കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. സൂചികകള്‍ 8 ശതമാനത്തോളവും ലാര്‍ജ് കാപ്പ് ഓഹരികളടക്കം 10 മുതല്‍ 30 ശതമാനത്തോളം തിരുത്തലിന് വിധേയമാകുകയും ചെയ്തു. ഇതോടെ ദീര്ഘകലയളവിലേക്ക് മികച്ച ഓഹരികളിൽ ഘട്ടംഘട്ടമായുള്ള നിക്ഷേപത്തിന് അനുയോജിച്ച സാഹചര്യമാണുള്ളതെന്ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിര്‍ദശിച്ചു. ഇതിന്റെ ഭാഗമായി അവരുടെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍, ധനകാര്യ മേഖലയിലെ ലാര്‍ജ്-കാപ്പ് സ്റ്റോക്കുകളിലൊന്നും 70 ശതമാനത്തിലേറെ ഓഹരികള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൈവശം വച്ചിരിക്കുന്നതുമായ ഒരു കമ്പനിയെയാണ് 21 ശതമാനം നേട്ടം കണക്കാക്കി വാങ്ങാമെന്ന് പരാമര്‍ശിച്ചിട്ടുള്ളത്.
എച്ച്ഡിഎഫ്സി
മുംബൈ ആസ്ഥാനമായി 1977 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഭവന വായ്പാ സേവന ദാതാവാണ് എച്ച്ഡിഎഫ്സി അഥവാ ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ്. ബാങ്കിംഗ്, ലൈഫ് ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്റ്, വെഞ്ചര്‍ കാപ്പിറ്റല്‍, റിയാല്‍റ്റി, വിദ്യാഭ്യാസം, നിക്ഷേപം, വിദ്യാഭ്യാസ ലോണുകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ കമ്പനിക്ക് ശക്തമായ ബിസിനസ് പ്രാതിനിധ്യമുണ്ട്. ഒരു മേഖല കേന്ദ്രീകരിച്ച് വായ്പ നല്കുന്ന രീതിയില്‍ ഇന്ത്യയിലെ ആദ്യത്തെ സേവനദാതാവാണ് എച്ചഡിഎഫ്സി. സ്വന്തമായി വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകുന്നതിനായാണ് കമ്പനി വിഭാവനം ചെയ്തത്. എച്ച്ഡിഎഫ്സിയുടെ ആദ്യ സംരംഭകര്‍ ഐസിഐസിഐ (ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ് കോര്പ്പറേസഷന് ഓഫ് ഇന്ത്യ) ആയിരുന്നു.
പ്രവര്‍ത്തനം
ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ എച്ചഡിഎഫ്സി (BSE:500010, NSE: HDFC) യുടെ പലിശ ഇനത്തിലെ വരുമാനം (NII) 14 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുളള വളര്‍ച്ച കൈവരിച്ച് 4,110 കോടി രൂപയായി. പലിശയില്‍ നിന്നുളള വരുമാനത്തിന്റെ മാര്‍ജിനും 3.6 ശതമാനം വളര്‍ച്ച കൈവരിച്ചു. അറ്റാദായത്തിലും 31.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. വരുമാനവും ചെലവും തമ്മിലുള്ള അനുപാതം മുന്‍ പാദങ്ങളില്‍ നനിന്നും മെച്ചപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലോണ്‍ വിതരണം ചെയ്യുന്നതിലും വായ്പാ തിരച്ചടവിലും മികവ് നിലനിര്‍ത്താനായി. നിലവില്‍ കമ്പനിയുടെ ലോണ്‍ വിതരണം ചെയ്തിരിക്കുന്നത് 5,07,339 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.
ലക്ഷ്യവില 3,355
നിലവില്‍ 2,771 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3,355 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജിയോജിത് ഫിനന്ഷ്യല് സര്‍വീസസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 21 ശതമാനം നേട്ടമാണ് സ്വന്തമാക്കാനാവുക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന വില നിലവാരം 3,021.10 രൂപയും കുറഞ്ഞ വില നിലവാരം 2,221.20 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
'കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ച സാധ്യതകള്‍ ശോഭനമായി തുടരുന്നു. പണലഭ്യതയുള്ളതും ബിസിനസുകളിലെ വൈവിധ്യവത്കരണവും ഇതിന് തുണയേകും. പലിശ നിരക്ക് താഴ്ന്നിരിക്കുന്നതിനാല്‍ ഇനിയും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മികച്ച രീതിയില്‍ തുടരും. പലിശകള്‍ തമ്മിലുള്ള അന്തരം മുതലാക്കാന്‍ കമ്പനി ശ്രമിക്കുന്നതും അനുകൂല ഘടകമാണ്. അതിനാല്‍ എസ്ഒടിപി (SOTP) വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ 3,300 നിലവാരം മറികടക്കാമെന്നും' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications