അദാനി എന്ന് പേര് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഒരാൾ. അദാനി ഗ്രൂപ്പിന്‍റെ സമ്പത്ത് എത്രയെന്ന് കണക്ക് കൂട്ടുക സാധാരണക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. രാജ്യത്തെ പ്രധാന വ്യവസായങ്ങളിലെല്ലാം അദാനി ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇപ്പോൾ ഇതാ പുതിയ ബിസിനസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ് എന്നാണ് പുതിയ വാർത്ത. മറ്റൊന്നുമല്ല, കപ്പൽ നിർമ്മാണത്തിലേക്ക് കടക്കാനാണ് അദാനി ഗ്രൂപ്പിന്‍റെ തീരുമാനം.
കപ്പൽ ശാല ഗുജറാത്തിൽ
അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണിനു കീഴില്‍ ഗുജറാത്തിലുള്ള മുന്ദ്ര പോര്‍ട്ടിലാണ് കപ്പല്‍ശാല തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ലനിലവിലെ വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളുള്ള ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം 2028 വരെ ബുക്കിംഗ് ആയി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്‍റെ നീക്കം.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമെന്ന വിശേഷണമുള്ള മുന്ദ്ര പോര്‍ട്ട് 2024 സാമ്പത്തിക വര്‍ഷം 179.6 ദശലക്ഷം മട്രിക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. ഇന്ത്യയുടെ ആകെ ചരക്ക് നീക്കത്തിന്റെ 27 ശതമാനവും കണ്ടെയ്‌നര്‍ കാര്‍ഗോയുടെ 44 ശതമാനവുമാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ദശലക്ഷം മെട്രിക് ടണ്‍ കടക്കുമെന്നാണ് കരുതുന്നത്.

സാധ്യതയുള്ള വളർച്ചാ വിപണി
0.05 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യ നിലവിൽ കപ്പൽ നിർമ്മാണത്തിൽ ലോകത്ത് 20-ആം സ്ഥാനത്താണ്. 2030 ഓടെ കപ്പല്‍ നിര്‍മാണത്തില്‍ ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നായിമാറുക എന്ന ലക്ഷ്യത്തോടെ മാരിടൈം ഇന്ത്യ വിഷന്‍ 2030 ന് കഴിഞ്ഞമാസം രാജ്യം രൂപം കൊടുത്തിരുന്നു. 2047 ഓടെ ആദ്യ അഞ്ചില്‍ എത്താനും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. ഈ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇന്ത്യന്‍ കപ്പല്‍ ശാലകളുടെ ഉത്പാദനം നിലവിലെ 0.072 മില്യണ്‍ ഗ്രോസ് ടണ്ണേജില്‍ നിന്ന് 2030 ഓടെ 0.33 മില്യണ്‍ ഗ്രോസ് ടണ്ണേജായി ഉയര്‍ത്തണം. തുടര്‍ന്ന് 2047 ഓടെ ഇത് 11.31 മില്യണ്‍ ഗ്രോസ് ടണ്ണേജും ആക്കേണ്ടതുണ്ട്.
ഈ മാസം ആദ്യം തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് സമർപ്പിച്ച വ്യവസായത്തെക്കുറിച്ചുള്ള കെപിഎംജി രേഖ പ്രകാരം 2047 ഓടെ ഇന്ത്യയുടെ വിപണി സാധ്യത ഏകദേശം 62 ബില്യൺ ഡോളറായി ഉയരും. കൂടാതെ പ്രകാരം 12 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കണക്കാക്കുന്നു.
പ്രതിസന്ധികൾ നിരവധി
35 ശതമാനം വരെ ഉയർന്ന ചിലവ് കാരണം ആഭ്യന്തര, ആഗോള വിപണികളിൽ വിദേശ എതിരാളികളുമായി മത്സരിക്കുന്ന ഇന്ത്യൻ കപ്പൽശാലകൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. നികുതി, ഡ്യൂട്ടി പൊരുത്തക്കേടുകൾ നികത്താനുള്ള സർക്കാർ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, പ്രമുഖ ആഗോള കപ്പൽശാലകൾക്കെതിരായ ഫലപ്രദമായ മത്സരത്തിന് ഇത് അപര്യാപ്തമാണ്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ ബാധിക്കുമോ..?
നിലവില്‍ വിദേശ ഓര്‍ഡറുകളടക്കം നേടുന്ന രാജ്യത്തെ ഏറ്റവും പ്രധാന കപ്പല്‍ ശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. 2024 മാര്‍ച്ചിലെ കണക്കു പ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 3,500 കോടി രൂപയുടേത് കയറ്റുമതി ഓര്‍ഡറുകളാണ്. കൂടുതല്‍ ഓര്‍ഡറുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ അദാനി ഗ്രൂപ്പ് കപ്പല്‍ നിര്‍മാണത്തിലിറങ്ങുന്നത് സമീപഭാവിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തലുകള്‍. മാത്രമല്ല കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും പുതിയ കപ്പല്‍ ശാല ഒരുക്കാന്‍.
ഓഹരി വില
എൻഎസ്ഇയിൽ 0.34 ശതമാനം ഇൻട്രാഡേ നഷ്ടത്തോടെ 2795 രൂപ എന്നതാണ് നിലവിൽ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 47.63 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 310 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.


Click it and Unblock the Notifications