അടിസ്ഥാനപരമായി മികച്ച 6 ഓഹരികള്‍; 40% വിലക്കുറവില്‍; ഇനി പരിഗണിക്കാം

ഒരു മാസക്കാലമായി വിപണികള്‍ തിരുത്തലിന്റെ പാതയിലായിരുന്നു. മിക്ക ഓഹരികളിലും 10 മുതല്‍ 35 ശതമാനം വരെയുള്ള കറക്ഷന്‍ സംഭവിച്ചു കഴിഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ അടിസ്ഥാനപരമായി തന്നെ ശക്തമായതിനാല്‍, ഈ സമയത്ത് നല്ല ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് മികച്ചൊരു വിപണി സമീപന രീതിയാണ്. അത്തരത്തില്‍ നിക്ഷേപകരുടെ പരിഗണനയ്ക്കായി വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച 6 ഓഹരികളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

1) ആദിത്യ ബിര്‍ള സണ്‍ ലൈഫ്

1) ആദിത്യ ബിര്‍ള സണ്‍ ലൈഫ്

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി. ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആദിത്യ ബിര്‍ളയുടെ കീഴിലുള്ള ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിമിറ്റഡിന്റേയും കാനഡയിലെ സണ്‍ ലൈഫ് എഎംസിയുടേയും സംയുക്ത സംരംഭമായി 1994-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 2,73,642 കോടി രൂപയിലേറെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. നിലവില്‍ സമാന വിഭാഗത്തിലെ വിപണി വിഹിതത്തില്‍ നാലാം സ്ഥാനത്തുണ്ട്. കമ്പനിയുടെ മിക്ക പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍വത്കരിച്ചിട്ടുണ്ട്.

23 ശതമാനം വിലക്കുറവില്‍

23 ശതമാനം വിലക്കുറവില്‍

നിലവില്‍ 589 രൂപ നിലവാരത്തിലാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ (BSE: 543374, NSE: ABSLAMC) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 722.90 രൂപയും കുറഞ്ഞ വില 570 രൂപയുമാണ്. ഒക്ടോബര്‍ 11-നാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ടത്. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 712 രൂപയിലാണ് ഇഷ്യൂ ചെയ്യപ്പെട്ടത്. നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വിലയില്‍ നിന്നും 18 ശതമാനത്തോളം വിലക്കുറവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

2) അമര രാജ ബാറ്ററീസ്

2) അമര രാജ ബാറ്ററീസ്

വ്യാവസായികമായതും വാഹന നിര്‍മാണത്തിനും ആവശ്യമായ ലെഡ്- ആസിഡ് ബാറ്ററികളും വ്യാവസായിക ആവശ്യത്തിനല്ലാത്ത ഇന്‍വട്ടറുകളും യുപിഎസുകളുമാണ് കമ്പനി പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി ആസ്ഥാനമായി 1985 മുതല്‍ അമര രാജ ബാറ്ററീസ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ്, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടാറ്റാ മോട്ടോഴ്സ് എന്നിവര്‍ക്കടക്കം ബാറ്ററികള്‍ വിതരണം ചെയ്യുന്നുണ്ട്്. കൂടാതെ ഭക്ഷ്യവസ്തുക്കളും ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഷീറ്റ് മെറ്റലുകള്‍ നിര്‍മ്മിക്കുന്നതിലും ഊര്‍ജ്ജ ഉല്പാദന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.

36 % വിലക്കുറവില്‍

36 % വിലക്കുറവില്‍

നിലവില്‍ 643 രൂപ നിലവാരത്തിലാണ് അമര രാജ ബാറ്ററിസിന്റെ ( BSE:500008, NSE: AMARAJABAT ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 1025.55 രൂപയും കുറഞ്ഞ വില നിലവാരം 607.70 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 36 ശതമാനത്തോളം വിലക്കുറവിലാണ് നിലവിലെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

3) സിറ്റി യൂണിയന്‍ ബാങ്ക്

3) സിറ്റി യൂണിയന്‍ ബാങ്ക്

തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ബാങ്ക് കളില്‍ ഒന്നാണ് സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ്. 1904-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബാങ്കിന്റെ ആദ്യനാമം കുംഭകോണം ബാങ്ക് ലിമിറ്റഡ് എന്നായിരുന്നു. എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്ന ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 10,547 കോടി രൂപയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ ഉണ്ട്.

