പരമാവധി 3 ആഴ്ച; ജനുവരിയില്‍ തന്നെ 22% ലാഭം; ഈ 3 സ്‌റ്റോക്കുകള്‍ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 വര്‍ഷം നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചാണ് കടന്നു പോകുന്നത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. ഏകപക്ഷീയമായി കുതിച്ച് പാഞ്ഞിരുന്ന വിപണികളില്‍ അടുത്തിടെയുണ്ടായ തിരുത്തലിലോടെ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി കഴിഞ്ഞു. ഇതോടെ മികച്ച സാമ്പത്തികാടിത്തറയും ബിസിനസ് മോഡലുമുള്ള കമ്പിനകളെ നിക്ഷേപത്തിന് പരിഗണിക്കാം. അതുകൊണ്ട് 2022-നേയും പ്രതീക്ഷയോടെ വരവേല്‍ക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനിടെ അടുത്ത 2-3 ആഴ്ചക കാലാവാധിയില്‍ പരിഗണിക്കാവുന്ന 3 സ്റ്റോക്കുകള്‍ ബ്രോക്കറേജ് സ്ഥാപനമായ ജിിഇപിഎല്‍ കാപ്പിറ്റല്‍ നിദേശിച്ചു.

നിഫ്റ്റി എങ്ങോട്ട് ?

നിഫ്റ്റി എങ്ങോട്ട് ?

ദിവസത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തില്‍, താഴേക്കിറങ്ങുന്ന ചാനലില്‍ ലോവര്‍ ഹൈ ലോവര്‍ ലോ പാറ്റേണിലാണ് നിഫ്റ്റി നീങ്ങുന്നത്. എങ്കിലും നിഫ്റ്റി, അതിന്റെ 20 ഡിഎംഎ ആയ 17,155 നിലവാരം തകരാതെ നോക്കുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ റേഞ്ചിലും ഡോജി (Doji) കാന്‍ഡിലും സൂചിപ്പിക്കുന്നത് മാര്‍ക്കറ്റിലെ ദിശ സംബന്ധിച്ച അനിശ്ചിതാവസ്ഥയാണ്. നിലവില്‍ 17,600 റെസിസ്റ്റന്‍സ് മേഖലയായും 17,000 ശക്തമായൊരു സപ്പോര്‍ട്ട് ആയും പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: ആര്‍മിക്ക് വേണ്ടി മിസൈല്‍ വാഹനം നിര്‍മിക്കുന്ന ഈ ഓട്ടോ സ്‌റ്റോക്ക് 32% ലാഭം തരും; വാങ്ങുന്നോ?Also Read: ആര്‍മിക്ക് വേണ്ടി മിസൈല്‍ വാഹനം നിര്‍മിക്കുന്ന ഈ ഓട്ടോ സ്‌റ്റോക്ക് 32% ലാഭം തരും; വാങ്ങുന്നോ?

1) ദീപക് നൈട്രേറ്റ്

1) ദീപക് നൈട്രേറ്റ്

സ്പെഷ്യാല്‍റ്റി കെമിക്കല്‍സ് നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ദീപക് നൈട്രേറ്റ് (BSE: 506401, NSE: DEEPAKNTR). അടുത്തിടെ വിപണിയിലുണ്ടായ തിരുത്തലിനൊപ്പം 30 ശതമാനത്തോളം വിലയിടിവ് ഓഹരി നേരിട്ടിരുന്നു. ടെക്‌നിക്കല്‍ അനാലിസിസില്‍ ഡെയ്്‌ലി ചാര്‍ട്ട് പ്രകാരം 2 മാസം നീണ്ട ലോങ് ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍ ബോട്ടം പാറ്റേണില്‍ (2400 നിലവാരം) ബ്രേക്ക് ഔട്ട് സംഭവിച്ചിരിക്കുന്നു. അതും മികച്ച വോളിയത്തോടെ. നിലവില്‍ 2,440 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും പരമാവധി മൂന്ന് ആഴ്ചയ്ക്കകം 2,950 ഭേദിക്കാം. അതായത് 21 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,265-ല്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു.

2) കോഫോര്‍ജ്

2) കോഫോര്‍ജ്

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ് (BSE: 532541, NSE : COFORGE). കുറച്ചു കാലമായി തങ്ങിയിരുന്ന നിലവാരത്തില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഓഹരിയില്‍ വലിയധികം വോളിയത്തോടെ മുന്നേറ്റം കാണപ്പെട്ടിരുന്നു. നിലവില്‍ 5,860 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3 ആഴ്ച കാലത്തേക്ക് 7,030 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 20 ശതമാനം ആദായം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 5,300 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

Also Read: കാലാവസ്ഥാ വ്യതിയാനം അവസരമാക്കാം; ഈ 4 റിന്യൂവബിള്‍ എനര്‍ജി സ്‌റ്റോക്ക് നോക്കിവച്ചോളൂAlso Read: കാലാവസ്ഥാ വ്യതിയാനം അവസരമാക്കാം; ഈ 4 റിന്യൂവബിള്‍ എനര്‍ജി സ്‌റ്റോക്ക് നോക്കിവച്ചോളൂ

3) ടൈറ്റന്‍ കമ്പനി

3) ടൈറ്റന്‍ കമ്പനി

ഫാഷന്‍ മേഖലയിലെ ആഡംബര വസ്തുക്കള്‍ വില്‍ക്കുന്ന പ്രമുഖ സ്ഥാപനമാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍ കമ്പനി (BSE: 500114, NSE : TITAN). ജ്വല്ലറി, വാ്ച്ചുകള്‍, കണ്ണട തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. ടൈറ്റന്‍, ഫാസ്റ്റ്ട്രാക്ക്, തനിഷ്‌ക് എന്നീ ബ്രാന്‍ഡ് നാമങ്ങളിലാണ് ഇവ വിപണിയിലെത്തുന്നത്. നിലവില്‍ 2,437 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും പരമാവധി മൂന്ന് ആഴ്ചയ്ക്കകം 2,980 നിലവാരം ഭേദിക്കാം. അതായത് 22 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,200-ല്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

GEPL Capital Suggests To Buy Deepak Nitrite Coforge Titan For 22 Per Cent Gain In January

GEPL Capital Suggests To Buy Deepak Nitrite Coforge Titan For 22 Per Cent Gain In January
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X