ഒരുപവൻ വാങ്ങാൻ 95,000 രൂപ നൽകണം, സ്വർണവില ഇനിയും കൂടും, പെണ്ണായാൽ പൊന്ന് വേണ്ട
വജ്രം, വെള്ളി തുടങ്ങിയ ആഭരണങ്ങളുണ്ടെങ്കിലും മലയാളികൾക്ക് എന്നും പ്രിയം സ്വർണത്തോടാണ്. പെണ്ണായാൽ പൊന്ന് വേണം എന്നപരസ്യം എത്രത്തോളമാണ് മലയാളികൾ ആഘോഷിക്കുന്നത് എന്നറിയാൽ കേരളത്തിൽ വിറ്റഴിയുന്ന സ്വർണാഭരണങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ മതി. വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും മഞ്ഞ ലോഹത്തെ കൈവിടാൻ ആരും ഒരുക്കമല്ല. വെറും ആഭരണം എന്നതിനപ്പുറം ഭാവിയിൽ മികച്ച ലാഭം തരാൻ കഴിയുന്ന നിക്ഷേപം കൂടിയാണ് സ്വർണം. അതുകൊണ്ട് വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ ആഭരണപ്രിയരുടെ ഹൃദയം തകരുകയും നിക്ഷേപകരുടെ ഹൃദയം നിറയുകയും ചെയ്യുന്നുണ്ടാകും.
കൂടിയത് 47 ശതമാനം വില
2025 ജനുവരി 1-ആം തീയ്യതി 57,200 രൂപയായിരുന്നു കേരളത്തിൽ ഒരുപവന്‍റെ വില. അതായത് ഗ്രാമിന് 7,150 രൂപ. ജനുവരി 22-ആം തീയ്യതി പവന്‍റെ വില 60,000 കടന്നു. എന്നാൽ പിന്നീടുള്ള നാളുകളിൽ സ്വർണവില ചാഞ്ചാടി. രണ്ട് മാസങ്ങൾക്ക് ശേഷം അതായത് ഏപ്രിൽ 16-ആം തീയ്യതി പവൻ 70,000 രൂപയും കടന്ന് കുതിച്ചു. ജൂലൈ 23-ആം തീയ്യതിയാണ് സ്വർണം 75,000 രൂപ എന്ന മാന്ത്രിക സഖ്യ മറികടക്കുന്നത്. അതോടെ സ്വർണവില പിടിച്ചാൽ കിട്ടാതെ വീണ്ടും കുതിക്കുമെന്ന കാര്യം ആഭരണപ്രേമികൾ ഉറപ്പിച്ചു. ഈ മാസം 9-ആം തീയ്യതി പവൻ 80,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 84,240 രൂപയാണ്. ഗ്രാമിന് 10,530 രൂപ.
2025-ൽ മാത്രം സ്വർണവിലയിലുണ്ടായ വർദ്ധനവ് 27,040 രൂപയാണ്. അതായത് ഏകദേശം 47 ശതമാത്തിന്‍റെ വളർച്ച. ഇതേ രീതിയിൽ വരും ദിവസങ്ങളും വില മുകളിലേക്ക് തന്നെ ഉയർന്നാൽ 2025 അവസാനിക്കാറാകുമ്പോൾ പവന്‍റെ വില 1 ലക്ഷത്തിലേക്കെത്തുമെന്നാണ് വിലയിരുത്തൽ.

കുതിപ്പിന് കാരണം
സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ്. അതോടൊപ്പം അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ വ്യാപാരം യുദ്ധങ്ങളും സ്വർണവിലയ്ക്ക് കരുത്ത് പകരുന്നുണ്ട്. ഡോളര്‍ മൂല്യം, രൂപയുടെ മൂല്യം, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്, യുഎസ് ഫെഡ് നിരക്ക് എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘകടങ്ങളാണ്.
വില കൂടും
യു എസ് പലിശ നിരക്ക് കുറയ്ക്കലും ദുര്‍ബലമായ ഡോളറും ചൂണ്ടിക്കാട്ടി യുബിഎസ് 2025 അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 3,800 ഡോളറില്‍ എത്തും എന്നാണ് പ്രവചിക്കുന്നത്. 2025 അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 3,800 ഡോളര്‍ ആയി ഉയരുമെന്ന് എഎന്‍സെഡ് ഗ്രൂപ്പും പ്രതീക്ഷിക്കുന്നു. ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രവചനം അനുസരിച്ച് സ്വര്‍ണ വില 2025 അവസാനിക്കുമ്പോള്‍ 3,700 ഡോളറായിരിക്കും. ഗോള്‍ഡ് & സില്‍വര്‍ ക്ലബ് ഔണ്‍സിന് 5,000 ഡോളറിലേക്ക് എത്താന്‍ പോലും സാധ്യതയുണ്ട് എന്നാണ് പ്രവചിക്കുന്നത്.
ഒരുപവൻ വാങ്ങാൻ
സ്വർണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംങ് ചാർജ്ജ് തുടങ്ങിയവയും നൽകണം. 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്കും ജിഎസ്ടിയുണ്ട്. 5 ശതമാനം. ഇതെല്ലാം കൂട്ടുമ്പോൾ ഇന്നത്തെ വിലയിൽ ഒരുപവൻ സ്വർണം വാങ്ങാൻ ഏകദേശം 92,000 രൂപ മുതൽ 95,000 രൂപ വരെ നൽകേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


