തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം പ്രധാന സൂചികകളില്‍ പ്രീതക്ഷനിര്ഭരമായ ആവേശത്തുടക്കം. ഇന്നലെ അവസാനിപ്പിച്ച അതേ നിലവാരത്തില്‍ നിന്നാണ് നിഫ്റ്റി ചൊവ്വാഴ്ചത്തെ ട്രേഡിങ്ങ് തുടങ്ങിയതെങ്കിലും നിമിഷങ്ങള്‍ക്കകം വമ്പന്‍ കുതിപ്പ് നടത്തുകയായിരുന്നു. നിര്‍ണായകമായ 17,160 നിലവാരം ഭേദിച്ച് 17,200-ന് മുകളിലാണ് നിഫ്റ്റി നിലവില്‍ ട്രേഡ് ചെയ്യപ്പെടുന്നത്. ഇതേ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ ഷോര്‍ട്ട് കവറിങ് കൂടി വാരാനുള്ള സാധ്യതയുണ്ട്. എങ്കില്‍ നിഫ്റ്റി 17,300 കടന്നേക്കാം. എന്നാല്‍ രണ്ടാംപാദ ജിഡിപി ഫലം വരാനുള്ളതിനാല്‍ ജാഗ്രത പാലിക്കുന്നതും നല്ലതായിരിക്കും. സെന്‍സെക്സ് 600 പോയിന്റ് ഉയര്‍ന്ന് 57,866-ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിര്‍ണായകം
നിഫ്റ്റിക്ക് 100 ഡേ മൂവിങ് ആവറേജ് (DMA) നിലവാരമായ 17100-ല്‍ റെസിസ്റ്റന്‍സ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ വ്യാപരത്തിനിടയില് ബാങ്ക് നിഫ്റ്റി 200 ഡിഎംഎ നിലവാരം തകര്‍ത്തിരുന്നു. ഇത് ഒക്ടോബറിനു ശേഷം ആദ്യമാണ്. അതുപോലെ മിഡ്കാപ് സൂചിക, 2020 ജൂണിനു ശേഷം ആദ്യമായി അതിന്റെ 100 ഡിഎംഎ നിലവാരം തകര്‍ത്തു താഴേക്ക് വന്നു. ഇപ്പോഴും സ്മോള്‍കാപ്, മിഡ്കാപ് ഓഹരികളുടെ പൊതു സൂചിക വലിയ തകര്‍ച്ചയുണ്ടായ വെള്ളിയാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തേക്കാള്‍ 4- 5 ശതമാനം താഴെയാണ്. അതേസമയം, റിയാല്‍റ്റി, ഐടി, മെറ്റല്‍, ഓട്ടോ സൂചികകള്‍ വെള്ളിയാഴ്ചത്തെ താഴന്ന് നിലവാരത്തില്‍ നിന്നും 2.5 മുതല്‍ 3 ശതമാനം തിരിച്ചു കയറിയിട്ടുണ്ട്.
സപ്പോര്‍ട്ട് & റെസിസ്റ്റന്‍സ്
>> തിങ്കളാഴ്ചത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ടെക്നിക്കല്‍ അനാലിസിസ് പ്രകാരം, നിഫ്റ്റിയുടെ സപ്പോര്‍ട്ട് 16950/ 16900/ 16782 എന്ന നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം. അതേസമയം. നിഫ്റ്റിയുടെ റെസിസ്റ്റന്‍സ് മേഖലകള്‍ 17160/ 17250 നിലവാരങ്ങളിലുമുണ്ടാകാം.
>> ബാങ്ക് നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖലകള്‍ 35700 (200 DMA)/ 35500/ 35300 നിലവാരങ്ങളിലും റെസിസ്റ്റന്‍സ് 36300/ 36600 മേഖലകളിലുമായിരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
>> ഐആര്‍സിടിസി (ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റഡ്ബസുമായി പുതിയ സംരംഭം), യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐയുടെ പിഴശിക്ഷ), റിലയന്‍സ് കാപ്പിറ്റല്‍ (പാപ്പരത്ത നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ ആരംഭിക്കും), ഇന്ത്യമാര്‍ട്ട് മെഷ്, ഡിഷ് ടിവി, എന്‍ടിപിസി, മാസ്ടെക് എന്നീ കമ്പനികളുമായി ബന്ധപ്പെട്ടും വാര്‍്ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 'ഗോ ഫാഷന്‍ ഇന്ത്യ' ഓഹരികള്‍ ഇന്ന് ബിഎസ്ഇയിലും എ്#എസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെടും. 690 രൂപയ്ക്കാണ് ഓഹരികള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്.
എഫ്&ഒ ട്രേഡിങ്ങില്‍ ഇന്ന് നിരോധനം
1. ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്
<< ഒരു ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റിലെ ഓപ്പണ്‍ പൊസിഷനുകളുടെ എണ്ണം മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95 ശതമാത്തിലെത്തുമ്പോഴാണ് ആ കോണ്‍ട്രാക്റ്റിലെ വ്യാപാരം എക്സ്ചേഞ്ച് നിര്‍ത്തിവയ്ക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഡെറിവേറ്റീവ് വിഭാഗത്തിലുള്ള ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്ട്രാക്റ്റില് സ്റ്റോക്ക് എക്സ്ചേഞ്ച്, ഒരു സമയം ഓപ്പണ്‍ പൊസിഷനായി നിലനിര്‍ത്താന്‍ അനുവദിച്ചിരിക്കുന്ന ആകെ കോണ്‍ട്രാക്റ്റുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റ് >>
ഇന്നലെ സംഭവിച്ചത്
ആഗോള വിപണികള്‍ നേട്ടത്തിലേക്കെത്തിയതും തിരുത്തലുകള്‍ നേരിട്ട് ഓഹരി വില ആകര്‍ഷകമായതിനെ തുടര്‍ന്നുള്ള നിക്ഷേപ താത്പര്യങ്ങളുടേയും പിന്‍ബലത്തില്‍ പ്രധാന സൂച്ികകള് നേട്ടത്തിലേക്ക് മടങ്ങിവന്നു. വ്യാപാര ദിനത്തിന്റെ ആദ്യ പകുതിയിലെ നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും നിര്‍ണായക 17,000 നിലവാരം നിഫ്റ്റി കാത്തുസൂക്ഷിച്ചത് പ്രതീക്ഷയേകുന്ന ഘടകമാണ്. കൂടാതെ, ചില പ്രമുഖ ഓഹരികളിലെ വില വര്‍ധനവും വിപണിയെ നിര്‍ണായക നിലവാരത്തില്‍ പുതിയ ആഴ്ചയിലെ ആദ്യ വ്യാപാരദിനം അവസാനിപ്പിക്കാന്‍ സഹായകമായത്. ഒടുവില്‍ നിഫ്റ്റി 27 പോയിന്റ് നേട്ടത്തോടെ 17,053-ലും സെന്‍സെക്സ് 153 പോയിന്റ് ഉയര്‍ന്ന് 57,260-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നലെയും 3332 കോടി രൂപയുടെ വില്‍പ്പന നടത്തി. എന്നാല്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 4611 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications