സെൻസെക്സും നിഫ്റ്റിയും ആജീവനാന്ത ഉയരത്തിൽ നിന്ന് താഴ്ന്നു. സെന്സെക്സ് 200 പോയിന്റിന് താഴെയും നിഫ്റ്റി 50 പോയിന്റ് ഇടിവും രേഖപ്പെടുത്തി. ഇന്നലെ ആജീവനാന്ത ഉയരത്തിലെത്തിയ വിപണിയിലാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടിരിക്കുന്നത്. രണ്ടാം പാദ ജിഡിപി വളർച്ചാ നിരക്ക് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഇന്ന് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിഡിപി വളർച്ച 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് വിവിധ റേറ്റിംഗ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്.
രാവിലത്തെ സെഷനിൽ 242.61 പോയിന്റ് അഥവാ 0.59 ശതമാനം കുറഞ്ഞ് സെൻസെക്സ് 40,887.56 പോയിന്റിലെത്തി. എൻഎസ്‌ഇ നിഫ്റ്റി 56.70 പോയിൻറ് അഥവാ 0.47 ശതമാനം താഴ്ന്ന് 12,094.45 പോയിന്റിലും എത്തി. സെൻസെക്സിൽ നിലവി ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് യെസ് ബാങ്കാണ്. നാല് ശതമാനം വരെ ഉയർന്നു. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എൻടിപിസി, ആക്സിസ് ബാങ്ക് എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.

എന്നാൽ ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ഇൻഫോസിസ് എന്നിവയ്ക്ക് ഇന്ന് കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഭാരതി ഇൻഫ്രാറ്റെൽ 5.6 ശതമാനം ഉയർന്ന് ഓഹരി വില 271.05 രൂപയായി. ഭാരതി എയർടെൽ 1.8 ശതമാനം ഉയർന്നു. യെസ് ബാങ്ക് 4.3 ശതമാനവും സീ എന്റർടൈൻമെന്റ് രണ്ട് ശതമാനവും ഗെയിൽ 1.7 ശതമാനവും നേട്ടമുണ്ടാക്കി.
വ്യാഴാഴ്ച സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിരക്കായ (ഇൻട്രാ-ഡേ) 41,163.79 ലേക്ക് ഉയർന്നിരുന്നു. 109.56 പോയിൻറ് അഥവാ 0.27 ശതമാനം ഉയർന്ന് 41,130.17 എന്ന നിലയിലെത്തി. നിഫ്റ്റിയും 50.45 പോയിൻറ് അഥവാ 0.42 ശതമാനം ഉയർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 12,151.15ൽ എത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
