ഇന്‍റ്ർനെറ്റുമായി ബന്ധപ്പെട്ട ഓഹരികളിൽ ശക്തമായ റീ-റേറ്റിംഗ് ഉണ്ടായിട്ടും ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇപ്പോഴും ഇന്ത്യ അധിഷ്ഠിത ഇൻ്റർനെറ്റ് സ്റ്റോക്കുകളിൽ, പ്രത്യേകിച്ച് സൊമാറ്റോ, പിബി ഫിൻടെക് എന്നിവയിൽ പോസിറ്റീവാണ്. ഓഹരികളുടെ വരുമാനം, പ്രവർത്തന അന്തരീക്ഷം, ട്രാക്ക് റെക്കോർഡ്, മൂല്യനിർണ്ണയം എന്നിവ പരിഗണിച്ചാണ് രണ്ട് ഓഹരികളേയും ബ്രോക്കറേജ് തിരഞ്ഞെടുത്ത്. രണ്ട് ഓഹരികളുടേയും വിശദാംശങ്ങൾ നോക്കാം.
1. സൊമാറ്റോ
ബിഎസ്ഇയിൽ 198.85 രൂപ എന്നതാണ് സൊമാറ്റോയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.17 ശതമാനവും ഒരു മാസത്തിനിടെ 8.51 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 59.72 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 165.81 ശതമാനം മുന്നേറ്റമാണ് ഒരു വർഷത്തിനിടെ സൊമാറ്റോ ഓഹരിക്ക് നേടാനായത്.
207.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 72.55 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് പ്രൈസ്
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി സൊമാറ്റോയിൽ അതിൻ്റെ ഓവർവെയ്‌റ്റ് റേറ്റിംഗ് നിലനിർത്തി, ഒരു ഷെയറിന് 235 രൂപയായി ടാർഗെറ്റ് വില നിശ്ചയിച്ചു. നിലവിലെ മാർക്കറ്റ് വിലയേക്കാൾ 18.6 ശതമാനം വരെ ഉയർന്ന സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.
സെപ്‌റ്റോയുടെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് ക്വിക്ക് കൊമേഴ്‌സിന്‍റെ പ്രസക്തി വർദ്ധിപ്പിച്ചതായി ബ്രോക്കറേജ് അതിൻ്റെ റിപ്പോർട്ടിൽ എടുത്തുകാട്ടി. 2022 ജൂണിൽ ബ്ലിങ്കിറ്റ് ഏറ്റെടുത്തതിലൂടെ ഈ മേഖലയിലെ പ്രധാന കമ്പനിയാ സൊമാറ്റോ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തി. അതേസമയം സമീപകാലത്ത് മത്സര തീവ്രത വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. മത്സരം ശക്തമാകുകയാണെങ്കിൽ, നിലവിലെ അനുമാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ട് ലാഭക്ഷമത കൈവരിക്കാൻ ബ്ലിങ്കിറ്റ് പാടുപെടുമെന്ന് മോർഗൻ സ്റ്റാൻലി വിശ്വസിക്കുന്നു.
കമ്പനി പ്രൊഫൈൽ
ഒരു ഇന്ത്യൻ മൾട്ടിനാഷണൽ റെസ്റ്റോറൻ്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമാണ് സൊമാറ്റോ. 2008-ൽ ദീപീന്ദർ ഗോയലും പങ്കജ് ചദ്ദയും ചേർന്ന് സ്ഥാപിച്ച സ്ഥാപനമാണ് സൊമാറ്റോ. 2021 ജൂലൈ 23ന് ബിഎസ്ഇയിലും എൻഎസ്ഇയിലും യഥാക്രമം 115 രൂപയ്ക്കും 116 രൂപയ്ക്കും സൊമാറ്റോ ലിസ്റ്റ് ചെയ്തു.

ലിസ്‌റ്റിങ്ങിന് ഒരു വർഷത്തിന് ശേഷം, 2022 ജൂലൈ 27-ന് സൊമാറ്റോ എക്കാലത്തെയും താഴ്ന്ന നിരക്കായ 40.6 രൂപയിലെത്തി. അതിനുശേഷം, 2024 മെയ് 13-ന് എക്കാലത്തെയും മികച്ച 207.30 രൂപയിലേക്ക് ഉയരാനും ഓഹരിക്ക് സാധിച്ചു.
2. പിബി ഫിൻടെക്
1281.50 രൂപ എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. ഒരു മാസത്തിനിടെ 2.34 ശതമാനവും ആറ് മാസത്തിനിടെ 62.09 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 60 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്കായി. 83.46 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
1,404.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 648.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications