അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ചതും നടപ്പിലാക്കിയതുമായി തീരുവ നയങ്ങൾ ആഗോള തലത്തിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്ക് നയിച്ചതാണ് നിലവിൽ സ്വർണ വില കുതിച്ചുയരുന്നതിന് പറയപ്പെടുന്ന പ്രധാന കാരണം. ഈ രാഷ്ട്രീയ അനിശ്ചിതത്വം സാമ്പത്തിക രംഗത്തെയും കാര്യമായി തന്നെ ബാധിക്കുന്നതായാണ് വിലയിരുത്തൽ. ഈ ഒരു സാഹചര്യത്തിൽ ഓഹരി വിപണിയിൽ നിന്നടക്കം ആളുകൾ പിൻവലിയുകയും സ്വർണ്ണം പോലെയുള്ള സുരക്ഷിത നിക്ഷേപ രീതികൾക്ക് പിന്നാലെ പോവുകയും ചെയ്യുന്നു. ഇതാണ് സ്വർണ്ണത്തിന്റെ ആവശ്യകതയും വിലയും വർധിക്കുന്നതിനുള്ള കാരണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 2,640രൂപയുടെ വർധനവാണ് പവന് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മാത്രം 520 രൂപ കൂടി 64,280 രൂപയും ഗ്രാമിന് 65 രൂപ ഉയർന്ന് 8,035 രൂപയുമായി.
പിണക്കമാണോ പൊന്നേ... താഴേക്കിറങ്ങാതെ സ്വർണ വില, നഷ്ട സ്വപ്നങ്ങളുമായി ആഭരണപ്രേമികൾ
ഫെബ്രുവരി 11ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമായിരുന്നു വില. ഇത് ചെറിയൊരു ഇടവേളയിൽ താഴേക്ക് പോയെങ്കിലും വീണ്ടും സ്വർണ്ണ വില കുതിക്കുകയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ഒഴിവാക്കിയിട്ടുള്ള നിരക്കാണിത്. അതുകൊണ്ടു തന്നെ സ്വർണ്ണം വാങ്ങാനെത്തുമ്പോൾ ഇതിൽ കൂടുതൽ തുക പോക്കറ്റിൽ നിന്നും കാലിയാകുമെന്നുറപ്പ്. മൂന്ന് ശതമാനത്തിന്റെ നികുതി സ്ലാബിലാണ് സ്വർണ്ണം ഉൾപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഹോൾമാർക്ക് ഫീസായി 45 രൂപയും അതിന്റെ 18 ശതമാനവും ഈടാക്കുന്നു. പണിക്കൂലി ഡിസൈനും സ്ഥാപനങ്ങളുമാനിസരിച്ച് വ്യത്യാസപ്പെടാമെങ്കിലും 3 മുതൽ 30 ശതമാനം വരെ പണിക്കൂലി കണക്കാക്കാവുന്നതാണ്. ശരാശരി 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ തന്നെ ഒരു പവൻ സ്വർണ്ണാഭരണം വാങ്ങുന്നതിന് 70,000 രൂപയോളം നൽകേണ്ടി വരും.

ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,927 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യന്തര വിലയിൽ 30 ഡോളറോളം വർധിച്ച് 2,939ൽ എത്തിയിരുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വിലി ഇനിയും മേലേയ്ക്ക് തന്നെ കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. പല രാജ്യങ്ങളും വിദേശ നാണയ ശേഖരത്തിലേക്ക് ഡോളറിനു പകരം സ്വർണ്ണം വാങ്ങിക്കൂട്ടുകയാണ്. ഇന്ത്യയും ഈ പട്ടികയിലുൾപ്പെടുന്നു. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതു മൂലം ഇറക്കുമതിച്ചെലവ് വർധിച്ചതും ആഭ്യന്തര വിലയെ സ്വാധീനിക്കുന്നു.
ക്രെഡിറ്റ് കാർഡ് പേമെന്റ്: മിനിമം മാത്രം അടയ്ക്കാൻ നിക്കല്ലെ, പണി പുറകെ വരും...
ആഗോള തലത്തിൽ 2025 അവസാനം ആകുമ്പോഴേക്കും സ്വർണ്ണ വില ഔൺസിന് 3,100 ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ. 2024ൽ 21 ശതമാനം വർദ്ധനവാണ് സ്വർണ്ണവിലിയിൽ ഉണ്ടായതെങ്കിൽ 2025 ഫെബ്രുവരി പുരോഗമിക്കുമ്പോൾ തന്നെ വില വർദ്ധനവ് 10 ശതമാനത്തിലെത്തി. വാങ്ങലുകൾ ഇപ്പോൾ പ്രതിമാസം 50 ടൺ ആയി കണക്കാക്കുന്നു. ഇന്ത്യൻ പശ്ചാത്തലത്തിൽ, 2025 അവസാനത്തോടെ ആഭ്യന്തര സ്വർണ വില ഗ്രാമിന് 90,000 രൂപയിലെത്തുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഇത് ആഗോള പ്രവണതകൾ, കറൻസി ഏറ്റക്കുറച്ചിലുകൾ, പ്രാദേശിക വിപണിയുടെ ചലനാത്മകത എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications