സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ ചലനം. റെക്കോർഡ് വിലയിൽ നിന്ന് ഇന്നലെ താഴ്ന്നിറങ്ങിയതോടെ അൽപം ആശ്വാസം വന്നിരുന്നു. ഇന്ന് വീണ്ടും ചെറിയ തോതിൽ സ്വർണ വിലയിൽ മാറ്റം വന്നു. വരും ദിവസങ്ങളിലും സ്വർണ വിലയിൽ ചലനമുണ്ടായാൽ സാധാരണക്കാർക്ക് സന്തോഷിക്കാനുള്ള കാരണമാവും. ഇന്നലെ ഗ്രാമിന് 70 രൂപ ഒറ്റയടിക്ക് കുറഞ്ഞെങ്കിൽ ഇന്ന് 5 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.
ഇന്നത്തെ സ്വർണവില
കേരളത്തിൽ ഗ്രാമിന് 5 രൂപ കുറഞ്ഞു 7025 രൂപയായി. പവൻ വില 56200 രൂപയായി കുറഞ്ഞു. അതായത് 40 രൂപ പവന് കുറഞ്ഞു. ഇന്നലെ കേരളത്തിൽ പവന് 56240 രൂപയായിരുന്നു വില. ഇന്നലെ ഉണ്ടായ ഇടിവിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്നത്തെ മാറ്റം ചെറുതാണ്. കഴിഞ്ഞ ഒരാഴാഴ്ചക്കിടെ ഉണ്ടായ ഏറ്റവും കുറവ് വിലയാണ് ഇന്നത്തെ ഈ ഇടിവ്. 18 കാരറ്റ് സ്വർണ വിലയിലും മാറ്റം വന്നിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,805 രൂപയിലെത്തി.
അഞ്ച് രൂപ കുറഞ്ഞു
എന്തുകൊണ്ടാണ് വെറും അഞ്ചു രൂപ മാത്രം കുറഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ടോ? അഞ്ചു രൂപ വെറും നിസാര തുകയല്ല. അതായത്, രാജ്യാന്തര സ്വർണവില, ഡോളറിന്റെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഇടാക്കുന്ന വില (ബാങ്ക് റേറ്റ്), മുംബൈ വിപണിയിലെ വില, വ്യാപാരികളുടെ ലാഭമാർജിൻ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് സ്വർണ വിലയിൽ വ്യത്യാസം വരുന്നത്.
രാജ്യാന്തര വില ഔൺസിന് 2,605 ഡോളർ വരെ താഴ്ന്നെങ്കിലും ഇന്ന് 2,612 ഡോളറിലേക്ക് കയറിയിട്ടുണ്ട്. ഡോളറിനെതിരെ കനത്ത സമ്മർദ്ദമാണ് രൂപ നേരിടുന്നത്. എങ്കിലും റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് 84ലേക്ക് മൂല്യം ഇടിയാതെ പിടിച്ചുനിൽക്കാന്‍ സാധിച്ചു.
ഇതു കൊണ്ടാണ് ഇന്നത്തെ വിലയിൽ നേരിയ ചലനമുണ്ടാവാൻ കാരണമായത്. നിരവധി ഘടകങ്ങളാണ് സ്വർണ വിലയെ നയിക്കുന്നതെന്ന് വ്യക്തമാണ്. വിലക്കയറ്റം ഉണ്ടാവുന്നതും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ മൂലമാണ്.

സ്വർണാഭരണത്തിന്റെ ഇന്നത്തെ വില
ഇന്നത്തെ സ്വർണവില പവന് 56,200 രൂപയാണ്. എന്നാൽ ഒരു സ്വർണാഭരണം വാങ്ങാൻ ഈ തുക മാത്രം മതിയാവില്ല. അതിനു മറ്റു ചാർജുകളും ഈടാക്കുന്നു. അതായത്, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകളും സ്വർണത്തിന്റെ വിലക്കൊപ്പം ചേർക്കുന്നു.
അപ്പോൾ ഏകദേശം 60000 നു മുകളിൽ സ്വർണാഭരണത്തിനു വിലയാവും. കൃത്യമായി പറഞ്ഞാൽ പണിക്കൂലി മിനിമം 5 ശതമാനം കണക്കാക്കിയാൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 60,835 രൂപ വേണം. ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 7,604 രൂപ കൈവശം ഉണ്ടായിരിക്കണം.
വേഗം ബുക്ക് ചെയ്തോളൂ....
ഇന്നത്തെ വില അടിസ്ഥാനമാക്കി നോക്കിയാൽ ഉടൻ തന്നെ സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. നിലവിലുള്ള ഇടിവ് ഒരുപക്ഷേ നിലനിൽക്കണമെന്ന് നിർബന്ധമില്ല. നിലവിലെ ആഭരണത്തിന്റെ വില പ്രകാരം 60,835 രൂപയാണ്. ഒരു പത്ത് പവൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 6 ലക്ഷത്തിനു മുകളിൽ തുക കൈവശം ഉണ്ടായിരിക്കണം.
വിവാഹം പോലുള്ള ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നവർ ഉടൻ തന്നെ സ്വർണം ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ബെസ്റ്റ്. ഒറ്റ തവണയായി വാങ്ങാതെ ഘട്ടം ഘട്ടമായി വാങ്ങിയാൽ ഇതിലും വില കുറയുമ്പോൾ നേരിയ തോതിൽ നിങ്ങൾക്ക് ലാഭം ഉറപ്പിക്കാം.
വെള്ളിയാഴ്ച സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ് സംഭവിക്കാം
അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞ് സാമ്പത്തിക മാന്ദ്യത്തിനോട് അടുത്തിരുന്നു. എന്നാൽ നിലവിൽ മാന്ദ്യമില്ല. പക്ഷേ അത് സ്വർണവിലയുടെ കാര്യത്തിൽ നിർണായകമാണ്. അമേരിക്കയിലെ സെപ്റ്റംബർ മാസത്തെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് വെള്ളിയാഴ്ച പുറത്തുവരും. അതിനാൽ സ്വർണ വിലയിൽ കാര്യമായ ചലനം സംഭവിക്കുമോ എന്നത് വെള്ളിയാഴ്ച വ്യക്തമാവും.


Click it and Unblock the Notifications