താഴ്ന്ന വില

താഴ്ന്ന വില

നിലവില്‍ സിറ്റി യൂണിയന്‍ ബാങ്ക് ( BSE:532210, NSE: CUB ) ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 22 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 149.95 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 142.15 രൂപയാണ് ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന വില നിലവാരം. ഇതേകാലയളവിലെ ഉയര്‍ന്ന വില നിലവാരം 189.80 രൂപയുമാണ്.

4) ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്

4) ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്

പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്. 2011 മുതല്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഹൃദ്യോഗങ്ങള്‍ക്കും നാഡിവ്യൂഹത്തെ ബാധിക്കുന്നതു പോലെയുള്ള ചില മാരക രോഗങ്ങള്‍ക്കെതിരായ മരുന്ന് വികസനവും രാസസംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കൂടാതെ പ്രമേഹത്തിനെതിരായ മരുന്നുകളും വേദന സംഹാരികളും നിര്‍മിക്കുന്നുണ്ട്. അടുത്തിടെയുള്ള റിപ്പോര്‍ട്ട് പ്രകാരം 120-ല്‍ ഏറെ രാസസംയുക്തങ്ങള്‍ കമ്പനി ഉത്പാദിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയ അയക്കുകയും ചെയ്യുന്നുണ്ട്.

30 ശതമാനത്തോളം വിലക്കുറവില്‍

30 ശതമാനത്തോളം വിലക്കുറവില്‍

നിലവില്‍ 615.50 രൂപയിലാണ് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ( BSE : 543322, NSE : GLS ) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 30 ശതമാനത്തോളം താഴെയാണ് ഇതിന്റെ ഓഹരികള്‍ ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില 799.90 രൂപയും കുറഞ്ഞ വില ഈയിടെ രേഖപ്പെടുത്തിയ 602 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഹരികള്‍ 200 രൂപയുടെ റേഞ്ചിനുള്ളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

5) മഹാനഗര്‍ ഗ്യാസ്

5) മഹാനഗര്‍ ഗ്യാസ്

ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. നവരത്‌ന പദവിയുള്ളതും രാജ്യത്തെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയുമായ ഗെയിലും ബ്രിട്ടണിലെ ബിജി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി ആരംഭിച്ച സംരംഭം കൂടിയാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡ്. വീടുകളിലേക്ക് വാതകക്കുഴല്‍ വഴിയുള്ള പ്രകൃതി വാതകവും വാണിജ്യ ആവശ്യത്തിനുളള സിഎന്‍ജിയും വ്യവസായിക ആവശ്യത്തിനുള്ള സിഎന്‍ജിയും പിഎന്‍ജിയും കമ്പനി ഉത്പാദിപ്പിക്കുന്നു.

40 ശതമാനം തിരുത്തല്‍

40 ശതമാനം തിരുത്തല്‍

നിലവില്‍ 915 രൂപ നിലവാരത്തിലാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡിന്റെ ( BSE : 539957, NSE : MGL ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 40.32 ശതമാനം താഴ്ചയിലാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില നിലവാരം 1284.40 രൂപയും കുറഞ്ഞ വില നിലവാരം കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 887.10 രൂപയുമാണ്. 2.80 ആണ് പ്രൈസ് ടു ബുക്ക് വാല്യു റേഷ്യോ. ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലത്തില്‍ ഓഹരിയൊന്നിന് 20.68 എന്ന അനുപാതത്തില്‍ വരുമാനം രേഖപ്പെടുത്തിയിരുന്നു.

6) ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ്

6) ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ്

പ്രശസ്തമായ എഫ്എംസിജി കമ്പനിയാണ് ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ് ( BSE : 507815, NSE : GILLETTE ). ബ്ലേഡ്, റേസര്‍സ്, വായ് ശുദ്ധീകാരികള്‍, ബാറ്ററികള്‍ എന്നിവയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. സെവന്‍ ഒ ക്ലോക്ക് (7'o Clock), ഡൂറാസെല്‍, മാക്കോ-3, ഓറല്‍-ബി എന്നി ബ്രാന്‍ഡ് നാമങ്ങളിലാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ പ്രധാനമായും വിപണിയിലെത്തുന്നത്. നിലവില്‍ 5,514 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരമായ 6,275 രൂപയില്‍ നിന്നും 13 ശതമാനം താഴ്ചയിലാണ്. ഇതേ കലായളവിലെ കുറഞ്ഞ വില 5,351.2 രൂപയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X