വൈദഗ്ധ്യമുണ്ടോ? ജോലി തരാൻ ജർമനി റെഡി; ഒഴിവുകൾ 60,000 വരെ; വിസ ലഭിക്കുന്നത് എങ്ങനെ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. ജോലി തേടിയും മികച്ച ജീവിത സാഹചര്യങ്ങൾ തേടിയുമുള്ള യാത്രയിൽ പലയിടത്തുമുള്ള അവസരങ്ങൾ തേടി പിടിക്കാൻ ഇന്ത്യക്കാർ മുന്നിലുണ്ട്. ജോലി തേടി കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുമാറ്റങ്ങളും ​ഗുജറാത്തിൽ നിന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള മാറ്റങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.

ഇന്നത്തെ കാലത്ത് പൊതുവെ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാരുടെ താൽപര്യം. സുരക്ഷിതമായ ജീവിതം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ അടക്കം യൂറോപ്പിലേക്കുള്ള കുടിയേറ്റ ട്രെൻഡും ഇപ്പോഴത്തെ താൽപര്യങ്ങൾക്കൊരു കാരണമാകുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി ആവശ്യാർഥം മാറാൻ ആ​ഗ്രഹിക്കുന്നവർക്ക് വാതിൽ തുറന്നിരിക്കുകയാണ് ജർമനി. നല്ല ജോലിയും ശമ്പളവും നൽകുന്ന ജർമനിയിലൊരു ജോലി പലരുടെയും മനസിലുള്ള കാര്യമാണ്. ശക്തമായ സാമ്പത്തിക, ക്ഷേമ സംവിധാനം, കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, ധാരാളം ഒഴിവുസമയങ്ങൾ, മികച്ച പൊതുഗതാഗതം എന്നിവ ജർമ്മനിയെ കുടിയേറാൻ ആകർഷകമാക്കുന്ന ഘടകങ്ങളാണ്. 

വൈദഗ്ധ്യമുണ്ടോ? ജോലി തരാൻ ജർമനി റെഡി; ഒഴിവുകൾ 60,000 വരെ; വിസ ലഭിക്കുന്നത് എങ്ങനെ

യൂറോപ്യൻ യൂണിയന് പുറത്തുള്ളവരെ കൂടുതൽ അവസരങ്ങൾ നൽകുന്ന പുതിയ നിയമ നിർമാണത്തിലേക്ക് ജർമനി കടക്കുകയാണ്. ഇതിൽ ഇന്ത്യക്കാർക്ക് എങ്ങനെ​ ​ഗുണം ലഭിക്കുമെന്നും ജർമനിയിലേക്ക് പ്രവേശിക്കാൻ വിസ ലഭിക്കുന്നത് എങ്ങനെ എന്നും നോക്കാം.

പുതിയ നിയമ നിർമാണം

യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം, നൈപുണ്യ പരിശീലനം, കുടിയേറ്റം പ്രോത്സാഹിപ്പിക്കൽ എന്നിവയെ സംബന്ധിച്ച കരട് പരിഷ്കാരങ്ങൾ ജർമനി 2023 മാർച്ചിൽ പുറത്തിറക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമനിയിൽ നിലവിലുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ചാൻസലർ ഒലാഫ് ഷോൾസ് സർക്കാറിന്റെ ശ്രമങ്ങളുടെ ഭാ​ഗമായാണ് പുതിയ നടപടികൾ.

വൈദഗ്ധ്യമുള്ള തൊഴിൽ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത് വരും ദശകങ്ങളിൽ ജർമനിയുടെ ഏറ്റവും വലിയ സാമ്പത്തിക ഉത്തരവാദിത്വമാണെന്നാണ് തൊഴിൽ മന്ത്രി ഹുബെർട്ടസ് ഹെയ്ൽ ഇതിനെ പറ്റി പറഞ്ഞത്. 

60,000 അവസരങ്ങൾ

രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് സംഭാവന നൽകാൻ കഴിയുന്ന ഏതൊരു വിദ​ഗ്ധ തൊഴിലാളിക്കും രാജ്യത്തേക്ക് സ്വാ​ഗതം എന്നാണ്‌ ജർമൻ ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നർ പറഞ്ഞത്. കരട് നിയമ പ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം പ്രതിവർഷം 60,000 ആയി വർധിപ്പിക്കുമെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്.

പ്രൊഫഷണൽ അനുഭവവും വ്യക്തിഗത സാധ്യതകളും ഉള്ളവരാണെങ്കിൽ ജർമൻ തൊഴിൽ വിപണിയിൽ ചുവടുറപ്പിക്കാൻ സഹായിക്കുമെന്നാണ് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കരട് നിയമത്തെ പറ്റി പ്രതികരിച്ചത്. അതോടൊപ്പം, യുവാക്കൾക്ക് പണമടച്ചുള്ള തൊഴിൽ പരിശീലനത്തിന് അർഹത നൽകുന്ന വിദ്യാഭ്യാസ നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജർമനിയിലെ ഫെഡറൽ ലേബർ ഏജൻസി പരിശീലന കാലയളവിൽ മൊത്തം ശമ്പളത്തിന്റെ 67 ശതമാനം വരെ നൽകും. 

എങ്ങനെ വിസ ലഭിക്കും

വിദേശ പൗരന്മാർക്ക് ജർമനിയിലെ തൊഴിൽ സാധ്യതകളിലേക്ക് പ്രവേശിക്കാൻ 3 വഴികളാണ് ഉള്ളത്. ജർമനിയിൽ അംഗീകാരമുള്ള ഒരു പ്രൊഫഷണൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദവും തൊഴിൽ കരാറും ഉള്ളവർക്ക് ജർമൻ വിസ ലഭിക്കും. തൊഴിൽ മേഖലയിൽ ജോലിചെയ്ത് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ബിരുദമോ തൊഴിലധിഷ്ഠിത പരിശീലനമോ ഉള്ളവർക്കും വിസ ലഭിക്കും.

തൊഴിൽ ഓഫർ ഇല്ലാത്തതെ ജർമനിയിൽ തൊഴിലന്വേഷകരായി എത്താനും അവസരമുണ്ട്. ജോലി കണ്ടെത്താൻ സാധ്യതയുള്ള വ്യക്തികൾക്കായാണ് പുതുതായി ആരംഭിച്ച അവസരമാണ് ഓപ്പർച്യൂനിറ്റി കാർഡ്. ഭാഷാ വൈദഗ്ധ്യം, പ്രൊഫഷണൽ അനുഭവം, ജർമ്മനിയുമായുള്ള ബന്ധം, പ്രായം എന്നിവ കണക്കിലെടുക്കുന്ന പോയിന്റ് അടിസ്ഥാനപ്പെടുത്തിയാണ് വിസ അനുവദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X