"മെച്ചപ്പെടുന്നതിന് മുമ്പ് കാര്യങ്ങൾ കൂടുതൽ വഷളാകും." ഈ ആഴ്ച ആദ്യം പ്രസിദ്ധീകരിച്ച യുബിഎസിന്റെ 400-ലധികം പേജുകളുള്ള 2020 ആഗോള സമ്പദ്തവ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ തുടക്കം ഇങ്ങനെയാണ്. ബാങ്കുകളിലെയും ഗവേഷണ വിഭാഗങ്ങളിലെയും 40 ഓളം സാമ്പത്തിക വിദഗ്ധർ ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്. റിപ്പോർട്ടിലെ പ്രധാന പോയിന്റുകളും കണ്ടെത്തലുകളും ഇതാ:
ആഗോള വ്യാപാര രംഗം
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആഗോള വ്യാപാര രംഗത്തുണ്ടായ വെല്ലുവിളികളാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ തടസ്സപ്പെടുത്തിയതെന്ന് യുബിഎസ് ടീം അഭിപ്രായപ്പെടുന്നു. പല രാജ്യങ്ങളിലെയും ചരക്കുകളുടെ ആവശ്യം കുറഞ്ഞത് വ്യാവസായിക ഉൽപാദനത്തിൽ കുറവുണ്ടാക്കി. ബിസിനസ്സുകളുടെ നിക്ഷേപം കുറയുന്നതിലേക്കും ഇത് നയിക്കുന്നു.
ഇടിവുകൾ ഈ മേഖലകളിൽ
2017 അവസാനത്തോടെ ആഗോള വാഹന ഉൽപാദനത്തിൽ കുറവുണ്ടായതായും യുബിഎസ് ആരോപിക്കുന്നു. എണ്ണവില കുറയുന്നതും യുഎസ് ഷെയ്ൽ ഉൽപാദനത്തെ ബാധിച്ചു. ഈ ഇടിവുകൾ അക്കാലത്തെ ആഗോള വ്യാവസായിക മാന്ദ്യത്തിന്റെ നാലിലൊന്ന് വരും.
യുഎസ് - ചൈന വ്യാപാര യുദ്ധം
അടുത്ത വർഷം യുഎസ്-ചൈന വ്യാപാര യുദ്ധം എങ്ങനെ പുരോഗമിക്കുമെന്നതാണ് വിപണി ഉറ്റു നോക്കുന്ന മറ്റൊരു കാര്യം. യുബിഎസിന്റെ റിപ്പോർട്ട് അനുസരിച്ച് ആഗോള മൊത്ത-ആഭ്യന്തര-ഉൽപാദന വളർച്ച 2019 ൽ 3.1 ശതമാനത്തിൽ നിന്ന് 2020 ൽ 3.0 ശതമാനമായി കുറയും. ഇത് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനത്തേക്കാൾ കുറവാണ്. ഈ വർഷത്തെ 17 ശതമാനം വർധനവിന് ശേഷം ആഗോള ഇക്വിറ്റികൾ അടുത്ത വർഷം 4 ശതമാനത്തിൽ താഴെ മാത്രമേ വർദ്ധിക്കുകയുള്ളൂവെന്നും യുബിഎസ് പ്രതീക്ഷിക്കുന്നു.
യുഎസ് സാമ്പത്തിക വളർച്ച
യുഎസിലെ 2020 ജിഡിപി വളർച്ച 1.1% ആയിരിക്കുമെന്നാണ് യുബിഎസിന്റെ പ്രവചനം. വർഷത്തിന്റെ തുടക്കത്തിൽ വളർച്ച കുറവായിരിക്കും. ഒന്നും രണ്ടും പാദങ്ങളിൽ യഥാക്രമം 0.5%, 0.3% ജിഡിപി വളർച്ച മാത്രമേ നേടാൻ സാധ്യതയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ 1.7 ശതമാനവും 2.0 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ യുബിഎസ് 2.2% വളർച്ച നേടും.
വളർച്ച കുറയും
യുഎസ്-ചൈന വ്യാപാര ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ആഗോള വളർച്ച 2.8 ശതമാനമായും യുഎസ് വളർച്ച 1.0 ശതമാനമായും കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശനിരക്കും ബോണ്ട് വരുമാനവും കുറയ്ക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ആഗോള ഇക്വിറ്റി മാർക്കറ്റുകളിൽ 5% ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുബിഎസ് പ്രതീക്ഷിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications