ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേക്കുള്ള പ്രയാണം തുടരുകയാണ്. ഇന്നും വിപണി ആരംഭിച്ചത് പുതിയ റെക്കോർഡിലാണ്. ആഗോള വിപണികളിലെ റാലി, വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വാങ്ങൽ തുടങ്ങിയ കാരണങ്ങൾ വിപണിക്ക് കരുത്തേകി. അതോടൊപ്പം , റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലെ കുതിപ്പും വിപണിക്ക് താങ്ങായി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. എന്താണ് അതിനുള്ള കാരണമെന്ന് നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 3123.70 രൂപ എന്നതാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ നിലവിലെ വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 8.35 ശതമാനവും ഒരു മാസത്തിനിടെ 7.26 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 20.61 ശതമാനമാണ് ഓഹരി 2024-ൽ ഇതുവരെ നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വിലയിൽ ഏകദേശം 595 രൂപയുടെ നേട്ടമുണ്ടാക്കാൻ റിലയൻസ് ഓഹരിക്ക് സാധിച്ചു.
3,129.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,220.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. വരും ദിവസങ്ങളിലും ഓഹരി വിലയിൽ കുതിപ്പ് തുടരാൻ റിലയൻസ് ഇൻഡസ്ട്രീസിന് സാധിച്ചാൽ അത് പുതിയ റെക്കോർഡാകും.

ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്
ഗ്ലോബൽ ബ്രോക്കറേജ് ഹൗസ് ജെഫറീസ് റിലയൻസ് ഓഹരിയുടെ ടാർഗെറ്റ് വില 3,380 രൂപയിൽ നിന്ന് 3,580 രൂപയായി ഉയർത്തി. ഈ പുതുക്കിയ വില ലക്ഷ്യം വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 17% ഉയർച്ചയെ സൂചിപ്പിക്കുന്നു. 18 ശതമാനം വാർഷിക വളർച്ചാ നിരക്കും 26 ശതമാനം നികുതിക്ക് ശേഷമുള്ള ലാഭവും 2024-27 സാമ്പത്തിക വർഷത്തിനിടയിൽ ജിയോ നൽകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി റിലയൻസിൽ ഒരു 'ഓവർ വെയ്റ്റ്' റേറ്റിംഗ് നിലനിർത്തുന്നു. 3046 രൂപയാണ് ടാർഗെറ്റ് വില. കമ്പനിയുടെ പ്രഖ്യാപിത ടെലികോം താരിഫ് ഞങ്ങളുടെ ബേസ് കെയ്‌സ് പ്രതീക്ഷയ്‌ക്ക് അനുസൃതമായി വർദ്ധിക്കുന്നു. ഈ വർഷാവസാനത്തോടെ പുതിയ എനർജി ക്യാഷ്‌ഫ്ലോ സ്ട്രീമുകൾ ആരംഭിക്കുന്നതായിരിക്കും അടുത്ത ഉത്തേജകമായി കാണേണ്ടതെന്നും മോർഗൻ സ്റ്റാൻലി വ്യക്തമാക്കി.
റിലയൻസ് ഇൻഡസ്ട്രീസിൽ കവറേജ് ഉള്ള 35 അനലിസ്റ്റുകളിൽ, 28 പേർക്ക് 'വാങ്ങുക' ശുപാർശയുണ്ട്. അഞ്ച് പേർക്ക് 'ഹോൾഡ്' എന്നതാണ് ശുപാർശ. രണ്ട് പേർക്ക് സ്റ്റോക്കിൽ 'സെൽ' റേറ്റിംഗ് ഉണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2005 ഓഗസ്റ്റില്‍ ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം നേടിയ കമ്പനി 2019ല്‍ പത്ത് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. രണ്ട് ആഴ്ചക്കുള്ളില്‍ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയിലേറെ വര്‍ധനവാണുണ്ടായത്.
കമ്പനിയുടെ അറ്റാദായം 2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 21,243 കോടി രൂപയായിരുന്നു. പിഎടി 24 സാമ്പത്തിക വർഷത്തിലെ 19,641 കോടി രൂപയിൽ നിന്ന് 8.1% ഉയർന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വരുമാനം 24 സാമ്പത്തിക വർഷത്തിൽ 2.64 ലക്ഷം കോടി രൂപയായി ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
