രാജ്യത്തെ സ്വർണവില ഓരോ ദിവസം കഴിയുമ്പോഴും കത്തിക്കയറുകയാണ്. 94,000 രൂപയ്ക്ക് മുകളിലാണ് ഒരുപവൻ സ്വർണത്തിന്‍റെ വില. ചൊവ്വാഴ്ച രാവിലെ 94,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വില താഴേക്ക് വീണു. പവന് 1200 രൂപയോളം കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്‍റെ വില കൂപ്പ് കുത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാൽ വൈകുന്നേരത്തോടെ സ്വർണം കരുത്ത് വീണ്ടെടുത്തു. അതോടെ വില വീണ്ടും 94,000 കടന്നു. നിലവിൽ പവൻ 94,120 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കുതിപ്പിന് കാരണം
ലോകത്തിന്‍റെ ചലനത്തിന് അനുസരിച്ചാണ് സ്വർണവിലയും ചലിക്കുന്നത്. അതായത് ലോകത്ത് എന്ത് സംഭവിച്ചാലും അത് സ്വർണവിലയിൽ സ്വാധീനം ചെലുത്തും. റഷ്യ-യുക്രെയ്ൻ യുദ്ധം, ചൈന-തായ്‌വാൻ, യുഎസ്-ചൈന ബന്ധങ്ങളിലെ പിരിമുറുക്കങ്ങൾ, ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങിയ ആഗോള സംഘർഷങ്ങൾ 2022 മുതൽ ലോകമെമ്പാടും സാമ്പത്തിക അസ്ഥിരത സൃഷ്ടിച്ചു. ഇതിന് പിന്നാലെയാണ് സ്വർണവിലയും കത്തിക്കയറാൻ തുടങ്ങിയത്. ആഗോള പ്രതിസന്ധികൾ രൂക്ഷമാകുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടും. അതോടെ വില കയറാൻ തുടങ്ങും.
ഇതിന് മുൻപും സ്വണം സമാനമായ രീതിയിൽ വലിയ കുതിപ്പ് നടത്തിയിരുന്നു. 1979-80 കാലഘട്ടത്തിലും 1930-ലെ മഹാമാന്ദ്യകാലത്തും സമാനമായ വിലവർദ്ധനവ് സ്വർണത്തിനുണ്ടായിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങൾ, പണപരമായ പ്രതീക്ഷകൾ, ആഭ്യന്തര കറൻസിയുടെ മൂല്യത്തകർച്ച എന്നിവയെല്ലാമാണ് നിലവിലെ സ്വർണവില വർദ്ധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ട്രംപ് തന്ന പണി
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണപരിഷ്കാരങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ട്രംപിന്റെ താരിഫ് നയങ്ങളും അമേരിക്കയുടെ വർദ്ധിച്ചുവരുന്ന കടഭാരവും ഡോളറിന്‍റെ മൂല്യത്തെ കുറച്ചു. ആറ് പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ സൂചിക 2025-ൽ ഏകദേശം 10 ശതമാനം കുറഞ്ഞു. അതോടൊപ്പം ട്രംപിന്‍റെ പല നയങ്ങളോടും ജാഗ്രതയോടെയാണ് ആഗോള നിക്ഷേപകർ പ്രതികരിക്കുന്നത്. ഇതെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
വില കുറയുമോ..?
ചരിത്രം പരിശോധിച്ചാൽ എല്ലാ കാലത്തും റോക്കറ്റ് കുതിപ്പിന് ശേഷം സ്വർണം താഴേക്ക് വീണിട്ടുണ്ട്. 1979-ൽ 10 ഗ്രാമിന് 937 ഡോളർ ആയിരുന്ന സ്വർണവില 1980 ആകുമ്പോഴേക്കും 1,330 ഡോളറായി ഉയർന്നിരുന്നു. അതായത് ഏകദേശം 45 ശതമാനം വർദ്ധനവ്. എന്നാൽ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ പോൾ വോൾക്കർ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് കുത്തനെ ഉയർത്തിയതോടെ സ്വർണം താഴേക്ക് വീണു. 1982 ആകുമ്പോഴേക്കും വില 50 ശതമാനത്തിലധികം കുറഞ്ഞു. സമാനമായി പുതിയ കാലത്തും സ്വർണവില താഴേക്ക് വരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്.
ഭയവും പണപ്പെരുപ്പവും അനിശ്ചിതത്വവും ഉണ്ടാകുമ്പോഴാണ് സ്വർണ്ണവില വലിയ തോതിൽ ഉയരുന്നത്. സ്ഥിരതയും ഉയർന്ന പലിശനിരക്കും തിരിച്ചെത്തുമ്പോൾ വില കുറയാൻ സാധ്യതയുണ്ട്. അതോടൊപ്പം റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-ഹമാസ് പ്രശ്നപരിഹാരം തുടങ്ങിയവയും സ്വർണവിലയെ താഴേക്ക് വലിക്കുമെന്നാണ് വിലയിരുത്തുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു



Click it and Unblock the Notifications