5 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷംകൊണ്ട് കിട്ടിയത് 22 ലക്ഷം; അറിയണം ഈ ഓഹരിയെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ ഭാഗ്യം അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഏത് സ്‌റ്റോക്കില്‍ പൈസയിട്ടാല്‍ കൂടുതല്‍ ഗുണം ലഭിക്കും? ഈ ചോദ്യം എന്നും എപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു. കോവിഡ് മഹാമാരി നടമാടിയ പോയവര്‍ഷം അഭൂതപൂര്‍വമായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണി കാഴ്ചവെച്ചത്. പല കമ്പനികളും അമ്പരപ്പിക്കുന്ന പ്രകടനം ഇക്കാലത്ത് നടത്തി.

 

ജിഎസ്എല്ലിന്റെ കുതിപ്പ്

അത്തരമൊരു കമ്പനിയാണ് ഗ്ലോബസ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (ജിഎസ്എല്‍). കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയുടമകള്‍ക്ക് 346 ശതമാനം നേട്ടം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ ബ്രാന്‍ഡായ ജിഎസ്എല്‍ സമര്‍പ്പിച്ചത് കാണാം.

കൃത്യം ഒരു വര്‍ഷം മുന്‍പ് --- അതായത് കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 -ന് 130.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 2021 ജൂണ്‍ 18 -ന് (ഇന്നലെ) വിപണി വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ ജിഎസ്എല്ലിന്റെ ഓഹരി വില 583.65 രൂപയിലാണ് എത്തിനില്‍ക്കുന്നത്.

5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബോംബെ സൂചിക (സെന്‍സെക്‌സ്) പോലും 53 ശതമാനം മാത്രമേ ഉയര്‍ന്നിട്ടുള്ളൂവെന്ന് ഇവിടെ പ്രത്യേകം ഓര്‍മിക്കണം. ഒരു വര്‍ഷം മുന്‍പ് 5 ലക്ഷം രൂപ ഗ്ലോബസ് സ്പിരിറ്റ്‌സ് ലിമിറ്റഡില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തുക 22.35 ലക്ഷം രൂപ ആയേനെ.

ഈ വര്‍ഷം മാത്രം 81 ശതമാനം വളര്‍ച്ച കുറിക്കാന്‍ ജിഎസ്എല്ലിന് സാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 559 രൂപയിലാണ് കമ്പനി വ്യാപാരം തുടങ്ങിയത്. ക്ലോസ് ചെയ്തതാകട്ടെ 583.65 രൂപയിലും. വര്‍ധനവ് 10 ശതമാനം.

മദ്യ വിപണി

കഴിഞ്ഞ 5, 10, 20, 50, 100, 200 ദിവസങ്ങളിലെ ശരാശരി താരതമ്യം ചെയ്താലും ജിഎസ്എല്‍ ഓഹരികള്‍ അനുക്രമമായി മുന്നേറിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ വിപണിയില്‍ ജിഎസ്എല്ലിനാണ് മേല്‍ക്കൈ. 40 ശതമാനത്തിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ വാല്യൂ സെഗ്മന്റില്‍ കൂടുതല്‍ പ്രീമിയം വിലനിലവാരം ജിഎസ്എല്‍ അവകാശപ്പെടുന്നു. ഇതേസമയം, ഇഎന്‍എ ബിസിനസില്‍ (എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) കമ്പനിക്ക് സ്വാധീനം താരതമ്യേന കുറവാണ്.

മികവ്

എന്തായാലും മദ്യ വിപണിയിലെ പുതിയ അവസരങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ആവശ്യമായ കരുനീക്കം നടത്തുന്നതില്‍ ജിഎസ്എല്‍ മാനേജ്‌മെന്റിനുള്ള മികവ് മിക്ക ബ്രോക്കറേജുകളും എടുത്തുപറയുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എഥനോള്‍ സംഭരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കമ്പനിയുടെ ഇഎന്‍എ വരുമാനത്തെ സ്വാധീനിക്കുമെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

മാർച്ച് പാദം

മാര്‍ച്ച് പാദം 161.02 ശതമാനം വര്‍ധനവാണ് അറ്റാദയത്തില്‍ ഗ്ലോബസ് സ്പിരിറ്റ്‌സ് ലിമിറ്റഡ് കുറിച്ചത്. പോയവര്‍ഷം കമ്പനിയുടെ അറ്റാദായം 19.40 കോടി രൂപയില്‍ നിന്നും 50.64 കോടി രൂപയായി ഉയര്‍ന്നു. മദ്യവില്‍പ്പനയിലും 31.37 ശതമാനം വളര്‍ച്ച കണ്ടെത്താന്‍ ജിഎസ്എല്ലിന് സാധിച്ചിട്ടുണ്ട്. 2020 മാര്‍ച്ചില്‍ 271.51 കോടി രൂപയുണ്ടായിരുന്ന വില്‍പ്പന ഇക്കുറി 356.68 കോടി രൂപയിലെത്തി.

മാർജിൻ

വില്‍പ്പന വര്‍ധിച്ചതും മൂല്യം കൂടിയതും അടിസ്ഥാനപ്പെടുത്തി ഉപഭോക്തൃ ബിസിനസിലുള്ള കമ്പനിയുടെ വിഹിതം 35 ശതമാനത്തില്‍ നിന്നും 43 ശതമാനമായും വളര്‍ന്നു. പലിശ, നികുതി മുതലായവയ്ക്ക് മുന്‍പുള്ള ജിഎസ്എല്ലിന്റെ വരുമാന മാര്‍ജിന്‍ (EBITDA) 1,140 ബേസിസ് പോയിന്റ് കൂടി 24.9 ശതമാനത്തിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം മാര്‍ജിന്‍ 13.5 ശതമാനമായിരുന്നു.

English summary

Globus Spirits Share Price Spiked, Shareholders Received More Than 300 Percent Returns In Past One Year

Globus Spirits Share Price Spiked, Shareholders Received More Than 300 Percent Returns In Past One Year. Read in Malayalam.
Story first published: Saturday, June 19, 2021, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X