വിദേശ വിപണികളിലെ പോസിറ്റീവ് പ്രവണതയ്ക്ക് അനുസൃതമായി സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നു. പ്രീ-ഓപ്പൺ സെഷനിൽ സെൻസെക്സ് 197 പോയിന്റ് ഉയർന്ന് 38,259 ലും നിഫ്റ്റി 64 പോയിന്റ് ഉയർന്ന് 11,267 ലും എത്തി. രാവിലെ 09:16ന് സെൻസെക്സ് 200.72 പോയിൻറ് അഥവാ 0.53 ശതമാനം ഉയർന്ന് 38271.85 ൽ എത്തി, നിഫ്റ്റി 49.80 പോയിൻറ് അഥവാ 0.44 ശതമാനം ഉയർന്ന് 11252.70 ൽ എത്തി. 664 ഓഹരികൾ മുന്നേറി, 265 ഓഹരികൾ ഇടിഞ്ഞു, 47 ഓഹരികൾ മാറ്റമില്ല.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, പിരമൽ എന്റർപ്രൈസസ്, ലക്ഷ്മി വിലാസ് ബാങ്ക്, ടോറന്റ് ഫാർമ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഒന്നാം പാദ വരുമാനം ഇന്ന് റിപ്പോർട്ട് ചെയ്യും. അതുകൊണ്ട് തന്നെ വിപണി ഇന്ന് ഉറ്റു നോക്കുന്ന ഓഹരികളിൽ ചിലത് ഇവയാണ്.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വളരെ താഴ്ന്ന നിലയിലാക്കിയതിനെ തുടർന്ന് ഡോളർ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ഇരട്ടകൾ, ഇൻഫോസിസ്, ടിസിഎസ് എന്നിവയാണ് ആഭ്യന്തര സൂചികകളിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.
മേഖല സൂചികകളിൽ നിഫ്റ്റി ഐടി 1.2 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് 0.8 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഓട്ടോയും നിഫ്റ്റി മെറ്റലും 0.5 ശതമാനം വീതം ഉയർന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
