മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.1 ശതമാനം നിരക്കില്‍ വളര്‍ച്ച കൈവരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. കോവിഡ് മൂന്നാം തരംഗവും ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്ധിച്ചതിന്റേയും പ്രതിഫലനം ഈ നിരക്കുകളില്‍ നിഴലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതോടെ തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലാണ് ജിഡിപി നിരക്കുകളുടെ വളര്‍ച്ചയിലെ വേഗം കുറയുന്നത്.

എങ്കിലും വിപണി പ്രതീക്ഷിച്ചതിലും മികച്ച നിരക്കുകളാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ജനുവരി- മാര്‍ച്ച് കാലയളവിലെ ജിഡിപി നിരക്ക് 3.9 ശതമാനത്തിലായിരിക്കും എന്നായിരുന്നു വിപണി നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (മാര്‍ച്ച് 2021) സമാന പാദത്തില്‍ ജിഡിപി നിരക്ക് 2.5 ശതമാനമായിരുന്നു. അതേസമയം 2021- 22 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് 8.7 ശതമാനത്തിലേക്കും ഉയര്‍ന്നു.
മൂന്ന് മാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രാജ്യത്തിന്റെ ജിഡിപി നിരക്ക് സംബന്ധിച്ച അനുമാനം 8.9 ശതമാനമായിരുന്നു. അതേസമയം 2021- 22 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ 20.3 ശതമാനവും സെപ്റ്റംബര്‍ പാദത്തില്‍ 8.5 ശതമാനവും ഡിസംബര്‍ പാദത്തില്‍ 5.4 ശതമാനം വീതവുമായിരുന്നു ജിഡിപി നിരക്ക് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ സേവന മേഖല 8.4 ശതമാനം നിരക്കിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 7.8 ശതമാനമായിരുന്നു. സമാനമായി വ്യവസായ മേഖല 10.3 ശതമാനം നിരക്കിലാണ് നാലാം പാദത്തില്‍ വളര്‍ച്ച കൈവരിച്ചത്. മുന്‍ വര്‍ഷം 3.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
എന്താണ് ജിഡിപി ?
ഒരു രാജ്യത്തിന്റെ/ പ്രദേശത്തിന്റെ അധികാര പരിധിയുള്ള പ്രദേശത്ത്, നിശ്ചിത കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും സേവനത്തിന്റെയും വിപണി മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി).
അതായത്, രാജ്യത്തെ എല്ലാ ആളുകളും കമ്പനികളും ഉല്പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളുടേയും സേവനത്തിന്റെയും ആകെ മൂല്യമാണ് ജിഡിപി. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍, ജിഡിപി ഒരു രാജ്യത്തിന്റെ/ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ വിശാലമായ അര്ഥത്തിലുള്ളൊരു അളവുകോലാണ്. 1990 മുതലാണ് ഇന്ത്യ ത്രൈമാസ വളര്‍ച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications