രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി നഷ്ടത്തിലേക്ക് വീണത്. സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 85,231 ലും നിഫ്റ്റി 124 പോയിന്റ് നഷ്ടത്തിൽ 26,068 പോയിന്റിലും ക്ലോസ് ചെയ്തു. രണ്ടു വ്യാപാര സെഷനുകളിലായി ഒരു ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കിയാണ് നിഫ്റ്റി 26,000 ത്തിന് മുകളിലെത്തിയത്. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ നിന്നാണ് താഴേക്ക് പോയത്.

വിപണി വികാരം ഇങ്ങനെയാണെങ്കിലും സിവിൽ കൺസ്ട്രക്ഷൻ കമ്പനിയായ ഗ്ലോബ് സിവിൽ പ്രൊജക്ട് വെള്ളിയാഴ്ച
നേട്ടമുണ്ടാക്കിയ ഓഹരിയാണ്. 5.6 ശതമാനം നേട്ടത്തോടെ 65.25 രൂപ വരെ ഓഹരി വെള്ളിയാഴ്ച കുതിച്ചു. കമ്പനിക്കെതിരായ നിയമനടപടികൾ കോടതി അവസാനിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് എക്‌സ്‌ചേഞ്ചിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഓഹരിയുടെ കുതിപ്പ്.
ഓഹരി വിശദാംശം
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയോജിത എൻജിനീയറിങ്, പൊക്യുയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയാമ് ഗ്ലോബ് സിവിൽ കൺസ്ട്രക്ഷൻ. ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക അടക്കം 11 സംസ്ഥാനങ്ങളിൽ കമ്പനിക്ക് പദ്ധതികളുണ്ട്. അടിസ്ഥാന വികസന പദ്ധതികളും നോൺ ഇൻഫ്രാ പദ്ധതികളും കമ്പനി ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
ആശ്വാസ വിധി
23 ലക്ഷം രൂപയിൽ കൂടുതൽ തുക നഷ്ടപരിഹാരം തേടിയുള്ള കേസിലാണ് ഗ്ലോബ് സിവിൽ പ്രൊജക്ട് വിജയിച്ചത്. കമ്പനിയുടെ നിർമാൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എതിർകക്ഷി കോടതിയിൽ ഹർജി നൽകിയത്. നടപ്പിലാക്കിയ ജോലികൾക്ക് കമ്പനി പൂർണമായ പെയ്‌മെന്റ് നൽകിയിട്ടുണ്ടെന്നും കുടിശികയില്ലെന്നും ഡൽഹിയിലെ ജില്ലാ കോടതി വിധിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലിശ ഉൾപ്പെടെ 23, 81,098 രൂപ തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി കോടതി തള്ളിയത്.
സെപ്റ്റംബർ പാദഫലം
മുൻ സാമ്പത്തിക വർഷത്തിലെ സമാനപാദവുമായി താരതമ്യപ്പെടുമ്പോൾ മോശം പ്രവർത്തന് ഫലമാണ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5.9 കോടി രൂപയുടെ ലാഭം കമ്പനി കഴിഞ്ഞ പാദത്തിലുണ്ടാക്കി. മുൻ സാമ്പത്തിക വർഷത്തിലിത് 11 കോടി രൂപയായിരുന്നു. വരുമാനം 161.1 കോടി രൂപയിൽ നിന്നും 93.7 കോടി രൂപയായി കുറഞ്ഞു. അതേസമയം 1000 കോടി രൂപയ്ക്ക് മുകളിൽ ഓർഡർ ബുക്കുള്ള കമ്പനിയാണ് ഗ്ലോബ് സിവിൽ പ്രൊജക്ട്സ്. 450 കോടി രൂപയുടെ ഇപിസി ഓർഡറുകൾ കമ്പനി നേടിയിട്ടുണ്ട്.
ഓഹരി വില
വെള്ളിയാഴ്ച ക്ലോസിങ് സമയത്ത് നേട്ടം നേർപ്പിച്ച് കേവലം ഒരു ശതമാനത്തിൽ താഴെ വർധനവോടെ 62.40 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 59.51 രൂപയ്ക്ക് അടുത്താണ് ഓഹരിയുള്ളത്. 95 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. മാസത്തിനിടെ 14 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. മൂന്നു മാസത്തെ ഇടിവ് 22 ശതമാനമാണ്. ഈ വർഷം ഇതുവരെ 33 ശതമാനം ഇടിവ് ഓഹരിയിലുണ്ടായി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
