അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിലൂടെ സാധാരണക്കാരനായ നിക്ഷേപകനും ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകും. അടുത്തിടെ വിപണിയിലുണ്ടായ തിരുത്തലുകളെ അത്തരത്തില്‍ ഉള്‍ക്കൊണ്ട് പ്രയോജനപ്പെടുത്താനുമാകും. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് പരിഗണക്കാവുന്ന മികച്ചൊരു ഓഹരിയെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. അടുത്തിടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പരമാര്ശിക്കപ്പെട്ട വിവരങ്ങള്‍ ക്രോഡികരിച്ചാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഗള്‍ഫ് ഓയില്‍
വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രമുഖ ലൂബ്രിക്കന്റ് നിര്‍മാതാക്കളാണ് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ. നിലവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി. പ്രധാനമായും കാറുകളിലും വലിയ ശേഷിയുളള ഡീസല്‍ എന്‍ജിനുകള്‍ക്കു വേണ്ടിയുള്ളത്, വാഹനങ്ങളുടെ ഗിയര്‍ബോക്സിനുള്ളത്, ട്രാന്സ്മിഷന് ഫ്ലൂയിഡ്, ട്രാക്ടറും കാര്ഷികോപകരണങ്ങള്ക്കുള്ളതും ടര്‍ബൈന്‍, കംമ്പ്രസര്‍, ഗിയര്‍ ഓയില്‍ തുടങ്ങിയ ലൂബ്രിക്കന്റുകളാണ് കമ്പനി നിര്‍മിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
മികച്ച വളര്‍ച്ചാ സാധ്യത
ലൂബ്രിക്കന്റ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നണ് ഗള്‍ഫ് ഓയില്‍. അടുത്തിടെ കമ്പനി ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ, ചെന്നൈയിലുള്ള പ്ലാന്റില്‍ ആഡ്ബ്ലൂ വിഭാഗത്തിനുളള നിര്‍മാണശാലയും മെറ്റല്‍ വര്‍ക്കിങ് ഫ്ലൂയിഡിനു വേണ്ടിയുള്ള മറ്റൊരു ഉത്പാദന കേന്ദ്രം സില്വാസയിലുളള പ്ലാന്റിലും ആരംഭിച്ചിട്ടുണ്ട്. എല്‍ ആന്‍ഡ് ടി-യുടെ നിര്‍മാണ, ഖനന മേഖലയിലെ ബിസിനസ് സംരംഭങ്ങളുമായും കമ്പനി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ദീര്‍ഘകാല നിക്ഷേപം
നിരവധി മറ്റ് കാരണങ്ങള്‍ കൊണ്ടും ഗള്‍ഫ് ഓയിലിന്റെ (BSE: 538567, NSE: GULFOILLUB) ഓഹരികള്‍ ദീര്‍ഘ കാലയളവിലേക്കുള്ള മികച്ച നിക്ഷേപമായിരിക്കും. മുഖ്യ സംരംഭകന്റെ ഓഹരിയനുപാതം 71 ശതമാനം എന്നുള്ളത് കമ്പനിയുടെ ഭാവിയെ കുറിച്ചുളള ആത്മവിശ്വാസമാണ് കാണിക്കുന്നത്. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ഹിന്ദുജ ഗ്രൂപ്പിന കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.5 ശതമാനമാണ്. ഇത് നിലവിലെ ഓഹരി വിലയുടെ അനുപാതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആകര്‍ഷകമാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും ഓഹരിയൊന്നിന് 11.66 രൂപ നിരക്കില്‍ വരുമാനം (EPS) നേടാന്‍ സാധിച്ചിട്ടുണ്ട്. ഓഹരിയിലുളള വരുമാനം (EPS) 2023 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 50 രൂപയെത്തുമെന്നാണ് വിദഗ്ധരുടെ അനുമാനം. ഇതിനോടൊപ്പം കോവിഡിനെ അതിജീവിച്ച് സമ്പദ്ഘടന ഉയിര്ത്തെഴുന്നേല്ക്കുമ്പോള് കമ്പനിക്കും പ്രയോജനം ലഭിക്കും.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 58.90 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്‍ പാദത്തേക്കാള്‍ 93 ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. ആ സമയത്തുള്ള ലോക്ക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളാലാണ് ഗള്‍ഫ് ഓയിലിന് ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത്. കഴിഞ്ഞ വര്‍ഷത്തോടെ കമ്പനിയുടെ കീഴിലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ബാറ്ററി യൂണിറ്റും ലാഭത്തിലായിട്ടുണ്ട്.
വില നിലവാരം
നിലവില്‍ 490 രൂപ നിലവാരത്തിലാണ് ഗള്‍ഫ് ഓയിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 827.6 രൂപയാണ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 489 രൂപയാണ് വില കുറഞ്ഞ നിലവാരം. ഓഹരിയുടെ 20 ഡേ മൂവിങ് ആവറേജ് (ഡിഎംഎ) 547-ലും 50 ഡിഎംഎ 572-ലും 100 ഡിഎംഎ 594-ലും 200 ഡിഎംഎ 652-ലുമാണ്. ഈ കണക്കുകള്‍ വച്ചു നോക്കിയാല്‍ ഓഹരി വില മേല്‍പ്പറഞ്ഞ നിലവാരങ്ങള്‍ക്കു താഴെയാണെന്നും അതിനാല്‍ ബെയറിഷ് മേഖലയിലാണെന്നും പറയാം. എന്നാല്‍, അടിസ്ഥാനപരമായി മികച്ച നിലയിലുളള സ്റ്റോക്കിന് എപ്പോള്‍ വേണമെങ്കിലും മുന്നോട്ട് കുതിക്കാനാകുമെന്നും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 827 ഭേദിക്കാനാകുമെന്നും ഓഹരി വ്യാപാര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications