ഒത്തിരി പൊന്നുവേണമെങ്കിൽ ആധാരം പണയം വെക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. ഓരോദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നോട്ട് പോവുകയാണ് സ്വർണവില. ഈ മാസം മാത്രം പവന് കൂടിയത് 3,900 രൂപയോളമാണ്. 77,640 രൂപയായിരുന്നു സെപ്തംബർ ഒന്നിന് പവന്‍റെ വില. എന്നാൽ 9-ആം തീയ്യതി വില ചരിത്രത്തിൽ ആദ്യമായി 80,000 രൂപ കടന്നു. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
ആഗോള വിപണിയിൽ വില കുതിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 2025-ന്‍റെ തുടക്കത്തിൽ ഔൺസിന് 2500 ഡോളറിനടുത്തായിരുന്നു ആഗോള വിപണയിലെ സ്വർണ വില. എന്നാൽ നിലവിൽ വില 3600 ഡോളർ കടന്നു. യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന കണക്ക് കൂട്ടൽ, ഇനിയും അവസാനിക്കാത്ത റഷ്യ-യുക്രൈൻ യുദ്ധം, ട്രംപിന്‍റെ താരിഫുകൾ തുടങ്ങിയവയെല്ലാം സ്വർണവില ഉയരുന്നതിന് കാരണമാകുന്നുണ്ട്.
വില വീണ്ടും ഉയരുമോ..?
സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുമോ അല്ലെങ്കിൽ ആശ്വാസം നൽകി താഴേക്ക് വീഴുമോ എന്നതാണ് ആഭരണപ്രേമികളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. എന്നാൽ സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ പോകുമെന്നാണ് മാർക്കറ്റ് വിദഗ്ധർ നൽകുന്ന സൂചനകൾ. ഈ വർഷം അവസാനത്തോടെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 3,800 ഡോളറിലെത്തുമെന്നും, 2026-ഓടെ ഇത് 4,000 ഡോളർ എന്ന നിരക്ക് കടക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,800 ഡോളറായി ഉയരുമെന്നാണ് എഎൻസെഡ് ഗ്രൂപ്പ് പ്രവചിക്കുന്നത്. അടുത്ത ജൂണോടുകൂടി ഇത് 4,000 ഡോളറിനടുത്ത് എത്തുമെന്നും ഇവർ പറയുന്നു.
സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം.

കേരളത്തിലെ വില
രാജ്യാന്തര വില 3600 ഡോളറിലെത്തിയപ്പോൾ കേരളത്തിൽ സ്വർണ വില 81,000തൊട്ടു. അപ്പോൾ 5000 ഡോളറിൽ വില എത്തുമ്പോൾ കേരളത്തിൽ പവന്‍റെ വില ഒരുലക്ഷത്തിന് മുകളിലേക്ക് പോകും. ജി എസ് ടി യും പണിക്കൂലിയുമെല്ലാം ചേർത്ത് സ്വർണം വാങ്ങുമ്പോൾ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും. ഇത് സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..
സ്വർണവില ഇടിയും
അതേസമയം സ്വർണവില താഴേക്ക് വീഴുമെന്നാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്ജ് പറയുന്നത്. ട്രംപിന് കൂടുതല്‍ കാലം വ്യാപാര യുദ്ധം തുടരാന്‍ സാധിക്കില്ല. കാരണം, റഷ്യ, ഇന്ത്യ, ചൈന പോലുള്ള പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മ വരുമ്പോള്‍ ട്രംപ് പ്രതിസന്ധിയിലാകും. അതോടെ ട്രംപ് തന്‍റെ കടും പിടുത്തം ഒഴിവാക്കും. ഇത് ഓഹരി വിപണിക്ക് ശക്തിപകരുമെന്നും അതോടെ സ്വർണത്തിലെ നിക്ഷേപം കുറയുമെന്നും മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഈ വേളയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയും. 50000 രൂപയ്ക്ക് താഴേക്ക് എത്തുമെന്നും മേരി ജോര്‍ജ് കരുതുന്നു. എന്നാൽ ഈ ഇടിവ് പെട്ടെന്ന് ഉണ്ടാകില്ല. അതിന് അൽപ്പ നാളുകൾ കാത്തിരിക്കേണ്ടിവരുമെന്നും മേരി ജോര്‍ജ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
അടുത്തിടെ സിറ്റി ബാങ്കും സ്വര്‍ണവില കുത്തനെ ഇടിയുമെന്ന് പ്രവചിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില 2500-3000 ഡോളറിന് ഇടയിലേക്ക് വീഴുമെന്നാണ് സിറ്റി ബാങ്ക് പ്രവചിച്ചത്. അടുത്ത വര്‍ഷം രണ്ടാംപകുതിയോടെയാണ് ഇത് സാധ്യമാകുക എന്നും അവര്‍ കരുതുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
