ഇന്ന് ഓഹരി വിപണിയിൽ ഏറെ ശ്രദ്ധാകേന്ദ്രമായി ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾ. നിക്ഷേപകർ വ്യാപകമായി ഈ ചെറുകിട ഓഹരിയായ ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾ ഉപേക്ഷിക്കുന്നു. ഇന്ന് ഏപ്രിൽ 16 ബുധനാഴ്ച ബിഎസ്ഇയിൽ ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരി വില 4.99 ശതമാനം ഇടിഞ്ഞ് ഒരു ഓഹരിക്ക് 123.65 രൂപയിലെത്തി. അതായത് 5 ശതമാനം താഴ്ന്ന സർക്യൂട്ടിലെത്തി. മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ പുതിയ ഇടക്കാല ഉത്തരവ് കമ്പനിയെ പ്രതികൂലമായി ബാധിച്ചതിനെത്തുടർന്നാണ് ഓഹരികളുടെ തകർച്ചക്കു കാരണമായത്.
മാർക്കറ്റ് റെഗുലേറ്റർ സെബി പ്രൊമോട്ടർമാരായ അൻമോൾ സിംഗ് ജഗ്ഗിയെയും പുനീത് സിംഗ് ജഗ്ഗിയെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കിയതിനെത്തുടർന്നാണ് ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾക്ക് കാലിടറിയത്. പ്രൊമോട്ടർമാർ കമ്പനി ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി സെബി ആരോപിച്ചു.
ഇന്ന് രാവിലെ 9:34 ഓടെയാണ് ബിഎസ്‌ഇയിൽ ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരി വില 4.99 ശതമാനം ഇടിഞ്ഞത്. കമ്പനിയുടെ വിപണി മൂലധനം 469.90 കോടി രൂപയായി. ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 1,125.75 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് ഒരു ഓഹരിക്ക് 123.65 രൂപയുമാണ്. അതായത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,125.75 രൂപയിൽ നിന്ന് ഇന്ന് 89% ഓഹരി ഇടിഞ്ഞു.
സെബിയുടെ റിപ്പോർട്ട്...
കമ്പനിക്ക് അനുവദിച്ച ടേം ലോണുകളുടെ ഫണ്ടുകൾ അതിന്റെ ലക്ഷ്യവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ ഫണ്ട് പ്രൊമോട്ടർമാരുടെ വ്യക്തിഗത ചെലവുകൾക്കും, ഉയർന്ന നിലവാരമുള്ള റിയൽ എസ്റ്റേറ്റ് വാങ്ങലുകൾക്കും, പ്രൊമോട്ടർമാരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏകദേശം 262 കോടി രൂപയുടെ വായ്പകളാണ് കണക്കിൽപ്പെടാതെ തുടരുന്നത്.

ജെൻസോൾ കമ്പനി മാത്രമല്ല ഇതുമായ ബന്ധപ്പെട്ട ബ്ലൂസ്മാർട്ട് മൊബിലിറ്റിയിലും ഇതുപോലെ വഞ്ചനാപരമായ പ്രവൃത്തികൾ സംഭവിച്ചിട്ടുണ്ടെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ പ്രശ്നവും പുറത്തായത്. മാത്രമല്ല കമ്പനിയുടെ തീർപ്പാക്കാത്ത സ്റ്റോക്ക് വിഭജനവും റെഗുലേറ്റർ നിർത്തിവച്ചിരിക്കുന്നു. ജെൻസോളിന്റെയും അനുബന്ധ കമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ ഒരു ഫോറൻസിക് ഓഡിറ്ററെ നിയമിക്കുമെന്നും നിയമനം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സെബി വ്യക്തമാക്കി.
ഓഹരി വിഭജനം....
ഈ വർഷം ആദ്യം, ജനറൽ എഞ്ചിനീയറിംഗ് ബോർഡ് കമ്പനിയുടെ മൂലധനത്തിൽ ഇക്വിറ്റി ഷെയറുകളുടെ വിഭജനം അംഗീകരിച്ചു. ഒരു ഇക്വിറ്റി ഓഹരിക്ക് 10 രൂപ മുഖവിലയുള്ള ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഇക്വിറ്റി ഷെയറുകളായി വിഭജിച്ചു. അതിനാൽ, സ്റ്റോക്ക് സ്പ്ലിറ്റ് അനുപാതം 1:10 ആയിരിക്കും. ഇത് ജെൻസോൾ എഞ്ചിനീയറിംഗ് കമ്പനി ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്.
ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡ്...
2012 സെപ്റ്റംബർ 25-ന് "ജെൻസോൾ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന പേരിലാണ് ഈ കമ്പനി ആരംഭിച്ചത്. തുടർന്ന്, 2019 ഫെബ്രുവരി 08-ന് കമ്പനി പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയും 2019 ഫെബ്രുവരി 26-ന് പേര് "ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡ്" എന്ന് പേര് മാറ്റുകയും ചെയ്തു. സോളാർ കൺസൾട്ടിംഗിന്റെയും ഇപിസിയുടെയും ബിസിനസ്സിൽ ഇന്ത്യയിലെ പ്രധാനികളാണ് ജെൻസോൾ എഞ്ചിനീയറിംഗ്. ഇന്തോനേഷ്യ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, സിയറ ലിയോൺ, ചാഡ്, ഗാബൺ, ഫിലിപ്പീൻസ്, ഒമാൻ, ഉക്രെയ്ൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ കൺസൾട്ടിംഗ് സേവനങ്ങൾ നൽകിക്കൊണ്ട് ജെൻസോൾ അന്താരാഷ്ട്ര വിപണിയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications