മലയാളികളുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ആഭരണമാണ് സ്വർണം. എന്നാൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോകുന്നത് എല്ലാവരുടേയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. പവന് 640 രൂപ കൂടി 79,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
വില റെക്കോർഡിൽ തുടരുന്നത് കൊണ്ടുതന്നെ സ്വർണം വാങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഏന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ പരിഗണിക്കേണ്ട ചില പ്രധാന ചോദ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. സ്വര്‍ണം ബിഐഎസ് ഹാള്‍മാര്‍ക്ക് ഉള്ളതാണോ?
ഹാൾമാർക്ക് എന്നത് ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഒരു ഔദ്യോഗിക അടയാളമാണ്. ഇത് ആഭരണങ്ങൾ BIS മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുനൽകുന്നു. ഇന്ത്യയിലുടനീളം 13,700 ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി ഷോറുമൂകളും 435 ബിഐഎസ് അംഗീകൃത അസേയിംഗ്-ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളുമുണ്ട്.
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുണ്ടെങ്കിലും ചില ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും സംബന്ധിച്ച് ആശങ്കകള്‍ ബാക്കിനില്ക്കുന്നു.
അതുകൊണ്ടുതന്നെ വാങ്ങുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബിഐഎസ്) പ്രകാരമുള്ള ജ്വല്ലറിയില്നിന്നുതന്നെയായിരിക്കണം. ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ പൂര്‍ണ പട്ടിക ബിഐഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാള്‍മാര്‍ക്കിംഗിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയും ആശങ്കയുമുണ്ടെങ്കില്‍ ബിഐഎസ്-മായി ബന്ധപ്പെടാം.
2. ഗ്രാം അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ വില പരിശോധിക്കുക
എപ്പോഴും സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കൃത്യമായി മനസിലാക്കണം. കാരണം ഓരോ നഗരത്തിലും ഗ്രാമിന്റെ വിലയില്‍ വ്യത്യാസം കണ്ടേയ്ക്കാം. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ വില കൃത്യമായി അറിയണമെങ്കില്‍ അറിയപ്പെടുന്ന ഒന്നില്‍കൂടുതല്‍ ജ്വല്ലറികളില്‍ അന്വേഷിക്കുക എന്നതാണ്. അതല്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് വിശ്വാസ്യതയുള്ള വെബ്സൈറ്റുകളില്‍ പോയി വില പരിശോധിക്കണം.

3. സ്വര്‍ണം തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥ
വാങ്ങിയ സ്വര്‍ണം കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുകൊണ്ടുവന്ന് മറ്റൊരു ഡിസൈനിലുള്ളത് മാറ്റിയെടുക്കുമ്പോഴുള്ള വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇങ്ങനെ മാറ്റിയെടുക്കുമ്പോള്‍ വ്യാപാരി നിങ്ങള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്കാന് തയാറുണ്ടോ എന്ന് അന്വേഷിക്കുക. വാങ്ങിയ സ്വര്‍ണത്തെക്കുറിച്ച് നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കില്‍, മിക്ക വലിയ സ്വര്‍ണ വ്യാപാരികളും ഇന്നത്തെ കാലത്ത് അതതു സമയത്തെ നിരക്കനുസരിച്ച് സ്വര്‍ണം തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കാറുണ്ട്. പക്ഷേ തേയ്മാനത്തിനോ പണിക്കൂലിക്കോ നിങ്ങള്‍ മുടക്കിയ തുക ഇവര്‍ തിരിച്ചുനല്കണമെന്നില്ല. സ്വര്‍ണം തിരിച്ചെടുക്കുമെന്ന ഉറപ്പുമാത്രമേ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ സ്വര്‍ണം മാറ്റിയെടുക്കുന്നതിനോ തിരിച്ചെടുക്കുന്നതിനോ എന്തെങ്കിലും കാലാവധിയുണ്ടോ എന്നും അന്വേഷിക്കുക.
4. ബില്ല് വാങ്ങുക
സ്വർണം വാങ്ങുമ്പോൾ നിര്‍ബന്ധമായും ബില്ലു വാങ്ങണം. അര ലക്ഷത്തിനു മുകളില്‍ രൂപയ്ക്ക് സ്വര്‍ണം വാങ്ങുകയാണെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നൽകേണ്ടിവരും. അതുകൊണ്ടുതന്നെ എല്ലാ വിശദാംശങ്ങളുമുള്ള ബില്ലു വാങ്ങുന്നത് ഇടപാടിന് സുതാര്യത നല്‍കുകയും ആത്മവിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു. എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് ഒരു ഉപഭോക്തൃകോടതിയെ സമീപിക്കേണ്ടിവന്നാല്‍ ബില്ല് തെളിവായി ഉപയോഗിക്കാൻ കഴിയും. അതുമാത്രമല്ല രാജ്യത്തെ സ്വര്‍ണവിപണി സുതാര്യമാകുമെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ സംഭാവനയും ഇതിലൂടെ സാധ്യമാകുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
