കഴിഞ്ഞ കുറേ നാളുകളായി മലയാളികളുടെ ഉറക്കം കളയുന്നത് സ്വർണമാണ്. ഓരോ ദിവസം കഴിയുമ്പോഴും മാറി മറിയുകയാണ് പൊന്നിന്‍റെ വില. 2025-ൽ മാത്രം ഏകദേശം 45 ശതമാനത്തിന് മുകളിലാണ് സ്വർണത്തിന് വില കൂടിയത്. പവന്‍റെ വില 95,000 രൂപയും കടന്ന് കുതിച്ചു. ഒക്ടോബർ 17-ആം തീയ്യതിയാണ് പവന്‍റെ വില 97,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. അതോടെ ഉടൻ സ്വർണവില ഒരുലക്ഷം കടക്കുമെന്ന് എല്ലാവരും പേടിച്ചു. എന്നാൽ അതുണ്ടായില്ല. ലക്ഷത്തിലേക്ക് കാലെടുത്ത് വയ്ക്കാതെ സ്വർണവില താഴേക്ക് ഇറങ്ങി.
കുതിപ്പിന് കാരണം നിരവധി
ഭൗമരാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ, അമേരിക്കയുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ, യുഎസ് സർക്കാരിന്റെ ഷട്ട്ഡൗൺ, ഡോളറിന്റെ മൂല്യത്തകർച്ച തുടങ്ങി സ്വർണവിലയെ സ്വാധീനിച്ച ഘടകങ്ങൾ നിരവധിയാണ്. കേന്ദ്ര ബാങ്കുകളുടെ സ്ഥിരമായ വാങ്ങൽ, ഇടിഎഫ് ഡിമാൻഡ് വർദ്ധനവ് തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിച്ചു. ഈ വർഷം ഇതുവരെ 17 ശതമാനം വർധനവാണ് ഇടിഎഫ് നിക്ഷേപ ആവശ്യകതയിലുണ്ടായത്.
ഇടിഞ്ഞത് 8 ശതമാനം
97,360 രൂപ എന്ന ചരിത്ര വിലയിൽ നിന്നും ഏകദേശം 8 ശതമാനത്തോളം ഇതുവരെ സ്വർണവില ഇടിഞ്ഞു. നവംബർ ഒന്നിന് സ്വർണം പവന് 90,200 രൂപയാണ് വില. അതായത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 7,160 രൂപ കുറഞ്ഞു. പണപ്പെരുപ്പ പ്രതീക്ഷകൾ കുറഞ്ഞതും, സ്ഥാപന നിക്ഷേപകർ ലാഭം എടുത്തതും, യു.എസ്. ബോണ്ട് യീൽഡിൽ താൽക്കാലികമായി വർദ്ധനവുണ്ടായതുമെല്ലാാണ് വിലയെ താഴേക്ക് വീഴ്ത്തിയത്. ഒക്ടോബർ 30-ആം തീയ്യതി 88,360 രൂപ എന്ന നിലയിലേക്ക് പവന്‍റെ വില വീണിരുന്നു.

വില കൂടുതൽ താഴേക്ക് വീഴുമോ..?
സ്വർണവിലയിലെ ഇടിവ് ഭാവിയിലും തുടരുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. എന്നാൽ അതുണ്ടാകില്ലെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ശക്തമായ മുന്നേറ്റത്തിനും യുഎസ്-ചൈന പിരിമുറുക്കങ്ങൾ അയഞ്ഞതിനും ശേഷമുള്ള ഒരു തിരുത്തൽ മാത്രമാണ് ഇപ്പോഴത്തെ വിലയിടിവെന്നാണ് പൃഥ്വിഫിൻമാർട്ട് കമ്മോഡിറ്റി റിസർച്ചിൻ്റെ മനോജ് കുമാർ ജെയിൻ പറയുന്നത്. ആഗോള നിക്ഷേപകർക്ക് സ്വർണ്ണത്തിലുള്ള താൽപ്പര്യം ഇപ്പോഴും ശക്തമാണെന്നും, സെൻട്രൽ ബാങ്കുകളുടെ വാങ്ങലും വൈവിധ്യവൽക്കരണ പ്രവണതകളും ഇതിന് സഹായകമാകുന്നുണ്ടെന്നും ജെയിൻ സൂചിപ്പിച്ചു.
യാര്‍ഡേനി റിസര്‍ച്ചിന്റെ പ്രസിഡന്റും മാര്‍ക്കറ്റ് വിദഗ്ധനുമായ എഡ് യാര്‍ഡേനി, സ്വര്‍ണ്ണത്തെക്കുറിച്ചുള്ള തന്റെ മുന്‍ ബുള്ളിഷ് പ്രവചനങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ യാഥാര്‍ത്ഥ്യമായിട്ടുണ്ടെന്ന് നിരീക്ഷിച്ചു. 2026ല്‍ 5,000 ഡോളര്‍ എന്ന ലക്ഷ്യം ഞങ്ങള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുണ്ട്, നിലവിലെ വേഗത തുടര്‍ന്നാല്‍, ഈ ദശകം അവസാനിക്കുന്നതിന് മുമ്പ് അത് 10,000 ഡോളറിലെത്താം' യാര്‍ഡേനി കൂട്ടിച്ചേര്‍ത്തു. സ്വർണ്ണവിലയിൽ സമീപകാലത്ത് ഇടിവുണ്ടായെങ്കിലും, ഈ മാസം നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് റിലയൻസ് സെക്യൂരിറ്റീസിലെ ജിഗർ ത്രിവേദിയെ ഉദ്ധരിച്ച് എക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

മാറ്റമില്ലാതെ സ്വര്‍ണ്ണം, വെള്ളി നിരക്ക്; വിലയെ ബാധിക്കുന്ന ഘടകങ്ങള്‍, ഭാവി സൂചനകള്‍

മാർച്ച് മാസം സ്വർണവില പൊട്ടി വീണു, ഇതുവരെ കുറഞ്ഞത് 10000 രൂപ, ഇനി പവന്‍റെ വില കൂടിയാലും പേടി വേണ്ട

അറിഞ്ഞില്ലേ, സ്വർണവില ഇന്ന് കുറഞ്ഞിട്ടുണ്ട്; ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് അടുക്കുന്നു, ഒരുപവൻ വാങ്ങാൻ ഇതുമതി

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

തുടർച്ചയായി കുറഞ്ഞ് സ്വർണവില, പക്ഷെ അധികം സന്തോഷം വേണ്ട, കാരണം അറിയുമ്പോൾ ഞെട്ടരുത്

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്‍റെ വിലയിലെ മാറ്റം അറിയാം

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം



Click it and Unblock the Notifications