സ്വർണത്തിന്‍റെ തിളക്കം കുറയുന്നു, ഇന്നും വില താഴേക്ക് വീണു, ആഭരണം വാങ്ങാൻ തിരക്ക് വേണ്ടെന്ന് വിദഗ്ധർ
സംസ്ഥാനത്തെ സ്വർണവില താഴേക്ക് വീഴുകയാണ്. ജനുവരി 29-ആം തീയ്യതി രേഖപ്പെടുത്തിയ 1,31,160 രൂപ രൂപയിൽ നിന്നും ഏകദേശം 20,000 രൂപ വരെ ഇതുവരെ കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വില താഴേക്ക് പോയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകും.
ഇന്നത്തെ സ്വർണവില
പവന് 1,13,240 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില കുറഞ്ഞു.പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്. ഇന്ന് പവന് 1,11,720 രൂപയും ഗ്രിമിന് 13,965 രൂപയുമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
വില കുറയാൻ കാരണം
ഡോളര്‍ ശക്തമാകുന്നതും രാജ്യാന്തര സംഘര്‍ഷങ്ങള്‍ അയയുന്നതും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയ്ക്കുന്നു. ഡോളര്‍ സൂചിക രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇത് ഡോളറില്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തെ വിദേശനിക്ഷേപകര്‍ക്ക് ചെലവേറിയതാക്കും. യു.എസ്-ഇറാന്‍ സംഘര്‍ഷം ഒഴിവാകുന്നതിന്‍റെ സൂചനകളും ഡിമാന്‍ഡ് കുറയ്ക്കുന്നുണ്ട്. നിലവിൽ 4800-4820 ഡോളർ നിലവാരത്തിലാണ് അന്താരാഷ്ട്ര സ്വർണവില.
അഡ്വാൻസ് ബുക്കിംഗ് കൂടുന്നു
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.

വില വീണ്ടും കുറയുമോ..?
സ്വർണവില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ചില വിപണി വിദഗ്ദ്ധർ പറയുനത്. അമേരിക്കയിലെ നിലവിലെ സാമ്പത്തിക സംഭവവികാസങ്ങളാണ് സ്വർണവിലയെ താഴേക്ക് വലിക്കുന്നത്. അടുത്തിടെ കേന്ദ്രബാങ്കായ ഫെഡിൻ്റെ ചെയർമാനായി കെവിൻ വാർഷിനെ ട്രംപ് നാമനിർദേശം ചെയ്തിരുന്നു. പലിശനിരക്ക് കുറക്കാതെ പണപ്പെരുപ്പത്തെ പിടിച്ചുനിർത്തുന്നതിൽ തന്ത്രജ്ഞനാണ് വാർഷ്. ഇത് നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതിന്റെ ഫലമായി ആഗോള വിപണിയിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ഡോളർ ശക്തിപ്പെടുമ്പോൾ, നിക്ഷേപകർ സാധാരണയായി സ്വർണത്തിൽ നിന്ന് മാറി മറ്റ് നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. ഇത് സ്വർണവിലയെ താഴോട്ട് വലിക്കും. വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടർന്നേക്കാം. ഹ്രസ്വകാലത്തേക്ക് വിലയിൽ വർദ്ധനവുണ്ടായാലും ദീർഘകാലാടിസ്ഥാനത്തിൽ താഴേക്കാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, സ്വർണം വാങ്ങാൻ തിടുക്കം കാണിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം 2026-ൽ വില 6000 ഡോളറിലെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെ പി മോർഗൻ വിലയിരുത്തുന്നത്. 2026 ൽ സെൻട്രൽ ബാങ്ക് സ്വർണ്ണ വാങ്ങലുകൾ 800 ടണ്ണായി ഉയരുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. മഞ്ഞ ലോഹത്തിനായുള്ള നിക്ഷേപകരുടെ സ്ഥിരമായ ആവശ്യം ചൂണ്ടിക്കാട്ടി 2026 ൽ സ്വർണ്ണ വില ഔൺസിന് 6,000 ഡോളർ ആയിരിക്കുമെന്ന പ്രവചനം ഡച്ച് ബാങ്ക് തിങ്കളാഴ്ച ആവർത്തിച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


