സ്വർണ വിലയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. കഴിഞ്ഞ വ്യാപാര സെഷനുകളിലെല്ലാം വില കൂടിയും കുറഞ്ഞും മാറിമറിയുകയായിരുന്നു. ഇന്നലെ ഇന്ത്യൻ വിപണിയിൽ സ്വർണ വില ഉയർന്നു. അടുത്ത സെഷനിൽ ഈ വിലയിലും ഇടിവ് സംഭവിച്ചേക്കാം. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് ഇന്ത്യൻ വിപണിയെ ബാധിക്കുന്നത്. നിലവിലെ സാഹചര്യം കണക്കാക്കിയാൽ ഒരു പവൻ സ്വർണ വില 1 ലക്ഷം എന്ന സംഖ്യ ഭേദിക്കും.
എന്നാൽ വിവിധ സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം അനുസരിച്ച് സ്വർണ വില 1 ലക്ഷത്തിലേക്ക് എത്തിയാലും വില കുത്തനെ ഇടിയാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ആഗോള തലത്തിലെ മാറ്റങ്ങളെല്ലാം സ്വർണ വിലയെ പലതരത്തിൽ സ്വാധീനിക്കുന്നുണ്ട്. സ്വർണ വില വർദ്ധിക്കുന്നത് നിക്ഷേപകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുന്നുമുണ്ട്. എന്നാൽ സ്വർണം വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും സ്വർണ വിലയിലെ കുതിപ്പ് നഷ്ടം മാത്രം നൽകുന്നു.
ട്രംപിന്റെ വ്യാപാര നയങ്ങളും ഇന്ത്യയുടെ നിലപാടും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ലോകത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്, പ്രത്യേകിച്ച് വ്യാപാര രംഗത്ത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നെങ്കിലും യുഎസ്സിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായി, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചേക്കുമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് യുഎസിനെ പിണക്കാൻ സാധിക്കില്ല. ഇതാണ് പ്രധാനമായും യുഎസിൻ്റെ ചില സമ്മർദ്ദങ്ങൾക്ക് ഇന്ത്യ പിടി കൊടുക്കുന്നത്. ട്രംപിൻ്റെ വ്യാപാര യുദ്ധം മൂലം സ്വർണ വിലയും കുതിക്കുന്നു. അതായത് യുദ്ധം, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി വിവിധ പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ ആളുകൾ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുകയും, സ്വർണത്തിൽ നിക്ഷേപം നടത്തുകയും ചെയ്യും. ഇത് സ്വർണ വില കുതിക്കാനും വഴിയൊരുക്കും.

സ്വർണ വിപണിയിലെ നിലവിലെ പ്രതിസന്ധി
സ്വർണ വില ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്വർണം വാങ്ങുന്നവരേക്കാൾ കൂടുതൽ സ്വർണം വിൽക്കുന്നവരാണ്. ഇത് വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാരണം ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ലാത്ത അവസ്ഥയായി. മാത്രമല്ല വിൽക്കാനെത്തുന്നവർക്ക് കൃത്യമായി പണം നൽകാനും സാധിക്കുന്നില്ല. ഇത് വ്യാപാരികൾക്കിടയിൽ ആശങ്ക ഉയർത്തുന്നു.
ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1 ലക്ഷം രൂപ കൈവശമുണ്ടായിരിക്കണം. എന്നാൽ വിൽക്കുമ്പോൾ അത്രയും രൂപ പോലും ലഭിക്കുന്നില്ല എന്നത് നഷ്ടം വരുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
വ്യാപാരികളുടെ മുന്നറിയിപ്പ്
സ്വർണ വിലയിൽ ഇനിയും വമ്പൻ കുതിപ്പ് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഭാവി സുരക്ഷിതമാക്കാൻ ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ നൽകണമെന്നാണ് സാമ്പത്തിക വിദഗ്ദർ നിർദ്ദേശിക്കുന്നത്. അതായത് ലാഭം പ്രതീക്ഷിച്ച് സ്വർണം വാങ്ങിക്കൂട്ടിയാൽ ചിലപ്പോൾ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് സ്വർണ വില ഇടിഞ്ഞേക്കാം.
നിക്ഷേപമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ആഭരണങ്ങൾക്ക് പകരം സ്വർണ നാണയങ്ങളും, സ്വർണ്ണക്കട്ടികളും വാങ്ങാനാണ് വ്യാപാരികൾ നിർദ്ദേശിക്കുന്നത്. കാരണം, ആഭരണങ്ങൾ വിൽക്കുമ്പോൾ പണിക്കൂലി, തേയ്മാന നഷ്ടം തുടങ്ങി വിവിധ ഘടകങ്ങളിൽ വില കുറച്ച ശേഷമുള്ള തുകയാണ് ലഭിക്കുന്നത്. അതായത് 1 ലക്ഷം രൂപക്ക് വാങ്ങിയ സ്വർണത്തിന് വിൽക്കുമ്പോൾ 90,000 രൂപ പോലും ലഭിക്കില്ലെന്ന് സാരം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications