വിവാഹ സീസണും ആഘോഷ സീസണും ഒന്നിച്ചെത്തുന്ന സമയത്ത് സ്വർണത്തിന് തിളക്കം കൂടും. സ്വര്‍ണം വാങ്ങാനുള്ള തിരക്കുകള്‍ തുടങ്ങുന്നതോടെ സ്വർണ വില പറക്കുന്നതാണ് പതിവ്. വാങ്ങുന്നവര്‍ക്കും അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നവര്‍ക്കും ചെറിയ ആശ്വാസം ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിൽ സ്വർണ വില നൽകി. ശനിയാഴ്ച പവന് 160 രൂപ വര്‍ധിച്ച് 43,920 രൂപയിലാണ് സ്വർണ വിലയെങ്കിലും വിവാഹ സീസണില്‍ 43,600 രൂപയിലേക്ക് താഴ്ന്ന സാഹചര്യം സെപ്റ്റംബറിലുണ്ടായിരുന്നു.
ഇപ്പോഴുള്ള കുറവ് എല്ലാ കാലവും തുടരണമെന്നില്ല. അതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പരിഗണിക്കാവുന്നൊരു സ്കീമാണ് ഗോൾഡ് ഹാർവെസ്റ്റ് സ്കീം. വലിയ തുക ഒന്നിച്ച് ഈടാക്കി സ്വര്‍ണം വാങ്ങുന്നതിന് ബദലായി ഗോള്‍ഡ് ഹാര്‍വെസ്റ്റ് സ്കീം ഉപയോഗിക്കാം.
ഗോൾഡ് ഹാർവെസ്റ്റ് സ്കീം
ജുവലറികൾ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരുക്കുന്നൊരു സേവിംഗ്‌സ് പദ്ധതിയാണ് ഗോൾഡ് ഹാർവെസ്റ്റ് സ്കീം. നിശ്ചിത മാസ കാലവധിയുള്ള പദ്ധതിയിൽ മാസ തവണകളടയ്ക്കാൻ താൽപര്യമുള്ളവർക്ക് ചേരാം. 10 മുതല്‍ 12 മാസത്തേക്കാണ് പൊതുവെ ഗോൾഡ് ഹാർവെസ്റ്റ് സ്കീം ഉണ്ടാകുന്നത്. കാലാവധിയില്‍ ലഭ്യമായ തുകയ്ക്ക് സ്വര്‍ണം വാങ്ങാവുന്നതാണ് പദ്ധതിയുടെ രീതി. ബോണസ്, അധിക ഡിസ്‌ക്കൗണ്ട്, പണിക്കൂലിയില്‍ ഇളവ് എന്നിവ ഗോൾഡ് ഹാർവെസ്റ്റ് സ്കീമിൽ ജുവലറികൾ വാഗ്ദാനം ചെയ്യാറുണ്ട്.

ബോണസ് ലഭിക്കും
മാസത്തില്‍ 1,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ഗോൾഡ് ഹാർവെസ്റ്റ് സ്കീമിൽ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുക, കാലാവധി എന്നിവ ജുവലറി അനുസരിച്ച് വ്യത്യാസപ്പെടും. കാലാവധിയെത്തുമ്പോൾ ജുവലറികള്‍ വ്യത്യസ്ത അളവില്‍ ബോണസുകള്‍ നല്‍കും. 10 മാസത്തേക്ക് 55 ശതമനം, 11 മാസത്തേക്ക് 65 ശതമാനം 12 മാസത്തേക്ക് 75 ശതമാനം എന്നിങ്ങനെയാണ് പൊതുവെ ബോണസ് നൽകുന്നത്.
പ്രതിമാസ അടവ് തുകയ്ക്ക് മുകളിലാണ് ബോണസ് ലഭിക്കുക. 5 ലക്ഷം രൂപ പ്രതിമാസം 10 മാസത്തേക്ക് നിക്ഷേപിച്ചൊരാള്‍ക്ക് 55 ശതമാനം ബോണസ് ലഭിച്ചാല്‍ 2.75 ലക്ഷം രൂപ ലഭിക്കും. 5 ലക്ഷം രൂപ 12 മാസത്തേക്ക് നിക്ഷേപിച്ചാല്‍ 13-ാം മാസം പിന്‍വലിക്കുമ്പോള്‍ 3.75 ലക്ഷം ബോണസ് ലഭിക്കും.
തനിഷ്ക് ഗോൾഡ് ഹാർവെസ്റ്റ് സ്കീം
രാജ്യത്തെ പ്രമുഖ ജുവലറിയായ തനിഷ്കിലെ ഗോൾഡ് ഹാർവെസ്റ്റ് സ്കീം പ്രവർത്തിക്കുന്നത് പരിശോധിക്കാം. മാസം 2,000 രൂപ മുതൽ 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. 10 മാസത്തേക്ക് സ്ഥിരമായി അടയ്‌ക്കേണ്ട തുകയുടെ ആദ്യ ഗഡുവിന്റെ 75 ശതമാ വരെ പ്രത്യേക കിഴിവ് ലഭിക്കും.
മാസം 5,000 രൂപ തനിഷ്‌ക് ഗോള്‍ഡ് ഹാര്‍വെസ്റ്റ് പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 10-ാം മാസത്തില്‍ 50,000 രൂപയുടെ നിക്ഷേപമാകും. പ്രതിമാസ ഗഡുവിന്റെ 75 ശതമാനം തുകയാണ് ഇവിടെ ഇളവ് ലഭിക്കുക. അതുപ്രകാരം 53,750 രൂപയുടെ ആഭരണം വാങ്ങാന്‍ സാധിക്കും. ഈ പദ്ധതിക്ക് ടിഡിഎസ് ബാധകമാകില്ലെന്ന് തനിഷ്‌ക് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.
നേട്ടമോ നഷ്ടമോ
വലിയ തുക ഒന്നിച്ചെടുക്കാതെ സ്വർണം വാങ്ങാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ ഗുണം. എന്നാൽ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ പരിശോധിക്കുമ്പോൾ നിക്ഷേപമെന്ന നിലയ്ക്ക് നഷ്ടമാണ് ഈ പദ്ധതി. വെറും 1 ശതമാനം മാത്രമാണ് നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്നത്. ഒരു വർഷത്തേക്ക് ആർഡി ആരംഭിക്കുകയോ 3-5 വർഷത്തിന് ശേഷം വരുന്ന ആവശ്യമാണെങ്കിൽ മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ചെയ്താലോ ഉയർന്ന വരുമാനം ഉണ്ടാക്കാം. തുക ഉപയോഗിച്ച് പിന്നീട് സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
