ആധാർ കാർഡ് ഇന്ത്യൻ പൗരന്റെ സുപ്രധാന രേഖയാണ്. രാജ്യത്തെ എല്ലാ ഇടപാടുകൾക്കും ആധാർ ആവശ്യമാണ്. നിങ്ങളുടെ പേരും മറ്റു വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു 12 അക്ക യൂണീക്ക് നമ്പറുകളാണ് ആധാറിൽ ഉൾക്കൊള്ളുന്നത്. തീർച്ചയായും ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം. മാത്രമല്ല പാൻ കാർഡ്, ബാങ്ക് എന്നിവയുമായും ആധാർ കാർഡ് ലിങ്ക് ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അത് ഓൺലൈനായി ഡൗൺലോഡ് ചെയ്യുവാൻ ഏറെ പ്രയാസമുണ്ടാവും കാരണം ആധാർ ഡൗൺലോഡ് ചെയ്യുമ്പോൾ ഒരു ഒ.ടി.പി നിങ്ങളുടെ നമ്പറിലേക്ക് എത്തും. പക്ഷേ പേടിക്കേണ്ട, ഒ.ടി.പി ഇല്ലാതെയും നിങ്ങളുടെ ആധാർ കാർഡ് നേടിയെടുക്കാം. അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിശദമായി അറിയാം;
ഒ.ടി.പി ഇല്ലാതെ ആധാർ കാർഡ് ലഭിക്കുന്നത് എങ്ങനെ?
1. ആദ്യം അടുത്തുള്ള ആധാർ സേവന കേന്ദ്രം സന്ദർശിക്കുക
2. പൂർണ്ണമായ ബയോമെട്രിക് പരിശോധന - സേവന കേന്ദ്രത്തിൽ എത്തിയാൽ നിങ്ങളുടെ ബയോമെട്രിക് പരിശോധന നടത്തും. അതായത്, വിരലടയാളം അല്ലെങ്കിൽ റെറ്റിന സ്കാൻ എന്നിവ ചെയ്യും.
3. നിങ്ങളുടെ ആധാർ കാർഡിന്റെ പ്രിന്റ് എടുക്കുക - ബയോമെട്രിക് പരിശോധന കഴിഞ്ഞാൽ നിങ്ങൾക്ക് ആധാർ കാർഡ് പ്രിന്റ് എടുക്കാം.
4. ഫീസ് അടയ്ക്കുക - നിങ്ങളുടെ ആധാർ കാർഡിന്റെ പ്രിൻ്റ് എടുക്കുന്നതിന് 50 രൂപ ഫീസ് അടയ്ക്കേണ്ടതുണ്ട്.
ഒരു പി.വി.സി ആധാർ കാർഡ് എങ്ങനെ ഓർഡർ ചെയ്യാം?
1. UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റായ uidai.gov.in സന്ദർശിക്കുക.
2. വെബ്സൈറ്റിൽ "Get Aadhaar" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. 'ഓർഡർ പി.വി.സി കാർഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
4. നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ചയും നൽകുക -
5. നിങ്ങളുടെ ഓൺലൈൻ പേയ്‌മെന്റ് നടത്തുക -
6. പണമടച്ചതിന് ശേഷം, നിങ്ങളുടെ പി.വി.സി ആധാർ കാർഡ് നൽകിയിരിക്കുന്ന മേൽവിലാസത്തിലേക്ക് അയക്കും. അത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ വിലാസത്തിലേക്ക് എത്തുന്നതാണ്.

സർക്കാർ സേവനങ്ങളും ധനകാര്യ സ്ഥാപനങ്ങളിലെ സേവനങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ആധാർ കാർഡ് സഹായിക്കുന്നു. എന്നാൽ ആധാറിന്റെ ഉപയോഗം വർദ്ധിച്ചതോടെ സാമ്പത്തിക തട്ടിപ്പുകൾക്കോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ സാധ്യതയും കൂടുതലാവുന്നു.
നിങ്ങളുടെ ആധാർ ഹിസ്റ്ററി പരിശോധിക്കുന്നത് എങ്ങനെ?
- ഔദ്യോഗിക പോർട്ടലായ myAadhaar വെബ്സൈറ്റിലേക്ക് പോകുക.
- ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യുക: നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. "ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒ.ടി.പി നൽകുക.
- നിങ്ങളുടെ ആധാർ ഉപയോഗം അവലോകനം ചെയ്യുന്നതിന് "ഓതൻ്റിക്കേഷൻ ഹിസ്റ്ററി" ഓപ്ഷൻ തിരഞ്ഞെടുക്കുക. ഏത് കാലയളവിലുള്ള ഹിസ്റ്ററിയാണോ ആവശ്യം, അത് തിരഞ്ഞെടുക്കാം.
- ശേഷം ലിസ്റ്റ് ചെയ്ത ഇടപാടുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ഉടൻ തന്നെ അറിയിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications