ചാഞ്ചാട്ടം തുടരും! കരുതലോടെ നീങ്ങണം; ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന 6 ഘടകങ്ങള്‍ ഇതാ

ആര്‍ബിഐ യോഗവും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കകളുമാണ് കഴിഞ്ഞയാഴ്ച വിപണിയില്‍ ചാഞ്ചാട്ടത്തിന് വഴി തെളിച്ചത്. ആഴ്ചയുടെ അടിസ്ഥാനത്തില്‍ സെന്‍സെക്സില്‍ 491.9 പോയിന്റും നിഫ്റ്റിയില്‍ 141.5 പോയിന്റും നഷ്ടപ്പെടുത്തി. ബിഎസ്ഇയിലെ മിഡ് കാപ് ഓഹരികളുടെ സൂചിക 2 ശതമാനവും സ്മോള്‍ കാപ് വിഭാഗം സൂചിക 3.4 ശതമാനവും ഇടിഞ്ഞതും വിപണിയിലെ ദുര്‍ബലാവസ്ഥ വെളിവാക്കുന്നു.

നിഫ്റ്റി

കഴിഞ്ഞയാഴ്ച നിഫ്റ്റി പ്രധാന മൂവിങ് ആവറേജുകളായ 10 -ഡിഎംഎ (17,470), 20-ഡിഎംഎ (17,566), 50 -ഡിഎംഎ (17,464) നിലവാരങ്ങള്‍ക്ക് മുകളില്‍ ക്ലോസ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ദിവസ, ആഴ്ചകളുടെ അടിസ്ഥാനത്തിലുള്ള ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. തൊട്ടടുത്ത സപ്പോര്‍ട്ട് 17,200-ലാണ്. തന്ത്രപ്രധാനമായ 17,000 നിലവാരവും പിന്തുണയേകുന്നു.

താഴേക്ക്

താഴേക്ക് നിഫ്റ്റി സൂചിക പരീക്ഷിക്കപ്പെടുമ്പോള്‍ ഇത് തകരാതെ നോക്കേണ്ടത് തിരിച്ചുവരവിനും നിര്‍ണായകമാണ്. അതേസമയം, മുകളിലേക്കുള്ള നീക്കത്തില്‍ 17,800 നിലവാരത്തില്‍ ശക്തമായ പ്രതിരോധം അനുഭവപ്പെടാം. നിലവിലെ സൂചനകള്‍ പ്രകാരം 17,050- 17,800 നിലവാരങ്ങള്‍ക്കിടെ നിഫ്റ്റി വ്യാപാരം ചെയ്യപ്പെടാനാണ് സാധ്യത. ഇതില്‍ ശക്തമായി തകര്‍ക്കപ്പെടുന്ന ഭാഗത്തേക്കായിരിക്കും സമീപ ഭാവിയിലെ തുടര്‍ചലനം. അതേസമയം, ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പണപ്പെരുപ്പ
  • ആഭ്യന്തര പണപ്പെരുപ്പ നിരക്ക് (WPI & CPI) ഈമാസം 14-ന് വൈകുന്നേരം പുറത്തുവരും. നിരക്ക് റിസര്‍വ് ബാങ്കിന്റെ പണനയ സമീപനത്തെ സ്വാധീനിക്കാവുന്ന ഘടകമാണ്. പ്രത്യേകിച്ചും മാര്‍ച്ച് മാസത്തോടെ ഇന്ധനവില ഉയരാനുള്ള സാഹചര്യം ഉരുത്തിരിയുന്നതിനാല്‍ ഈ നിരക്കുകള്‍ നിര്‍ണായകമാവും.
  • എഫ്ഒഎംസി മിനിറ്റിസ്- അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്‌സ് 17-ന് പുറത്തുവരും. അതിലെ പലിശ നിരക്കുമായി ബന്ധപ്പെട്ട പരാമര്‍ശം ആഗോള വിപണികള്‍ക്ക് തന്നെ പ്രധാനപ്പെട്ടതാണ്.
വില
  • യുഎസ് കടപ്പത്ര നിരക്ക്- നിര്‍ണായകമായ 2 ശതമാനത്തിന് തൊട്ടടുത്തെത്തി. വെള്ളിയാഴ്ച ദിന വ്യാപാരത്തിനിടെ ഈ നിലവാരം മറികടന്നെങ്കിലും അവസാനം 2 ശതമാനത്തിന് താഴെയാണ് ക്ലോസ് ചെയ്തത്.
  • ക്രൂഡ് ഓയില്‍ നിരക്ക്- ഏഴു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ഇപ്പോഴുള്ളത്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ അയവ് വരുന്നില്ലെങ്കില്‍ 100 ഡോളര്‍ കടന്നേക്കാം. കഴിഞ്ഞ രണ്ടു മാസത്തിനിടെ 32 ശതമാനമാണ് വില വര്‍ധിച്ചത്. വെള്ളിയാഴ്ച ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേര്‍സ് 94.4 ഡോളറിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
വിദേശ
  • വിദേശ നിക്ഷേപകരുടെ വില്‍പന- 2021 ഒക്ടോബര്‍ മുതല്‍ തുടങ്ങിയ വില്‍പനയിലൂടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 1.52 ലക്ഷം കോടി രൂപയായി.
  • റഷ്യ- ഉക്രൈന്‍ സംഘര്‍ഷം- ഏത് നിമിഷവും റഷ്യ, ഉക്രൈനെ ആക്രമിച്ചേക്കുമെ്ന്നാണ് അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.
തുടര്‍ച്ചയായ വില്‍പന

