കഴിഞ്ഞ ദിവസം ആഗോള വിപണികളില്‍ നേരിട്ട തകര്‍ച്ചയുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണികളിലും ഇടിവ്. പ്രധാന സൂചികകളില്‍ ഒന്നര ശതമാനത്തിലേറേ തിരിച്ചടി നേരിട്ടു. നിക്ഷേപകരുടെ മൂല്യത്തില്‍ 4 ലക്ഷം കോടിയിലേറെ നഷ്ടമായി. ഇന്ന് തകര്‍ച്ചയോടെ ആരംഭിച്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും തിരിച്ചു വരവിനുള്ള കാര്യമായ ഒരു ശ്രമവും വിപണിയില്‍ ദൃശ്യമായില്ല. റിയാല്‍റ്റി, ഐടി, ബാങ്കിംഗ് ഓഹരികളിലാണ് കൂടുതല്‍ തിരിച്ചടിയേറ്റത്. ഇന്ന് വിപണിയിലുണ്ടായ തകര്‍ച്ചയ്ക്കുള്ള പ്രധാനപ്പെട്ട 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാരണങ്ങള്‍
- കഴിഞ്ഞ ദിവസം യുഎസ് സൂചികകളില്‍ 5 ശതമാനം തകര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആഗോള വിപണികളില്‍ നേരിട്ട ഇടിവ്.
- പണപ്പെരുപ്പ ഭീഷണി- നേരത്തെ 2022-ലേക്ക് നല്‍കിയിരുന്ന പണപ്പെരുപ്പം സംബന്ധിച്ച അനുമാനം ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള ആശങ്ക.
- യുഎസ് ബോണ്ട് ആദായ നിരക്കുകള്‍ ഉയര്‍ന്നത് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനയായി കാണുന്നത്.
- ഉക്രൈന്- റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്നത് ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നത്.
- നാലാം പാദഫലങ്ങള്‍ക്ക് ആവേശം സൃഷ്ടിക്കാനാവാത്തത്.
വെള്ളിയാഴ്ചത്തെ വ്യാപാരത്തിന് ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 271 പോയിന്റ് നഷ്ടത്തില്‍ 16,411-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 867 പോയിന്റ് ഇടിഞ്ഞ് 54,836-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,484-ലും താഴ്ന്ന നിലവാരം 16,340-ലും രേഖപ്പെടുത്തി.
സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.79 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 2.53 ശതമാനവും ഇറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 642 പോയിന്റ് നഷ്ടത്തോടെ 34,591-ലുമാണ് വ്യാപാരം നിര്‍ത്തിയത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 3.56 ശതമാനം ഇടിഞ്ഞ റിയാല്‍റ്റി സൂചികയ്ക്കാണ് കൂടുതല്‍ തിരിച്ചടിയേറ്റത്. ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐടി, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകള്‍ക്ക് രണ്ട് ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ഹെല്‍ത്ത്കെയര്‍, ഫാര്‍മ, മീഡിയ, ഓട്ടോ, നിഫ്റ്റി ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലേറെയും ഇടിഞ്ഞു.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,137 ഓഹരികളില്‍ 441 എണ്ണം മാത്രമാണ് മുന്നേറിയത്. 1,648 ഓഹരികളും താഴേക്കിറങ്ങി. ഇതോടെ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ ഏഴാമത്തെ ദിവസവും 1-ന് താഴെ തുടരുകയാണ്. ഇതിനിടെ വിക്സ് നിരക്കുകള്‍ 5 ശതമാനത്തേളം ഉയര്‍ന്ന് 21.25-ലേക്കെത്തി.
നേട്ടം
ഇന്ന് എന്‍എസ്ഇയില്‍ പൂര്‍ത്തിയായ വ്യാപാരത്തിനിടെ 13 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറി. വില്ക്കാന് ആരും തയ്യാറാകാത്തതിനാല്‍ 35 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 11 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്.
ഇതില്‍ 2.73 ശതമാനം ഉയര്‍ന്ന ഹീറോ മോട്ടോ കോര്‍പും 2.66 ശതമാനം വര്‍ധിച്ച ടെക് മഹീന്ദ്രയും മികച്ച പ്രകടനം കാഴ്ചവെച്ചു. പവര്‍ഗ്രിഡ് കോര്പറേഷന് 2.10 %, ഐടിസി 1.7 %, ഒഎന്‍ജിസി 1.27 %, എസ്ബിഐ 1.15 %, ബ്രിട്ടാണിയ 0.86 % വീതവും നേട്ടം കുറിച്ചു.
നഷ്ടം
വെള്ളിയാഴ്ച എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ 96 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ആരും വാങ്ങാന്‍ സദ്ധരാകാത്തതിനാല് 172 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 39 ഓഹരികളും ഇന്ന് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഇതില്‍ ബജാജ് ഫിനാന്‍സ് -4.85 %, ഡീവീസ് ലാബ് -4.62 %, ശ്രീ സിമന്റ് -4.53 %, യുപിഎല്‍ -4.32 %, ആക്സിസ് ബാങ്ക് -4.04 %, ടാറ്റ മോട്ടോര്‍സ് -3.86 %, ഹിന്‍ഡാല്‍കോ -3.81 %, നെസ്ലെ -3.34 %, ബജാജ് ഫിന്‍സേര്‍വ് -3.33 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
