കണ്ണടച്ചും തുറക്കും മുമ്പെ മികച്ച ലാഭം നേടാം; ഈ 3 ഓഹരികളിൽ രണ്ടും ടാറ്റ ഗ്രൂപ്പ് കമ്പനികൾ

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നിഫ്റ്റിയില്‍ 1,700 പോയിന്റ് റാലിയാണ് സംഭവിച്ചത്. തുടര്‍ന്ന് നിര്‍ണായകമായ 17,000 നിലവാരം കാത്തു സൂക്ഷിക്കാനാകുന്നതും ശ്രദ്ധേയമാണ്. ഇത് ഇടക്കാലയളവിലുള്ള ട്രെന്‍ഡ് നെഗറ്റീവില്‍ നിന്നും ന്യൂട്രല്‍ നിലവാരത്തിലേക്ക് മാറിയെന്നും സൂചിപ്പിക്കുന്നു. കഴിഞ്ഞ 5 ദിവസമായിട്ട് 200-ഡിഎംഎ നിലവാരത്തിനും മുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ 17,000- 17,490 റേഞ്ചിനുള്ളിലായാണ് സൂചിക വ്യാപാരം ചെയ്യപ്പെട്ടത്.

ടെക്‌നിക്കല്‍

ടെക്‌നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്‌ഐ, ദിവസ ചാര്‍ട്ടില്‍ 55 നിലവാരത്തിലാണ് നില്‍ക്കുന്നത്. ഇതും വിപണിയില്‍ നിലവിലുള്ള സാഹചര്യം ന്യൂട്രലാണെന്ന് സൂചിപ്പിക്കുന്നു. നിഫ്റ്റിയുടെ തൊട്ടടുത്ത റെസിസ്റ്റന്‍സ് 17,490- 17,795 നിലവാരങ്ങളിലാണ് ഉള്ളത്. അതേസമയം, സൂചികയുടെ നിര്‍ണായക സപ്പോര്‍ട്ട് 17,000 നിലവാരത്തിലാണ്. ഇതിന് താഴെ 16,830 നിലവാരത്തിലും പിന്തുണ പ്രതീക്ഷിക്കാം. നിലവിലുള്ള സൂചനകള്‍ പ്രകാരം നിഫ്റ്റി വരും ദിവസങ്ങളിലും 17,000- 17,490 റേഞ്ചിനുള്ളില്‍ ട്രേഡ് ചെയ്യപ്പെടാനാകും സാധ്യതയെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അടുത്ത 2-3 ആഴ്ചക്കാലയളവില്‍ 23% വരെ ലാഭം തരാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

1) കമ്മിന്‍സ് ഇന്ത്യ

1) കമ്മിന്‍സ് ഇന്ത്യ

വിവിധതരം എന്‍ജിനുകള്‍ നിര്‍മിക്കുന്ന ലാര്‍ജ് കാപ് കമ്പനിയായ കമ്മിന്‍സ് ഇന്ത്യയുടെ (BSE: 500480, NSE: CUMMINSIND) ഓഹരി കഴിഞ്ഞ ദിവസം 1,094 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,326 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങിക്കാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 21 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,015 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. നിരവധി വര്‍ഷങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലും 'കപ്പ് & ഹാന്‍ഡില്‍' പാറ്റേണിലുള്ള ബ്രേക്കൗട്ട് ആഴ്ചക്കാലയളവിലെ ചാര്‍ട്ടിലും ദൃശ്യമാണ്.

2) ട്രെന്‍ഡ്

2) ട്രെന്‍ഡ്

ടാറ്റ ഗ്രൂപ്പ് റീട്ടെയില്‍ കമ്പനിയായ ട്രെന്റ് (BSE: 500251, NSE: TRENT) ഓഹരി കഴിഞ്ഞ ദിവസം 1,277 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,503 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 18 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,210 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഓഹരിയുടെ മാസ, ആഴ്ച, ദിവസ ചാര്‍ട്ടുകളില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്.

3) ടാറ്റ പവര്‍

3) ടാറ്റ പവര്‍

ടാറ്റ ഗ്രൂപ്പ് ഊര്‍ജോത്പാദന, വിതരണ കമ്പനിയായ ടാറ്റ പവറിന്റെ (BSE: 500400, NSE: TATAPOWER) ഓഹരികള്‍ ഇന്നലെ 239.50 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 295 രൂപ ലക്ഷ്യമാക്കി ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം നടത്താമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 23 ശതമാനം വരെ നേട്ടം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 200 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആറ് മാസത്തിലേറെയായി 20-വീക്ക് എസ്എംഎ നിലവാരത്തിന് മുകളിലാണ്. കൂടാതെ 200 രൂപ നിലവാരത്തില്‍ ചാര്‍ട്ടില്‍ ട്രിപ്പിള്‍ ബോട്ടവും ദൃശ്യമായിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X