കൊറോണ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. എന്നാൽ മടങ്ങിയെത്തി കുടിയേറ്റ തൊഴിലാളികൾക്ക് മുന്നിൽ ഇപ്പോൾ ഉപജീവന പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കല്യാൺ റോസ്ഗർ അഭിയാൻ എന്ന പദ്ധതി ആരംഭിച്ചു.
ജോലി ലഭിക്കുന്നത് ആർക്ക്?
ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പ്രകാരം ഒരു തൊഴിലാളിയ്ക്ക് 125 ദിവസം ജോലി ലഭിക്കും. ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ നിന്ന് 25000ൽ അധികം കുടിയേറ്റ തൊഴിലാളികളെയാണ് ഈ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളിൽ മൂന്നിൽ രണ്ട് പേർക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വേതനം
25 തരം ജോലികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികൾക്കായി സർക്കാർ 50000 കോടി രൂപ ചെലവഴിക്കും. ഈ പദ്ധതിയ്ക്ക് കീഴിൽ, തൊഴിലുറപ്പ് വേതനം അനുസരിച്ച് പ്രതിദിന വേതനം നൽകും. ഇതനുസരിച്ച് ഒരു തൊഴിലാളിക്ക് പ്രതിദിനം 202 രൂപ ലഭിക്കും. തൊഴിലാളികൾ ചെയ്തിരുന്ന തൊഴിലും ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചെത്തിയ തൊഴിലാളികളുടെ പേരുകളും ഉൾപ്പെടെയുള്ള വിവരങ്ങളുടെ പട്ടിക ഇതിനകം തന്നെ സർക്കാരിന്റെ പക്കലുണ്ട്. നഗരത്തിൽ നിന്ന് കാൽനടയായോ മറ്റേതെങ്കിലും വഴികളിലൂടെയോ കുടിയേറിയ തൊഴിലാളികളുടെ പട്ടികയും ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പക്കലുണ്ട്.
25 മേഖലകൾ
ഈ കാമ്പയിനിന് കീഴിൽ, തൊഴിലാളികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ചുള്ള തൊഴിൽ, സ്വയം തൊഴിൽ എന്നിവ ലഭിക്കും. റോഡുകൾ, ഗ്രാമീണ പാർപ്പിടം, ഹോർട്ടികൾച്ചർ, പ്ലാന്റേഷൻ, ജലസംരക്ഷണം, ജലസേചനം, അംഗൻവാടി, പഞ്ചായത്ത് ഭവൻ, ജൽ ജീവൻ മിഷൻ തുടങ്ങി 25 മേഖലകളിലാണ് തൊഴിൽ ലഭിക്കുക.
തൊഴിലുകൾ
- പൊതു ശൌചാലയ നിർമ്മാണം
- ഗ്രാമപഞ്ചായത് ഭവൻ നിർമ്മാണം
- ധനകാര്യ കമ്മീഷൻ ഫണ്ടിന്റെ കീഴിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ
- ദേശീയപാത പ്രവർത്തനങ്ങൾ
- ജലസംരക്ഷണവും ജലസംഭരണ പ്രവർത്തനങ്ങളും
- കിണറുകളുടെ നിർമ്മാണം
- നടീൽ പ്രവൃത്തികൾ
- പൂന്തോട്ടപരിപാലന ജോലി
- അംഗൻവാടി കേന്ദ്രത്തിന്റെ പ്രവർത്തനം
- പ്രധാൻ മന്ത്രി ഗ്രാമിൻ ആവാസ് യോജനയുടെ പ്രവർത്തനം
- ഗ്രാമീണ റോഡ്, അതിർത്തി റോഡ് പ്രവൃത്തികൾ
- ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള തൊഴിലുകൾ
- ശ്യാമ പ്രസാദ് മുഖർജി അർബൻ മിഷൻ
- ഭാരത് നെറ്റിന് കീഴിലുള്ള ഫൈബർ ഒപ്റ്റിക്കൽ കേബിളിംഗ് വർക്ക്
- പി എം കുസും യോജന വർക്ക്
- വാട്ടർ ലൈഫ് മിഷനു കീഴിലുള്ള തൊഴിലുകൾ
- പ്രധാൻ മന്ത്രി ഉർജ ഗംഗ പദ്ധതി
- കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിൽ ഉപജീവന പരിശീലനം
- ജില്ലാ മിനറൽ ഫണ്ടിന്റെ കീഴിലുള്ള പ്രവർത്തനങ്ങൾ
- ഖര ദ്രാവക മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ
- ഫാം കുളം പദ്ധതി
- അനിമൽ ഷെഡ് നിർമ്മാണം
- ആടുകൾക്കുള്ള ഷെഡ് നിർമ്മാണം
- കോഴി വളർത്തലിനുള്ള ഷെഡ് നിർമ്മാണം
- മണ്ണിര കമ്പോസ്റ്റിംഗ് യൂണിറ്റ് തയ്യാറാക്കൽ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications