കഴിഞ്ഞ ഒരു ദശകമായി ആഗോള തലത്തില്‍ തന്നെ ആയുധങ്ങള്‍ക്കായുള്ള ചെലവിടല്‍ വര്‍ധിച്ചിട്ടുള്ളതായി കാണാനാവും. സമാനമായി ഇന്ത്യക്കും സൈനിക ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍, പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ സംരംഭകരേയും സര്‍ക്കാര്‍ ക്ഷണിച്ചു കഴിഞ്ഞു. പ്രതിരോധ ബജറ്റുകളുടെ വിഹിതവും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും തലവര തെളിയുകയാണ്. ഇതിനോടൊപ്പം കിഴക്കന്‍ യൂറോപ്പിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആയുധ കരാറുകള്‍ക്കും സാധ്യതയേറി.
ഇതിനിടെ മ്യൂച്ചല്‍ ഫണ്ടുകളും പ്രതിരോധ മേഖലയിലെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു. ഡിഫന്‍സ് ഫണ്ട് എന്ന പേരില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള ആദ്യ സ്കീമീന് എച്ച്ഡിഎഫ്സി മ്യൂച്ചല്‍ ഫണ്ട് തുടക്കമിട്ടു കഴിഞ്ഞു.
അനുകൂല ഘടകങ്ങള്‍
- വര്‍ധിക്കുന്ന പ്രതിരോധ ബജറ്റ്- സായുധ സേനകളുടെ നവീകരണത്തിനായി അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ 9.75 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാര്‍ ചെലവിടുമെന്നാണ് അനുമാനം. പ്രതിവര്‍ഷ ബജറ്റുകളിലും പ്രതിരോധത്തിനുള്ള വിഹിതം വര്‍ധിക്കുന്ന പ്രവണത സ്പഷ്ടമാണ്. 2011-2020 കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റിലേക്കുള്ള വിഹിതം 76 ശതമാനമാണ് വര്‍ധിച്ചത്.
- ഇറക്കുമതി നിരോധനം- ആയുധങ്ങളുടെ 2,851 ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു കഴിഞ്ഞു.
- സ്വദേശിവത്കരണം- ആയുധങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ കീഴില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഇത്തവണത്ത ബജറ്റില്‍, 68% വിഹിതവും തദ്ദേശീയമായി നിര്‍മിക്കുന്ന ഘടകങ്ങള്‍ വാങ്ങാനാവും വിനിയോഗിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
- വളര്‍ച്ച സാധ്യത- ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അവസരങ്ങള്‍.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
- അവാന്റല്‍- വിദൂര സംവേദന ഉപകരണങ്ങളുടെ രൂപകല്പനയിലും വികസനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഗ്രഹ ആശയവിനിമയം, പ്രതിരോധ മേഖലയിലെ ഇലട്രോണിക്സ് സംവിധാനങ്ങള്‍, റഡാര്‍, നെറ്റ്വര്‍ക്ക് മാനേജ്മെന്റ് സോഫ്റ്റ്വേര്‍ സംവിധാനങ്ങളുമാണ് നിര്‍മിക്കുന്നത്. വ്യോമയാന, പ്രതിരോധ മേഖലയില്‍ നിന്നാണ് അവാന്റലിന് കരാറുകളേറെയും ലഭിക്കുന്നത്.
- കൊച്ചിന് ഷിപ്യാര്ഡ്- രാജ്യത്തെ വലിയ കപ്പല്‍ നിര്‍മാണ ശാലകളിലൊന്നാണ്. മിനിരത്ന പദവിയുള്ള കമ്പനി സായുധ സേനകള്‍ക്കു വേണ്ടി വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പ്രതിരോധ കപ്പലുകള്‍ക്ക് പുറമെ, ഉള്‍നാടന്‍ ജലഗതാഗതത്തിനും സമുദ്രയാനങ്ങളുടേയും നിര്‍മാണവും അറ്റക്കുറ്റപ്പണിയും ചെയ്യുന്നു.
