140 രൂപയുടെ ഈ ലാര്‍ജ്കാപ്പ് ഓഹരിയില്‍ 68 രൂപ ലാഭം നേടാമെന്ന് ജിയോജിത്ത്

കുറച്ചു ദിവസങ്ങളായി ഓഹരി വിപണികളില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇടക്കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ലാര്‍ജ്കാപ്പ് സ്റ്റോക്കിനെ കുറിച്ചുള്ള റിസര്‍ച്ച് റിപ്പോര്‍ട്ടുമായി രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോജിത്ത് ബിഎന്‍പി പാരിബാസ് രംഗത്തെത്തി. 12 മാസക്കാലത്തിനിടയില്‍ ലാര്‍ജ്കാപ്പ് സ്‌റ്റോക്കായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിന്റെ വിലയില്‍ 40 ശതമാനത്തിലധികം നേട്ടമുണ്ടാകാമെന്നുമാണ് ജിയോജിത്തിന്റെ റി്‌പ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഗെയില്‍

ഗെയില്‍ (BSE: 532155, NSE: GAIL)

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉല്‍പ്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗെയിലിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിക്ക് 2013ല്‍ ഭാരത സര്‍ക്കാരിന്റെ മഹാരത്‌ന പദവി ലഭിച്ചു. പ്രകൃതിവാതക പര്യവേക്ഷണം, ഉല്‍പ്പാദനം, വിതരണം, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് വിതരണം, പെട്രോകെമിക്കല്‍, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു.

രണ്ടാംപാദ ഫല അവലോകനം

രണ്ടാംപാദ ഫല അവലോകനം

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കമ്പനിയുടെ വരുമാനം 57 ശതമാനം ഉയര്‍ന്ന് 21,515 കോടി രൂപയിലെത്തി. ഇത് ആദ്യ പാദത്തിലെ ഫലവുമായി തട്ടിച്ചുനോക്കുമ്പോള്‍ 23 ശതമാനത്തിലധികമാണ്. കമ്പനി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളിലും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. അന്താരാഷട്ര വിപണിയില്‍ വില ഉയര്‍ന്നതിന്റെ ചുവടു പിടിച്ച് വിതരണം ചെയ്യുന്ന വാതകത്തിന് വില വര്‍ദ്ധിപ്പിച്ചതും ആഭ്യന്തര വിപണിയില്‍ പ്രകൃതി വാതകത്തിന്റെ ഉയര്‍ന്ന വില്‍പ്പനയുമാണ് കമ്പനിയെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സഹായിച്ചതെന്നും ജിയോജിത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഉയരുന്ന ആവശ്യകത

ഉയരുന്ന ആവശ്യകത

പ്രകൃതി വാതകത്തിന്റെ വിതരണ മേഖലയിലും ഗെയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത.് എല്‍പിജി വിതരണ ശൃംഖലാ ശേഷിയുടെ 110 ശതമാനം വരെ ഈ പാദത്തില്‍ വിനിയോഗിച്ചുു. ഇതിന്റെയൊക്കെ ഫലമായി നികുതിക്കു മുന്നേയുള്ള ലാഭം 159 ശതമാനം ഉയര്‍ന്ന 3,471 കോടി രൂപയിലെത്തി, ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 44 ശതമാനത്തിലധികമാണ്. പ്രവര്‍ത്തന ലാഭത്തിലെ മാര്‍ജിനും 640 ബേസിസ് പോയിന്റ്്‌സ് (BPS) ഉയര്‍ന്നിട്ടുണ്ട്. ഇതോടെ നികുതി വിധേയ ലാഭം 130 ശതമാനത്തോളം ഉയര്‍ന്ന് 2,863 കോടി രൂപയുമായി.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

1) കമ്പനിയുടെ മൂലധന ചെലവ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 3,779 കോടി രൂപയായിരുന്നത് അടുത്ത പകുതിയില്‍ 6650 കോടി രൂപയാകുമെന്ന അനുമാനം.
2) സിറ്റി ഗ്യാസ് വിതരണ പദ്ധതിയും ലാഭത്തിലായത്.
3) രാജ്യത്തുടനീളം 81 ഇടങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിച്ചത്.
4) ഭാവി സാധ്യതകള്‍ കണക്കിലെടുത്ത് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റിനു വേണ്ടി ക്രമീകരണങ്ങള്‍ തുടങ്ങിയത്. ഇതിനോടരം മൂന്ന് സ്ഥലങ്ങളില്‍ പ്ലാന്റ് ആരംഭിക്കുവാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 10 മെഗാവാട്ട് ഉത്പാദനശേഷിയാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി ഇലക്ട്രോലൈസര്‍ പ്ലാന്റിനു വേണ്ടിയുള്ള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു.
5) കൂടാതെ, നികുതിക്ക് മുന്നേയുള്ള ലാഭത്തിന്റെ മാര്‍ജിന്‍ വരുന്ന പാദത്തിലും മികച്ചതായിരിക്കും എന്നുള്ള മാനേജ്‌മെന്റിന്റെ് ആത്മവിശ്വാസം.
6) ആഭ്യന്തരവിപണിയില്‍ പ്രകൃതിവാതകത്തിനുള്ള വര്‍ധിക്കുന്ന ആവശ്യകത.

ലക്ഷ്യവില

ലക്ഷ്യവില 208

നിലവില്‍ 140-141 രൂപ നിലവാരത്തിലാണ് ഗെയിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത.് ഇവിടെനിന്നും 208 രൂപ ലക്ഷ്യത്തോടെ അടുത്ത 12 മാസക്കാലയളവവ കണക്കാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജിയോജിത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം നല്ല മഴ ലഭിക്കുന്നതിനാല്‍ വള നിര്‍മാതാക്കളുടെ ആവശ്യകത വര്‍ധിച്ചതും അവരുടെ ഉല്‍പ്പാദനത്തിന് വേണ്ടി പ്രകൃതിവാതകം ആവശ്യമായി വരുന്നത് കമ്പനിക്ക് സമീപഭാവിയില്‍ മികച്ച ബിസിനസ് സാധ്യതകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും ജിയോജിത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X