വലിയൊരു ഇന്ത്യൻ സമൂഹം ജീവിക്കുന്ന ഇടമാണ് കാനഡ. കോവിഡിന് ശേഷം പഠനത്തിനായും ജോലിക്കായും നിരവധി മലയാളികളടക്കം ഇന്ത്യക്കാർ കാനഡിയിലേക്ക് ചേക്കേറിയിട്ടുണ്ട്. കാനഡയിൽ ഉയർന്ന ശമ്പളമുള്ള ജോലി കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ടൊറന്റോയിൽ പ്രവൃത്തി പരിചയമില്ലാതെ നല്ല ശമ്പളത്തിൽ ജോലി നേടാൻ ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനെ സമീപിക്കാം.
നഗരത്തിലെ പൊതുഗതാഗത രംഗത്തുള്ള ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ ബസുകളും സബ്‌വേകളും മുതൽ സ്ട്രീറ്റ്കാറുകൾ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെ സുഖമമായ പ്രവർത്തനത്തിന് ആവശ്യത്തിന് ജീവനക്കാരെയും കമ്പനി തേടുന്നുണ്ട്.

ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ
1921 പൊതുഗതാഗത രംഗത്തുള്ള ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ വടക്കേ അമേരിക്കയിലെ മൂന്നാമത്തെ വലിയ ട്രാൻസിറ്റ് സംവിധാനമാണ്. ഓരോ പ്രവൃത്തിദിവസവും 1.7 ദശലക്ഷം യാത്രകളാണ് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ വഴി നടക്കുന്നത്. ബസുകളും സബ്‌വേകളും മുതൽ സ്ട്രീറ്റ്കാറുകൾ വരെ ടൊറന്റോ ട്രാൻസിറ്റ് കമ്മീഷന് കീഴിലാണ് പ്രവർത്തിക്കുന്നത്.
2022-ൽ കാനഡയിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളായി ഫോർബ്സ് തിരഞ്ഞെടുത്തതും ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനെയാണ്. ജിടിഎയിലെയും കാനഡയിലെയും മികച്ച തൊഴിൽദാതാവാണ് കൂടിയാണ് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനെന്ന് കമ്പനി വെബ്‌സൈറ്റിൽ അവകാശപ്പെടുന്നുണ്ട്. കമ്പനിക്ക് കീഴിലുള്ള ഒഴിവുകളും വിശദാംശങ്ങളും അപേക്ഷിക്കേണ്ട രീതിയും നോക്കാം.
ജനറൽ ബോഡി റിപ്പയർ പേഴ്സൺ/പെയിന്റർ
ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനിലെ വാഹനങ്ങളുടെ ബോഡി വർക്ക് ചെയ്യുന്നതിനും പൊതുവായ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമായി ജനറൽ ബോഡി റിപ്പയർ പേഴ്സൺ/പെയിന്റർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നുണ്ട്. ജോലിയിൽ വൈദഗ്ധ്യമുള്ളവരായിരിക്കണം അപേക്ഷകർ. ഓട്ടോ ബോഡി റിപ്പയറിംഗ് സർട്ടിഫിക്കറ്റും "ജി" ക്ലാസ് ഡ്രൈവിംഗ് ലൈസൻസും ആവശ്യമാണ്.
മികച്ച ആശയ വിനിമയ ശേഷി ജോലി പ്രതിബദ്ധത എന്നിവയാണ് ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങൾ. മണിക്കൂറിന് 42.35 കനേഡിയൻ ഡോളർ എന്ന നിരക്കിലാണ് ശമ്പളം ലഭിക്കുക. നിലവിലെ വിനിമയ നിരക്ക് പ്രകാരം മണിക്കൂറിന് 2603.81 രൂപ ലഭിക്കും. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റോർപേഴ്സൺ
ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ ഒന്നിലധികം സ്റ്റോർപേഴ്‌സൺ തസ്തികകളിലേക്ക് നിയമനം നടത്തന്നുണ്ട്. വ്യത്യസ്ത ഷിഫ്റ്റുകളിൽ മുഴുവൻ സമയവും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. വ്യത്യസ്‌ത സ്ഥലങ്ങളിലും വ്യത്യസ്‌ത ദിവസങ്ങളിലും ജോലി ചെയ്‌യേണ്ടതായിവരാം. ജോലി ലഭിക്കുന്ന സ്ഥലത്തിന് അനുസരിച്ച് വ്യത്യസ്ത ജോലികൾ ചെയ്യേണ്ടതായിട്ടുണ്ട്.
സ്റ്റോക്കുകൾ സ്വീകരിക്കുകയും അൺപാക്ക് ചെയ്യുകയും ലോഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള ജോലികൾ സ്റ്റോർപേഴ്സണിന്റെ ഉത്തരവാദിത്വമാണ്. ഈ ജോലിക്ക് അപേക്ഷിക്കാൻ യൂണിവേഴ്സിറ്റി ബിരുദം ആവശ്യമില്ലെന്നതാണ് പ്രത്യേകത. മണിക്കൂറിന് 30.19 കനേഡിയൻ ഡോളർ മുതൽ 39.21 കനേഡിയൻ ഡോളർ വരെ ശമ്പളം ലഭിക്കും. 1844.49 രൂപയ്ക്കും 2397.84 രൂപയ്ക്കും ഇടയിലാണിത്. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ഗാരേജ് ഫോർപേഴ്സൺ
ടൊറന്റോ ട്രാൻസിറ്റ് കമ്മീഷന്റെ ബസ് മെയിന്റനൻസ് ആൻഡ് ഷോപ്പ് ഡിപ്പാർട്ട്മെന്റിലേക്കാണ് ഗാരേജ് ഫോർപേഴ്സനെ നിയമിക്കുന്നത്. ബസ് ഗാരേജിലെ അറ്റകുറ്റപ്പണികളുടെ പ്ലാനിംഗും ഷെഡ്യൂളും നടത്തുക, ജോലി നിയന്ത്രിക്കുക എന്നിവയാണ് ജോലി ഉത്തരവാദിത്വം. വകുപ്പിന്റെ ബജറ്റ് ലക്ഷ്യങ്ങളും ഷെഡ്യൂളുകളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് സുരക്ഷ, പ്രവർത്തന കാര്യക്ഷമത, ചെലവ് കാര്യക്ഷമത എന്നിവയ്ക്ക് പ്രാധാന്യം നൽകി ജോലിക്കാരെ സൂപ്പർവൈസ് ചെയ്യുകയും തൊഴിലാളികളെ ജോലിയുമായി ബന്ധപ്പെട്ട രീതികളെയും നടപടിക്രമങ്ങളെയും കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും വേണം.
അപേക്ഷകർക്ക് പോസ്റ്റ്-സെക്കൻഡറി കോളേജ് ഡിപ്ലോമയോ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ വിദ്യാഭ്യാസം, പരിശീലനം, പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. 91,644.80 ഡോളർ മുതൽ 114,566.40 ഡോളർ വരെയാണ് ശമ്പള സ്കെയിൽ. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
