ആഗോള വിപണികളിലെ ബലഹീനതയെ തുടർന്ന് ഇന്ത്യൻ സൂചികകളും ചൊവ്വാഴ്ച കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു. യൂറോപ്പിലെ പുതിയ മഹാമാരി ലോക്ക്ഡൌണുകളെക്കുറിച്ചുള്ള ആശങ്കയിൽ ഏഷ്യൻ ഓഹരികൾ ദുർബലമായിരുന്നു. കൂടാതെ ധനകാര്യ സ്ഥാപനങ്ങൾ അനധികൃത ഫണ്ടുകൾ നീക്കുന്നുവെന്ന റിപ്പോർട്ടുകൾ ആഗോള ബാങ്കിംഗ് ഓഹരികളെ ബാധിച്ചു. രാവിലെ 9:18 ന് സെൻസെക്സ് 31 പോയിന്റ് ഉയർന്ന് 38,056 ൽ എത്തി. നിഫ്റ്റി 11,300 ൽ താഴെയായി.

ഐടി, ഫാർമ ഓഹരികളിലെ നേട്ടം ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളിലെ നഷ്ടത്തെ നികത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ്പ് എന്നിവ ഒരു ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഐടി എന്നിവ ഒഴികെയുള്ള മിക്ക പ്രധാന സൂചികകളും ഓപ്പണിംഗിൽ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ 1.4 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഓട്ടോയ്ക്കും നിഫ്റ്റി എഫ്എംസിജിക്കും അര ശതമാനം വീതം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്കും നഷ്ടത്തിലായിരുന്നു.
ജപ്പാന് പുറത്തുള്ള എംഎസ്സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 1.26 ശതമാനം ഇടിഞ്ഞു. ഏഷ്യയിൽ ഓസ്ട്രേലിയയുടെ എസ് ആന്റ് പി / എഎസ്എക്സ് 200 0.5 ശതമാനം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി 0.9 ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ 0.36 ശതമാനം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