തുടര്‍ച്ചയായ വില്‍പന

കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ വിദേശ നിക്ഷേപകര്‍ 5,641.81 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഇതോടെ ഈമാസം വിദേശ നിക്ഷേപകര്‍ നടത്തിയ വില്‍പനയുടെ മൂല്യം 9,712.6 കോടി രൂപയിലേക്ക് ഉയര്‍ന്നു. ജനുവരിയില്‍ 41,346 കോടി രൂപയുടെ വില്‍പനയാണ് ഇവര്‍ നടത്തിയത്. ഇത് 20 മാസത്തെ ഉയര്‍ന്ന തോതായിരുന്നു. അതേസമയം, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 3,562.19 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച വാങ്ങിക്കൂട്ടി. ഈമാസം ഇതുവരെ 5,837.25 കോടി രൂപയ്ക്കാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് പ്രതീക്ഷയേകുന്നു.

പ്രവര്‍ത്തന ഫലം

പ്രവര്‍ത്തന ഫലം

ഈയാഴ്ചയില്‍ ആയിരത്തിലേറെ കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലം പുറത്തുവിടും. ഇതില്‍ പ്രധാന കമ്പനികളെ ചുവടെ ചേര്‍ക്കുന്നു. കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോര്‍സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, സ്‌പൈസ് ജെറ്റ്, അദാനി എന്റര്‍പ്രൈസസ്, അദാനി വില്‍മര്‍, അംബുജ സിമന്റ്‌സ്, നെസ്ലെ ഇന്ത്യ, ഭാരത് ഡൈനാമിക്‌സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, മണപ്പുറം ഫിനാന്‍സ്, ഫ്യൂച്ചര്‍ റീട്ടെയില്‍, പിടിസി ഇന്ത്യ, റെയില്‍ടെല്‍, എന്‍ബിസിസി, ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ്, ശ്രീറാം പ്രോപ്പര്‍ട്ടീസ്, ഷാഫ്‌ലര്‍ ഇന്ത്യ, നാറ്റ്‌കോ ഫാര്‍മ എന്നീ പ്രധാന ഓഹരികള്‍ ഈയാഴ്ച മൂന്നാം പാദഫലം പ്രസിദ്ധീകരിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X