മെയ് മാസം വിലയിൽ പുതിയ റെക്കോർഡുകൾ തീർത്ത സ്വർണം ജൂൺ മാസത്തിൽ താഴേക്ക് വരികയാണ്. ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്നതാണ് സ്വർണത്തിന്‍റെ ഈ തിരിച്ചിറക്കം. ജൂൺ മാസം ആദ്യ മുന്ന് ദിവസത്തിനുള്ളിൽ തന്നെ ഏകദേശം 400 രൂപയോളം ഒരു പവന് കുറഞ്ഞു.
ഇന്നത്തെ വില
പവന് 53,200 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് സ്വർണവിലയിൽ 320 രൂപ കുറഞ്ഞു. അതോടെ പവന്‍റെ വില 52,880 രൂപയിലേക്കെത്തി. ഗ്രാമിന് 6,610 രൂപ.
പവന്‍റെ വില 53,000 രൂപയ്ക്ക് താഴേക്കെത്തുന്നത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്. മെയ് 1-ആം തീയ്യതിയാണ് ഇതിന് മുൻപ് സ്വർണവില 53,000ൽ താഴ്ന്നത്. 53,440 രൂപയായിരുന്നു അന്നത്തെ വില.

കുറഞ്ഞത് 2,240 രൂപ
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണത്തിന് 14 ദിവസത്തിനിടെ കുറഞ്ഞത് 2240 രൂപയാണ്.
പവൻ വാങ്ങാൻ 56,500 രൂപ നൽകണം
സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ വേണ്ടി വരും എന്ന് നമുക്ക് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 56,500 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം തിങ്കളാഴ്ച്ച രാവിലെ ചെറിയ നഷ്ടം നേരിടുന്നു. ട്രോയ് ഔൺസിന് 4.60 ഡോളർ (0.20%) താഴ്ന്ന് 2,321.51 ഡോളർ എന്നതാണ് നിലവാരം.
വില കുറയാൻ കാരണം
ഫെഡ് പലിശ നിരക്കുകൾ സംബന്ധിച്ച അവ്യക്തതകൾ തുടരുന്നത് പാശ്ചാത്യ നിക്ഷേപകർ സ്വർണ്ണത്തിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമായിട്ടുണ്ട്. ഈ വർഷം നാല് തവണ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ യു.എസിലെ പണപ്പെരുപ്പം താഴ്ന്നു നിൽക്കാത്ത സാഹചര്യമാണ് നിലവിലേത്. ഇതിനാൽ പലിശ നിരക്കുകൾ എപ്പോൾ കുറയ്ക്കുമെന്നതിനെ സംബന്ധിച്ച് കൃത്യതയില്ല. ചൈനയിലെ റീടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞു നിൽക്കുന്നതും സ്വർണ്ണത്തിന്റെ വില താഴ്ത്തി നിർത്തുന്ന ഘടകങ്ങളിലൊന്നാണ്.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
4 വർഷം കൊണ്ട് കൂടിയത് 25,000 രൂപ
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
