്ലാന്‍ഡ് ഫാര്‍മയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് വേഗം കൂട്ടുമെന്നാണ് യെസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. 4,925 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്. ബുധനാഴ്ച്ച 3,700 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചതും.

എസ്ബിഐ കാര്‍ഡ്‌സ്

എസ്ബിഐ കാര്‍ഡ്‌സ്

കോവിഡ് ഭീതി വിട്ടുമാറിയ സാഹചര്യത്തില്‍ ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിന്റെ വലിയ ഗുണഭോക്താവായി എസ്ബിഐ കാര്‍ഡ്‌സ് മാറുമെന്നാണ് യെസ് സെക്യുരിറ്റീസിന്റെ പക്ഷം. അടുത്ത ഒരു വര്‍ഷം കൊണ്ട് എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരി വില 1,200 രൂപ വരെ ഉയരാമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. ബുധനാഴ്ച്ച 1,079 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചതും.

ക്രിസില്‍

ആഭ്യന്തര റേറ്റിങ് ബിസിനസ് മെച്ചപ്പെടുന്ന പശ്ചാത്തലം റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ വളര്‍ച്ചയെയും മാര്‍ജിന്‍ പാതയെയും സ്വാധീനിക്കുമെന്നാണ് യെസ് സെക്യുരിറ്റീസ് കണക്കാക്കുന്നത്. ഇക്കാരണത്താല്‍ സ്‌റ്റോക്കില്‍ 4,460 രൂപയുടെ ടാര്‍ഗറ്റ് വില ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. ബുധനാഴ്ച്ച 2,829.50 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചതും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X