പുതിയ നിക്ഷേപ പദ്ധതിയുമായി എസ്ബിഐ; ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് പലിശ നിരക്കറിയാം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നിക്ഷേപകർക്കായി വ്യത്യസ്ത കാലയളവുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ എസ് ബി ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനുള്ള സ്ഥിര നിക്ഷേപം അടുത്തിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരുന്നു. എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് (എസ്ജിആർടിഡി) എന്നാണ് സ്ഥിരനിക്ഷേപ പദ്ധതിക്ക് എസ്ബിഐ പേര് നൽകിയിരിക്കുന്നത്. 2070ഓടെ രാജ്യത്തെ മൊത്തം കാർബൺ പൂജ്യമാക്കുക എന്ന കേന്ദ്ര സർക്കാർ ലക്ഷ്യം നിറവേറ്റുന്നതിനാണ് പദ്ധതിയെന്ന് ബാങ്ക് വിശദമാക്കുന്നു.

ആർബിഐയുടെ വിജ്ഞാപനം അനുസരിച്ച് ബാങ്കുകൾ ഒരു നിശ്ചിത കാലയളവിലേക്ക് സ്വീകരിക്കുന്ന പലിശ-ബാധ്യതയുള്ള നിക്ഷേപമാണ് ഗ്രീൻ ഡെപ്പോസിറ്റ്. ഇതുപ്രകാരം എസ്ബിഐയുടെ ​ഗ്രീൻ ഡെപ്പോസിറ്റ് സ്കീമാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്. പദ്ധതിയുടെ വിശദാംശങ്ങൾ വിശദമായി അറിയാം.

പുതിയ നിക്ഷേപ പദ്ധതിയുമായി എസ്ബിഐ; ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് പലിശ നിരക്കറിയാം

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്

പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് മൂന്ന് വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപം നടത്താം. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് നിക്ഷേപം നടത്താൻ ആകുക. താൽപര്യമുള്ളവർക്ക് ബ്രാഞ്ച് നെറ്റ്‌വർക്കിലൂടെയും യോനോ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവ വഴിയോ നിക്ഷേപിക്കാം.

പലിശ നിരക്ക്

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്പലിശ നിരക്ക് എസ്ബിഐയുടെ പലിശ നിരക്ക് പൊതുജനങ്ങൾക്കുള്ള നിരക്കിനേക്കാൾ 10 ബിപിഎസ് കുറവായിരിക്കും. റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 1111 ദിവസത്തേക്ക് 6.65 ശതമാനവും 1777 ദിവസത്തേക്ക് 6.65 ശതമാനവും 2222 ദിവസത്തേക്ക് 6.40 ശതമാനവും പലിശ ലഭിക്കും. ബൾക്ക് നിക്ഷേപങ്ങളാണെങ്കിൽ 6.15 ശതമാനം, 6.15 ശതമാനം, 5.90 ശതമാനം എന്നിങ്ങനെയാണ് യഥാക്രമമുള്ള പലിശ നിരക്ക്. മുതിർന്ന പൗരന്മാർ, ജീവനക്കാർ, മുതിർന്ന പൗരന്മാരായ ജീവനക്കാർ എന്നിവർക്ക് റെ​ഗുലർ നിക്ഷേപകർക്ക് ബാധകമായ നിരക്കിനേക്കാൾ അധിക പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർ/ സ്റ്റാഫ്/ സ്റ്റാഫ് മുതിർന്ന പൗരന്മാർക്ക് പൊതുജനങ്ങൾക്ക് ബാധകമായ നിരക്കിനേക്കാൾ അധിക പലിശ നിരക്കിന് അർഹതയുണ്ട്.

നേരത്തെ പിൻവലിക്കൽ

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റുകൾ കാലാവധിയെത്തുന്നതിന് മുൻപ് പിൻവലിക്കാൻ അനുവദിക്കും. അതോടൊപ്പം നിക്ഷേപത്തിന്മേൽ ലോൺ/ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. സമാഹരിക്കുന്ന നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ പരിരക്ഷിയുണ്ട് എന്നതും ഗുണമാണ്. ആദായ നികുതി നിയമങ്ങൾ അനുസരിച്ച് ടിഡിഎസ് ബാധകമാണ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് അമൃത് കലാഷ് ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 6.75 ശതമാനം വരെ പലിശ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയായി വളരും. രാജ്യത്തെ മറ്റ് പ്രമുഖ ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ കൂടി പരിശോധിക്കാം.

പഞ്ചാബ് നാഷണൽ ബാങ്ക്

7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

കാനറ ബാങ്ക്

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് കാനറാ ബാങ്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശ നേടാം.

ആക്‌സിസ് ബാങ്ക്

7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ആക്‌സിസ് ബാങ്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 7.10 ശതമാനം പലിശ നേടാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X