കൊച്ചി: ബിസിനസും സുസ്ഥിരതയും കൈകോര്‍ത്ത് പോവുന്നത് അംഗീകരിച്ച് ഗോദ്റെജ് ആന്‍ഡ് ബോയ്സ് എംഎഫ്ജി കമ്പനി ലിമിറ്റഡ്, കാര്യക്ഷമമായ ഊര്‍ജ ഉപയോഗത്തിന്, ഗ്ലോബല്‍ ഇപി100 സംരംഭത്തില്‍ പങ്കാളികളായി തങ്ങളുടെ പതിജ്ഞാബദ്ധത പ്രഖ്യാപിച്ചു. അലയന്‍സ് ടു സേവ് എനര്‍ജിയുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് ഗ്രൂപ്പാണ് ഇപി100 സംരംഭത്തെ നയിക്കുന്നത്.
2030ല്‍ (എഫ്വൈ 17 ബേസ്ലൈന്), ഊര്‍ജ ഉല്പാദനക്ഷമത ഇരട്ടിയാക്കുമെന്നും എനര്‍ജി മാനേജ്മെന്റ് സിസ്റ്റം (എന്‍എംഎസ്) നടപ്പിലാക്കുമെന്നും ഗോദ്റെജ് ആന്‍ഡ് ബോയ്സ് പ്രതിജ്ഞ ചെയ്യുന്നു. ഊര്‍ജ കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍ കൈക്കൊള്ളുക, കാര്യക്ഷമമല്ലാത്ത പദ്ധതികള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങി ഉല്പാദന പ്ലാന്റുകളിലുടനീളമുള്ള വിവിധ കാര്യക്ഷമത നടപടികളിലൂടെ കമ്പനി അതിന്റെ ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിന് നിരന്തരമായ ശ്രമങ്ങളും നടത്തുന്നുണ്ട്.

2030ല്‍ കാര്‍ബണ്‍ തീവ്രത 60% കുറയ്ക്കാനാണ് ഗോദ്റെജ് ആന്‍ഡ് ബോയ്സ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബിസിനസുകളിലുടനീളം കുറഞ്ഞ കാര്‍ബണ്‍ രീതികള്‍ പിന്തുടരുന്നതിന് കമ്പനി വിവിധ നടപടികള്‍ സ്വീകരിക്കും.2030 ല്‍ ഓര്‍ഗനൈസേഷനിലുടനീളം ഊര്‍ജ മാനേജ്മെന്റ് സിസ്റ്റം (എന്‍എംഎസ്) പ്രയോഗത്തില്‍ വരുത്തുക,ഊര്‍ജ സംരക്ഷണ നടപടികളും കാര്യക്ഷമത പരിപാടികളും നടപ്പിലാക്കുക,പുനരുപയോഗ ഊര്‍ജത്തിന്റെ തോത് വര്‍ധിപ്പിക്കുക ഊര്‍ജ കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍ തെരഞ്ഞെടുക്കുക
ഡീകാര്ബണൈസേഷന്, ഊര്‍ജ കാര്യക്ഷമത, സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥയുടെ ഉന്നമനം എന്നിവയിലേക്കുള്ള യാത്രയെ, നവീകരണവും സുസ്ഥിരതയും സഹായിക്കുമെന്ന ഞങ്ങളുടെ ആഴത്തിലുള്ളതും സ്ഥിരവുമായ വിശ്വാസത്തിന്, ഞങ്ങളുടെ ഗുഡ് ആന്‍ഡ് ഗ്രീന്‍ സംരംഭം അടിവരയിടുന്നുവെന്ന് ഗോദ്റെജ് ആന്‍ഡ് ബോയ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജംഷിദ് ഗോദ്റെജ് പറഞ്ഞു. ഇപി100 സംരംഭം വഴി മറ്റൊരു ആഗോള ലക്ഷ്യത്തിനായി പ്രതിജ്ഞാബദ്ധതരായതിലും മികച്ച കാര്യക്ഷമമായ ഊര്‍ജ ഉപയോഗത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