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്- സൈനിക വ്യോമയാന മേഖലയില്‍ കുത്തക മേധാവിത്വമുള്ള കമ്പനിയാണ്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആളില്ലാ വിമാനങ്ങളുടെ നിര്‍മാണവും അറ്റക്കുറ്റപ്പണിയും ചെയ്യുന്നു. വമ്പന്‍ മൂലധന ചെലവും ഉന്നത സാങ്കേതിക നിലവാരവും ആവശ്യമായതിനാല്‍ എതിരാളികള്‍ അത്ര എളുപ്പത്തില്‍ കടന്നു വരാവുന്ന മേഖലയല്ല ഇത്. എന്നാല്‍ ദീര്‍ഘകാലയളവില്‍ സ്വകാര്യ മേഖലയില്‍ നിന്നും മത്സരം നേരിടാം. എങ്കിലും ശക്തമായ ഗവേണ വിഭാഗവും ദീര്‍ഘനാളത്തെ പരിചയ സമ്പന്നതയും കമ്പനിക്ക് മേല്‍ക്കൈ ലഭിക്കുന്ന ഘടകങ്ങളാണ്. കടബാധ്യതകള്‍ തീരെ കുറവാണെന്നതും 80,000 കോടിയുടെ കരാര്‍ നേടിയിട്ടുള്ളതും കമ്പനിയുടെ മാറ്റ് കൂട്ടുന്നു.
- ഭാരത് ഫോര്‍ജ്- വാഹനാനുബന്ധ മേഖലയിലെ പ്രമുഖ കമ്പനിക്ക്, വ്യോമയാന, പ്രതിരോധ മേഖലയിലും സംരംഭങ്ങളുണ്ട്. ലോകത്തെ തന്നെ വലിയ ഫോര്‍ജിങ് കമ്പനിയാണിത്.
- ഭാരത് ഇലട്രോണിക്സ്- റഡാര്‍, ആശയവിനിമയ, ഇലട്രോണിക്സ് യുദ്ധസാമഗ്രികള്‍ തുടങ്ങിയവ നിര്‍മിക്കുന്നു. ശക്തമായ ഗവേഷണ വിഭാഗവും സ്ഥിരമായി വരുമാനത്തിന്റെ 7.5 ശതമാനം ഗവേണ പദ്ധതികള്‍ക്കുമായി മാറ്റിവയ്ക്കുന്നു. അടുത്തിടെ ചില ഘടകങ്ങളുടെ ഇറക്കുമതി നിരോധിച്ചത് കമ്പനിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
- പരസ് ഡിഫന്‍സ്- പ്രതിരോധ, ബഹിരാകാശ എന്‍ജിനീയറിംഗ് ഉത്പന്നങ്ങളും സംവിധാനങ്ങളുടെ രൂപകല്പന, വികസനം, നിര്‍മാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അടുത്തിടെ ഡ്രോണ്‍ നിര്‍മാണത്തിലേക്കും കടന്നു.
- മസഗോണ്‍ ഡോക്ക്- വിവിധതരം യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിലും പരിപാലിക്കുന്നതിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഫിഷിങ് ട്രോളറുകളും മറ്റ് സമുദ്രയാനങ്ങളും നിര്‍മിക്കാറുണ്ട്.
- മറ്റ് ഓഹരികള്‍- ചില കമ്പനികള്‍ നേരിട്ടും പരോക്ഷമായും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഭാരത് ഡൈനാമിക്സ്, ലാര്സണ് & ട്യൂബ്രോ (എല്‍ & ടി), അസ്ത്ര മൈക്രോവേവ്, ഡാറ്റ പാറ്റേണ്‍സ്, എംടിഎആര്‍ ടെക്നോളജീസ്, സോളാര്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും ഉദാഹരണങ്ങളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
