ബജറ്റിന് ശേഷം ഓഹരി വിപണി കുതിക്കുകയാണ്. ബുധനാഴ്ച്ച ഒരു ശതമാനത്തിലേറെ നേട്ടം സെന്‍സെക്സും നിഫ്റ്റിയും കയ്യടക്കി. അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റി 17,780 പോയിന്റിലും സെന്‍സെക്സ് 59,558 പോയിന്റിലുമാണ് തിരശ്ശീലയിട്ടത്.
ഇതിനിടെ വൈദ്യുത മേഖലയില്‍ നിന്നൊരു കുഞ്ഞന്‍ സ്റ്റോക്ക് പെട്ടൊന്നു സുപ്രഭാതത്തില്‍ 'തേരോട്ടം' തുടങ്ങിയിരിക്കുകയാണ്. ബുധനാഴ്ച്ച മാത്രം ഈ കമ്പനിയുടെ ഓഹരി വില 12 ശതമാനത്തോളം എടുത്തുച്ചാടി. സംഭവം ഏതെന്നല്ലേ? ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്.
71.70 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനി 79.15 രൂപയിലാണ് ഇടപാടുകള്‍ നിര്‍ത്തിയത്. എന്തായാലും ഈ സ്റ്റോക്കിലെ 'വെടി തീര്‍ന്നിട്ടില്ലെന്ന്' പറയുന്നു ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ്. കമ്പനിയുടെ ഓഹരി വില ഇനിയും കൂടും. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം മികവാര്‍ന്ന സമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ ജീനസ് പവറിന് സാധിച്ചിട്ടുണ്ട്.
മുന്നോട്ടുള്ള നാളുകളില്‍ കമ്പനിയുടെ ഓര്‍ഡറുകള്‍ ഉയരുമെന്നിരിക്കെ സ്റ്റോക്കില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തല്‍.
2021 ഡിസംബര്‍ പാദം ഓര്‍ഡറുകളുടെ കുത്തൊഴുക്ക് ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കാണുകയുണ്ടായി. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 11.6 ബില്യണ്‍ രൂപയുടെ ഓര്‍ഡറുകള്‍ കണക്കുപുസ്തകത്തില്‍ എഴുതപ്പെട്ടു. 2021 സെപ്തംബര്‍ പാദമിത് 8.8 ബില്യണ്‍ രൂപയായിരുന്നു.
നിലവില്‍ റീസ്ട്രക്ചറിങ് നടപടികളിലൂടെ കടന്നുപോവുകയാണ് കമ്പനി. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തോടെ ഇതു പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ മാനേജ്മെന്റ് പങ്കുവെയ്ക്കുന്നുണ്ട്.
'സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് കണ്ടുകഴിഞ്ഞു. പ്രധാന അസംസ്കൃത വസ്തുക്കളുടെ വിലയിലെ ഇടിവും കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു ലക്ഷം കോടി രൂപയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയും മെച്ചപ്പെട്ട വളര്‍ച്ചാ അവസരമാണ് കമ്പനിക്ക് സമ്മാനിക്കുന്നത്', ഐസിഐസിഐ സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഇക്കാരണത്താല്‍ 'ബൈ' റേറ്റിങ്ങാണ് ജീനസ് പവറിന് ബ്രോക്കറേജ് നല്‍കുന്നത്. കമ്പനിയുടെ ഓഹരി വില 117 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 123 ശതമാനം ആദായം സമ്മാനിച്ച സ്റ്റോക്കാണിത്. നടപ്പു വര്‍ഷം മാത്രം 12 ശതമാനത്തിലേറെ ഉയര്‍ച്ച ജീനസ് പവര്‍ ഇന്ഫ്രാസ്ട്രക്ചേഴ്സില് കാണാം.
ഇതേസമയം, ചരക്കുവില എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ തുടരുന്നതും സെമികണ്ടക്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതക്കുറവ് കാരണം ശേഷി വിനിയോഗം കുറയുന്നതും കമ്പനിയുടെ മാര്‍ജിനുകളെ ബാധിക്കുന്നുണ്ട്. ഡിസംബര്‍ പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 16.6 ശതമാനം വരുമാന വളര്‍ച്ചയാണ് ജീനസ് പവര്‍ അറിയിക്കുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇബിഐടിഡിഎ 28.2 ശതമാനം താഴേക്ക് പോയി.
'സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധി കുറച്ചുകാലം തുടരാന്‍ സാധ്യതയുള്ളതുകൊണ്ട് 2023 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ സെമികണ്ടക്ടറുകള്‍ക്ക് വേണ്ടി പുതിയ സഹകരണം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 10 മില്യണ്‍ മീറ്ററുകള്‍ പുറത്തിറക്കുകയാണ് ജീനസ് പവറിന്റെ ഉദ്ദേശ്യം. മൊത്തം ശേഷിയുടെ 90 ശതമാനം വരുമിത്. എന്തായാലും 2023 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതിനിടെ അസംസ്കൃത വസ്തുക്കള്‍ക്ക് വില ഇനിയും കുറയുകയാണെങ്കില്‍ ഓര്ഡര്ബുക്കിന്റെ 75 ശതമാനത്തിലേറെ കമ്പനി നേട്ടം കൊയ്യും', ഐസിഐസിഎ സെക്യുരിറ്റീസ് അറിയിക്കുന്നു.
നിലവില്‍ 79.15 രൂപയാണ് ജീനസ് പവറിന്റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 16.91 ശതമാനവും ഒരു മാസം കൊണ്ട് 12.43 ശതമാനവും നേട്ടമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ആറു മാസത്തെ ചിത്രത്തില്‍ 16.65 ശതമാനം ഉയര്‍ച്ച കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 94.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 34.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 28.41. ഡിവിഡന്റ് യീല്‍ഡ് 0.63 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും



Click it and Unblock the Notifications