മൾട്ടിബാഗർ പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നവരുണ്ടോ? ഇന്ന് എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ 5 ശതമാനം ഉയർന്ന് 56.66 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോഴും ഇതേ വിലയായിരുന്നു. അതായത് ഇന്ന് എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡ് ഓഹരി വില മാറ്റമില്ലാതെ കുതിക്കുന്നു. മുൻ ക്ലോസിംഗ് നിരക്കായ 53.97 രൂപയിൽ നിന്ന് ഇത് 10% ഉയർന്നു.
ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്കിലൂടെ വമ്പൻ നേട്ടം പ്രതീക്ഷിക്കാം. ജനുവരി 1 മുതൽ ഇതുവരെയുള്ള മൊത്തം പ്രകടനം അൽപം മോശമാണെങ്കിലും നിലവിൽ കുതിക്കുന്നുണ്ട്. ഈ ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 316.90 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 47.99 രൂപയുമാണ്. ഇന്നത്തെ വളർച്ച കയറ്റിറക്കങ്ങളില്ലാതെ ഫ്ലാറ്റായിട്ടാണ് ചലിക്കുന്നത്.
എരായ ലൈഫ്‌സ്‌പെയ്‌സ് വികസിക്കുന്നു....
പ്രമുഖ ലൈഫ്സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി കമ്പനിയായ എരായ ലൈഫ്‌സ്‌പെയ്‌സസ് ലിമിറ്റഡ് കൂടുതൽ വികസിക്കുന്നു. 2024 ജൂണിൽ എബിക്‌സ് ഇൻകോർപ്പറേറ്റഡ് യുഎസ്എയെയും അതിന്റെ ആഗോള അനുബന്ധ സ്ഥാപനങ്ങളെയും ഏറ്റെടുത്തതോടെ കമ്പനിയുടെ പോർട്ട്ഫോളിയോ വളർന്നിരുന്നു. 361 മില്യൺ ഡോളർ വിലമതിക്കുന്നതായിരുന്നു ഈ സുപ്രധാന ഏറ്റെടുക്കൽ. അതിനാൽ തന്നെ ഇത് എരായ കമ്പനിയുടെ ഒരു നിർണായക നിമിഷമാണ്.

ത്രൈമാസ ഫലങ്ങൾ...
ത്രൈമാസ ഫലങ്ങൾ അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ അറ്റ വിൽപ്പന 3,584 ശതമാനം വർദ്ധിച്ച് 666.11 കോടി രൂപയും, നെറ്റ് പ്രോഫിറ്റ് 130 ശതമാനം വർദ്ധിച്ച് 0.53 കോടി രൂപയുമായി വളർന്നിരിക്കുന്നു. ഇതിനു പുറമേ എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡ് 10:1 ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നു. അതായത്, 10 രൂപ മുഖവിലയുള്ള നിലവിലുള്ള ഓരോ ഓഹരിയും 1 രൂപ മുഖവിലയുള്ള പത്ത് പുതിയ ഓഹരികളായി വിഭജിക്കപ്പെടും.
നിലവിലെ കണക്കനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 1,000 കോടി രൂപയിലധികവും 3 വർഷത്തെ സ്റ്റോക്ക് വിലയുടെ 320 ശതമാനം സംയോജിത വാർഷിക വളർച്ചയും (CAGR) ഉണ്ട്. ഒരു ഓഹരിക്ക് 0.75 രൂപ മുതൽ 56.66 രൂപ വരെ ഉയർന്ന ഈ ഓഹരി 3 വർഷത്തിനുള്ളിൽ 7,455 ശതമാനം മൾട്ടിബാഗർ റിട്ടേണുകൾ നൽകി. 2024 ഡിസംബർ വരെയുള്ള റിപ്പോർട്ട് പ്രകാരം, കമ്പനിയുടെ പ്രൊമോട്ടർമാർ കൈവശം വെച്ചത് 35.13 ശതമാനം ഓഹരികളും, വിദേശ നിക്ഷേപകർക്ക് 22.63 ശതമാനം ഓഹരികളും, ഡിഐഐകൾക്ക് 1.83 ശതമാനം ഓഹരികളും, ബാക്കി 40.41 ശതമാനം ഓഹരികൾ പൊതുജനങ്ങളുടെ ഉടമസ്ഥതയിലുമാണ്.
എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡിൻ്റെ പുതിയ വഴിത്തിരിവ്....
2024-25 സാമ്പത്തിക വർഷത്തിൽ, എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡ് അതിന്റെ അനുബന്ധ സ്ഥാപനമായ എബിക്‌സ് സ്മാർട്ട്ക്ലാസ് എജ്യുക്കേഷണൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴി അപ്രതീക്ഷിത വളർച്ചയാണ് സംഭവിച്ചത്. എബിക്‌സ് ഇൻകോർപ്പറേറ്റഡ് ഏറ്റെടുത്തതിനുശേഷം നിരവധി പ്രവർത്തനങ്ങളിലാണ് എരായ ലൈഫ്‌സ്‌പെയ്‌സ് എത്തിയത്. ഇന്ത്യയിലുടനീളം ഏകദേശം 1,250 പുതിയ സ്‌കൂളുകൾ, യഥാക്രമം 3,500 ഉം 6,100 ഉം ക്ലാസ് മുറികൾ, 14,000 പുതിയ വിദ്യാഭ്യാസ മൊഡ്യൂളുകൾ വികസിപ്പിക്കുക എന്നിവയെല്ലാം എരായ ലൈഫ്‌സ്‌പെയ്‌സിൻ്റെ സംഭാവനകളാണ്.
150-ലധികം പ്രൊഫഷണലുകളുടെ പിന്തുണയോടെ ഇന്ത്യയുടെ ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിൽ എബിക്‌സ് സ്മാർട്ട്ക്ലാസിനെ ശക്തിപ്പെടുത്തുക എന്നതാണ് എരായ ലൈഫ്‌സ്‌പെയ്‌സ് ലിമിറ്റഡിൻ്റെ ലക്ഷ്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications